4️⃣തെറ്റിദ്ധരിപ്പിക്കപ്പെട്ട മുഹ്യിദ്ദീൻ ശൈഖ് ( റ )_ ഫത്ഹുർറബ്ബാനീ മജ്ലിസ് 1️⃣ പേജ് 6,7-ൽ നിന്ന്-

4️⃣തെറ്റിദ്ധരിപ്പിക്കപ്പെട്ട മുഹ്യിദ്ദീൻ ശൈഖ് ( റ )_ ഫത്ഹുർറബ്ബാനീ മജ്ലിസ് 1️⃣ പേജ് 6,7-ൽ നിന്ന്-
വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://youtu.be/1F84ZZOj2wc?si=RstW4KLqM0UGWuA7
*അല്ലാഹുവിൻ്റെ വിധിയിൽ തൃപ്തരാവുക, അവനോട് മാത്രം ഇസ്തിഗാസ നടത്തുക , അവനിൽ എല്ലാം ഭരമേൽപ്പിക്കുക*
മുൻ ദർസുകളുടെ വീഡിയോകൾ :
https://www.youtube.com/playlist?list=PLf1c4fdPOOYBAj3Qfghepi8r2YgcDZMlr
ശൈഖ് മുഹ്‌യിദ്ദീൻ അബൂമുഹമ്മദ് അബ്ദുൽ ഖാദിർ അൽ ജീലാനീ -رَحِمَهُ اللَّه- പ്രസ്താവിച്ചിരിക്കുന്നു:
« *الاعتراض على الحق عز وجل عند نزول الأقدار موت الدين ، موت التوحيد ، موت التوكل والإخلاص* . والقلب المؤمن لا يعرف لم وكيف : بل يقول  بلى. النفس كلها مخالفة منازعة ، فمن أراد صلاحها فليجاهدها حتى يأمن شرّها ، كلها شرّ في شرّ ؛ فإذا جوهدت واطمأنت صارت كلها خيراً في خير، تصير موافقة في جميع الطاعات، وفي ترك جميع المعاصي، فحينئذ يقال لها:
{ يٰٓأَيَّتُهَا ٱلنَّفۡسُ ٱلۡمُطۡمَئِنَّةُ ، ٱرۡجِعِيٓ إِلَىٰ رَبِّكِ رَاضِيَةً مَّرۡضِيَّةً }
يصح لها توقان، ويزول عنها شرها، *ولا تتعلق بشيء من المخلوقات، يصح نسبها من أبيها إبراهيم عليه السلام؛ فإنه خرج عن نفسه وبقي بلا هوى يجري وقلبه ساكن، جاءه أنواع من المخلوقات وعرضوا نفوسهم عليه في معاونته وهو يقول: ‹ لا أريد معونتكم، علمه بحالي يغنيني عن سؤالي › لما صح تسليمه وتوكله، قيل للنار:{ كُونِي بَرۡدًا وَسَلَٰمًا عَلَىٰٓ إِبۡرَٰهِيمَ }*
معونة الله عز وجل للصابر معه في الدنيا بغير حساب، ونعيمه في الآخرة بغير حساب، قال الله تعالى:
{ إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجۡرَهُم بِغَيۡرِ حِسَابٍ }
لا يخفى على الله شيء بعينه ما يتحمل المتحملون من أجله، اصبروا معه ساعة وقد رأيتم لطفه وإنعامه سنين، الشجاعة صبر ساعة.
{ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ } بالنصر والظفر.
اصبروا معه، وانتبهوا له، ولا تغفلوا عنه، ولا تتركوا انتباهكم بعد الموت فإنه لا ينفعكم الانتباه في ذلك الوقت، انتبهوا له قبل لقائه، انتبهوا قبل أن تنتهبوا بلا أمركم فتندموا وقت لا ينفعكم الندم، وأصلحوا قلوبكم، فإنها إذا صلحت صلح لكم سائر أحوالكم، ولهذا قال النبي -ﷺ- :

‹ في ابن آدم مضغة، إذا صلحت صلح لها سائر جسده، وإذا فسدت فسد لها سائر جسده، ألا وهي القلب ›

صلاح القلب بالتقوى والتوكل على الله عز وجل والتوحيد له والإخلاص في الأعمال، وفساده بعدم ذلك. »
ആശയം: *അല്ലാഹുവിൻ്റെ വിധികൾ വന്ന് ഭവിക്കുമ്പോൾ ( അവനെ വിമർശിച്ച് ) അവനിൽ നിന്ന് തിരിഞ്ഞു കളയുന്നത് ദീനിൻ്റെ മരണമാണ്; തൗഹീദിൻ്റെ മരണമാണ്; തവക്കുലിൻ്റെയും ഇഖ്‌ലാസ്വിൻ്റെയും മരണമാണ്.* സത്യവിശ്വാസിയുടെ ഹൃദയം: ‘അത് എന്തിന്?’ എന്ന് ചിന്തിച്ച് പരിഭവിക്കുകയോ, ‘ഇനി എങ്ങനെ?’ എന്ന് ഓർത്ത് ദുഃഖിക്കുകയോ ചെയ്യുകയില്ല; മറിച്ച്, അല്ലാഹു കണക്കാക്കിയതിൽ സംതൃപ്തിയടയുന്നതാണ്.
നഫ്‌സ് മുഴുവനും എതിർപ്പിലും, തർക്കത്തിലുമാണ്. അതിനെ നന്നാക്കണമെന്ന് ഉദ്ദേശിക്കുന്നവൻ അതിൻ്റെ തിന്മകളിൽ നിന്ന് സുരക്ഷിതനാകുന്നത് വരെ അതിനോട് സമരം ചെയ്യട്ടെ!

നഫ്സ് ആകയിലും തിന്മയാണ്; ആ തിന്മ പരാജയപ്പെട്ട് കീഴൊതുങ്ങി സമാധാനത്തിലായാൽ സർവ്വവും നന്മയായിത്തീരുന്നതാണ്; സൽക്കർമ്മങ്ങൾ അഖിലം അനുഷ്ഠിക്കുന്നതിലും, ദുഷ്ക്കർമ്മങ്ങൾ അഖിലം ഉപേക്ഷിക്കുന്നതിലും അത് അനുസരണത്തോടെ യോജിക്കുന്നതാണ്. ഈ മാറ്റം സംജാതമാകുമ്പോൾ അതിനോട് പറയപ്പെടും:
{ يٰٓأَيَّتُهَا ٱلنَّفۡسُ ٱلۡمُطۡمَئِنَّةُ ٱرۡجِعِيٓ إِلَىٰ رَبِّكِ رَاضِيَةً مَّرۡضِيَّةً }

‘ഹേ സമാധാനമടഞ്ഞ ആത്മാവേ, നീ നിന്‍റെ രക്ഷിതാവിങ്കലേക്ക്‌ തൃപ്തിപ്പെട്ടു കൊണ്ടും, തൃപ്തി ലഭിച്ചുകൊണ്ടും മടങ്ങിക്കൊള്ളുക.
അപ്പോൾ അതിന് നന്മകളോടുള്ള താൽപര്യം ശരിയാവുകയും, നൈസർഗ്ഗികമായ തിന്മകൾ അതിൽ നിന്ന് അകന്നുപോവുകയും ചെയ്യും.

 *പിന്നെ ആ നഫ്സ് സൃഷ്ടികളിൽ യാതൊന്നിനോടും ബന്ധപ്പെടുകയില്ല*
*നഫ്‌സിൻ്റെ അധികാര പരിധിയിൽ നിന്ന് പുറത്ത് കടന്നവരും, ദേഹേച്ഛകളിൽ നിന്ന് വിമുക്തരായവരും, ഹൃദയം സുസ്ഥിരമായ അവസ്ഥയിൽ നിലകൊണ്ടവരുമായ തൻ്റെ പിതാവ് ഇബ്റാഹീം -عَلَيْهِ السَّلَام- ൽ നിന്നുള്ള അതിൻ്റെ പാരമ്പര്യം യഥാവിധമാകുന്നതുമാണ്.*

*അഗ്‌നിയിൽ എറിയപ്പെട്ടപ്പോൾ സഹായ സന്നദ്ധരായി സൃഷ്ടികളിൽ പലരും തന്നെ സമീപിച്ച വേളയിൽ അദ്ദേഹം പറഞ്ഞു: ‘ഞാൻ നിങ്ങളുടെ സഹായം ഉദ്ദേശിക്കുന്നില്ല. എൻ്റെ അവസ്ഥയെക്കുറിച്ചുള്ള അല്ലാഹുവിൻ്റെ ജ്ഞാനം നിങ്ങളോട് സഹായം ചോദിക്കുന്നതിൽ നിന്ന് എന്നെ ഐശ്വര്യവാനാക്കുന്നു .അങ്ങനെ അദ്ദേഹത്തിൻ്റെ സമർപ്പണവും, തവക്കുലും പരിപൂർണ്ണമായപ്പോൾ:*
*{ كُونِي بَرۡدًا وَسَلَٰمًا عَلَىٰٓ إِبۡرَٰهِيمَ }*
*'നീ ഇബ്റാഹീമിന് തണുപ്പും, സമാധാനവുമായിരിക്കുക.’എന്ന് അഗ്‌നിയോട് പറയപ്പെട്ടു*.
ഇഹത്തിൽ അല്ലാഹുവിൻ്റെ കണക്കറ്റ സഹായം ഇപ്രകാരം അവനോടു കൂടെ ക്ഷമിക്കുന്നവർക്കാണ്; പരത്തിൽ അവൻ്റെ കണക്കറ്റ അനുഗ്രഹങ്ങളും അവർക്കു തന്നെയാണ്. അല്ലാഹു പറയുന്നു:
{ إِنَّمَا يُوَفَّى ٱلصَّٰبِرُونَ أَجۡرَهُم بِغَيۡرِ حِسَابٍ }
‘ക്ഷമാശീലര്‍ക്കു തന്നെയാകുന്നു തങ്ങളുടെ പ്രതിഫലം കണക്കുനോക്കാതെ നിറവേറ്റികൊടുക്കപ്പെടുന്നത്‌.’
അല്ലാഹുവിന് യാതൊന്നും ഗോപ്യമല്ല; അവനു വേണ്ടി ക്ഷമിക്കുന്നവരുടെ ഭാരങ്ങളൊന്നും അവൻ്റെ കണ്ണുകളിൽ നിന്ന് അന്യമാവുകയില്ല.
(പരീക്ഷണങ്ങളും, പ്രതിസന്ധികളും മറ്റും വന്ന് ഭവിക്കുമ്പോൾ) നിങ്ങൾ അല്ലാഹുവിനോടു കൂടെ അൽപനേരം ക്ഷമിക്കുവീൻ; എങ്കിൽ തീർച്ചയായും അവൻ്റെ അനുകമ്പയും, അനുഗ്രഹങ്ങളും പല വർഷങ്ങൾ നിങ്ങൾ ദർശിക്കുന്നതാണ്. യഥാർത്ഥ ധീരതയെന്നത് അൽപനേരം ക്ഷമിക്കുന്നതാണ്.

സഹായം ചെയ്യൽ കൊണ്ടും, പരിപൂർണ്ണ വിജയം പ്രദാനം ചെയ്യൽ കൊണ്ടും;
{ إِنَّ ٱللَّهَ مَعَ ٱلصَّٰبِرِينَ }
‘തീർച്ചയായും‍ അല്ലാഹു ക്ഷമിക്കുന്നവരോടൊപ്പമാകുന്നു.’
അല്ലാഹുവിനോടു കൂടെ നിങ്ങൾ ക്ഷമിക്കുവീൻ; അവൻ്റെ താൽപര്യത്തിലായി നിങ്ങൾ ഉണരുവീൻ; അവനെ തൊട്ട് നിങ്ങൾ വിസ്മൃതിയിലാകാതിരിക്കുവീൻ.
നിങ്ങളുടെ ഉണർച്ച മരണ ശേഷമാകരുത്; അന്നേരത്തെ ഉണർച്ച (അഥവാ, മരണ ശേഷമുണ്ടാകുന്ന തിരിച്ചറിവ്) നിങ്ങൾക്ക് ഒരിക്കലും പ്രയോജനപ്പെടുകയില്ല.

അല്ലാഹുവിനെ കണ്ടുമുട്ടുന്നതിനു മുമ്പായി അവൻ്റെ താൽപര്യത്തിലായി നിങ്ങൾ ഉണരുവീൻ; നിങ്ങളുടെ ഹിതം കൂടാതെ നിങ്ങൾ ഉണർത്തപ്പെടും മുമ്പ് നിങ്ങൾ സ്വയം ഉണരുവീൻ; അല്ലാത്ത പക്ഷം അന്നേരം നിങ്ങൾ ഖേദിക്കും, തദവസരത്തിൽ ഖേദം പ്രയോജനപ്പെടുകയില്ല.
നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങൾ നന്നാക്കുവീൻ; ഹൃദയം നന്നായാൽ തീർച്ചയായും നിങ്ങളുടെ അവസ്ഥകൾ അഖിലം നന്നായിത്തീരുന്നതാണ്. അതുകൊണ്ടാണ് നബി -ﷺ- ഇപ്രകാരം അരുളിയത്:

‹ في ابن آدم مضغة، إذا صلحت صلح لها سائر جسده، وإذا فسدت فسد لها سائر جسده، ألا وهي القلب ›

‘ആദം സന്തതിയിൽ ഒരു മാംസപിണ്ഡമുണ്ട്; അത് നന്നായാൽ, അതിനെ തുടർന്ന് അവൻ്റെ ശരീരമാസകലം നന്നായിത്തീരും. അത് മോശമായാൽ, അതിനെ തുടർന്ന് അവൻ്റെ ശരീരമാസകലം മോശമായിത്തീരും. അറിയുക; അതാണ് ഹൃദയം.’

ഹൃദയം നന്നാകുന്നത് അല്ലാഹുവിനോടുള്ള തഖ്‌വയും, അവനിലുള്ള ശരിയായ തവക്കുലും കൊണ്ടാണ്; അവൻ്റെ തൗഹീദിലുള്ള സ്ഥിരീകരണവും, കർമ്മങ്ങളിലുള്ള ഇഖ്‌ലാസ്വും കൊണ്ടാണ്. ഇവയുടെ അഭാവത്തിൽ ഹൃദയം ദുഷിച്ചതായിത്തീരുന്നു.

Comments