5️⃣തെറ്റിദ്ധരിപ്പിക്കപ്പെട്ട മുഹ്യിദ്ദീൻ ശൈഖ് ( റ )_ ഫത്ഹുർറബ്ബാനീ മജ്ലിസ് 1️⃣ പേജ് 6,7-ൽ നിന്ന് - തുടരുന്നു :
5️⃣തെറ്റിദ്ധരിപ്പിക്കപ്പെട്ട മുഹ്യിദ്ദീൻ ശൈഖ് ( റ )_ ഫത്ഹുർറബ്ബാനീ മജ്ലിസ് 1️⃣ പേജ് 6,7-ൽ നിന്ന് - തുടരുന്നു :
വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://youtu.be/j-Gypmc9NOU
*അല്ലാഹുവിൻ്റെ വിധിയിൽ തൃപ്തരാവുക, അവനോട് മാത്രം ഇസ്തിഗാസ നടത്തുക , അവനിൽ എല്ലാം ഭരമേൽപ്പിക്കുക*
മുൻ ദർസുകളുടെ വീഡിയോകൾ :
https://www.youtube.com/playlist?list=PLf1c4fdPOOYBAj3Qfghepi8r2YgcDZMlr
ശൈഖ് അബ്ദുൽ ഖാദിർ ജീലാനീ ( റ ) പറയുന്നു :
*يا قوم كونوا لله عزَّ وجلَّ كما كان الصالحون له، حتى يكون لكم كما كان لهم. إن أردتم أن يكون الحق عزَّ وجلَّ لكم، فاشتغلوا بطاعته والصبر معه والرضا بأفعاله فيكم وفي غيركم*. القوم زهدوا في الدنيا وأخذوا أقسامهم منها بيد التقوى والورع، ثم طلبوا الآخرة وعملوا أعمالها. عصوا نفوسهم *وأطاعوا ربهم عزَّ وجلَّ. وعظوا نفوسهم ثم وعظوا نفوس غيرهم......*
ആശയം :
*ഓ ജനങ്ങളേ, നിങ്ങൾ സ്വാലിഹീങ്ങൾ അല്ലാഹുവിന് വേണ്ടി നിലകൊണ്ട പോലെ, അല്ലാഹുവിന് വേണ്ടി നില കൊള്ളുന്നവരാവുക - എങ്കിൽ അവർക്ക് അല്ലാഹു ( സഹായി ) ആയത് പോലെ നിങ്ങൾക്കും അവൻ ( സഹായി ) ആകും [ സജ്ജനങ്ങൾക്ക് അല്ലാഹുവിൻ്റെ പ്രത്യേക സഹായം ഉണ്ടാവുമല്ലോ ] .*
*അല്ലാഹു നിങ്ങൾക്ക് അനുകൂലമാവണമെന്ന് നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ, അവന് വഴിപ്പെടൽ കൊണ്ടും ക്ഷമ കൊണ്ടും അവൻ നിങ്ങളിലും മറ്റുള്ളവരിലും പ്രവർത്തിക്കുന്നതിൽ തൃപ്തി കൊണ്ടും വ്യാപൃതരാകുവീൻ.*
സജ്ജനങ്ങൾ ദുനിയാവ് പരിത്യജിച്ചു. അല്ലാഹുവിൽ തഖ്വ കൊണ്ടും അതിസൂക്ഷ്മത കൊണ്ടും അവർ അവരുടെ ( നന്മയുടെ ) ഓഹരികൾ സ്വീകരിച്ചു. അവർ ആഖിറത്തെ തേടി അതിന് വേണ്ടിയുള്ള സൽകർമ്മങ്ങൾ പ്രവർത്തിച്ചു . *അവർ അവരുടെ നഫ്സിൻ്റെ ഇച്ഛകളെ ധിക്കരിച്ചു. അവരുടെ റബ്ബിന് അവർ വഴിപ്പെട്ടു. അവർ ആദ്യം സ്വന്തം നഫ്സുകളേയും പിന്നെ മറ്റുള്ളവരേയും ഉപദേശിച്ചു.*
*لا كلام لك في تصرّف الله عزَّ وجلَّ وتحبه وتعمل له لا لغيره، وتخاف منه لا من غيره. هذا بالقلب يكون، لا بقلقلة اللسان. هذا في الخلوة يكون، لا في الجلوة.إذا كان التوحيد بباب الدار، والشرك داخل الدار فهو النفاق بعينه*
*അല്ലാഹുവിൻ്റെ കൈകാര്യാധികാരത്തിൽ നിനക്ക് ഒരു വോയ്സും ഇല്ല. നീ അവനെ ഇഷ്ടപ്പെടണം അവന് വേണ്ടി സൽകർമ്മങ്ങൾ പ്രവർത്തിക്കണം; മറ്റാർക്കും വേണ്ടിയാവരുത്. നീ അവനെ ഭയപ്പെടണം ; മറ്റാരെയും ഭയപ്പെടരുത്. അല്ലാഹുവിന് മാത്രമാണ് കൈകാര്യാധികാരമെന്നത് നിൻ്റെ ഹൃദയത്തിൽ ഉൾക്കൊള്ളണം ; അല്ലാതെ നാവ് കൊണ്ട് വെറും വർത്തമാനം പറഞ്ഞത് കൊണ്ടായില്ല. ജനങ്ങൾക്കിടയിലാവുമ്പോൾ മാത്രമല്ല ; ഒറ്റയ്ക്കിരുമ്പോഴും ഈ ബോധം വേണം. വീടിൻ്റെ വാതിൽക്കൽ തൗഹീദും അകത്ത് ശിർക്കുമാണെങ്കിൽ അത് തനിച്ച നിഫാഖ് ( കപടത ) ആണ്.*
ويحك أنت لسانك يتقي، وقلبك يفجر لسانك يشكر وقلبك يعترض.......
നിനക്ക് നാശം! നീ , നിൻ്റെ നാവ് തഖ്വ പറയുന്നു ; എന്നാൽ നിൻ്റെ ഖൽബ് അധർമ്മത്തിലാണ്. നിൻ്റെ നാവ് നന്ദി പ്രകാശിപ്പിക്കുന്നു; എന്നാൽ നിൻ്റെ ഹൃദയം അതിനെതിര് നിൽക്കുന്നു.
ويحك تدّعي أنك عبده وتطيع سواه...
നിനക്ക് നാശം ! നിൻ്റെ അല്ലാഹുവിൻ്റെ ദാസനാണെന്ന് വാദിക്കുന്നു; എന്നിട്ട് അവനല്ലാത്തവർക്ക് നീ വഴിപ്പെടുന്നു [ അല്ലാഹുവിൻ്റെ താൽപര്യത്തിനെതിരിൽ ആരെയും മനസാ അനുസരിക്കാൻ പാടില്ല ]
والمؤمن الموقن لا يطيع نفسه وشيطانه وهواه......يخلص عبادته له في جميع أوقاته.
ദൃഢ വിശ്വാസിയായ സത്യവിശ്വാസി സ്വന്തം നഫ്സിനോ അവൻ്റെ ( ഖരീനായ ) പിശാചിനോ അവൻ്റെ ദേഹേച്ഛക്കോ വഴിപ്പെടില്ല. അവൻ മുഴു സമയവും അല്ലാഹുവിനുള്ള ഇബാദത്തിലായി മുഴുകും.
اسمع قوله عزَّ وجلَّ: *(ومَا أمِرُوا إلاَّ لِيَعْبُدُوا اللهَ مُخلِصِينَ لهُ الدِّينَ حُنفاء)*
നീ അല്ലാഹുവിൻ്റെ വചനം കേൾക്കൂ:
(അൽ ബയ്യിനഃ 98 : 5)
*وَمَآ أُمِرُوٓاْ إِلَّا لِيَعۡبُدُواْ ٱللَّهَ مُخۡلِصِينَ لَهُ ٱلدِّينَ حُنَفَآءَ وَيُقِيمُواْ ٱلصَّلَوٰةَ وَيُؤۡتُواْ ٱلزَّكَوٰةَۚ وَذَٰلِكَ دِينُ ٱلۡقَيِّمَةِ*
മതത്തെ (അഥവാ കീഴ്‌വണക്കത്തെ) അല്ലാഹുവിന് മാത്രം തനിച്ചാക്കിക്കൊണ്ട്, നിഷ്‌കളങ്കരായി ഋജുമനസ്‌കരായ നിലയില്‍, അവനെ ആരാധിക്കുവാനും, നമസ്‌കാരം നിലനിര്‍ത്തുവാനും ,സക്കാത്ത് കൊടുക്കുവാനും അല്ലാതെ അവരോടു കല്‍പിക്കപ്പെട്ടിട്ടില്ലതാനും. അതാണ് ചൊവ്വായ മതം
*دع عنك الشرك بالخلق ووحّد الحق عزَّ وجلَّ، هو خالق الأشياء جميعها وبيده الأشياء جميعها. يا طالب الأشياء مِنْ غيره ما أنت عاقل.هل شيء ليس هو في خزائن الله عزَّ وجلَّ !*
قال الله عزَّ وجلَّ: (*وإنْ مِنْ شيْءٍ إلاَّ عِندَنا خزائِنهُ*)
സൃഷ്ടികളെ അല്ലാഹുവിൽ പങ്കാളി ആക്കുന്നത് നീ ഒഴിവാക്കുക. അല്ലാഹുവിനെ മാത്രം ഇബാദത് ചെയ്യുക. എല്ലാ വസ്തുക്കളുടേയും സൃഷ്ടാവ് അല്ലാഹുവാണ്. എല്ലാ വസ്തുക്കളും അവൻ്റെ കൈയ്ക്കാണ്. അല്ലാഹുവല്ലാത്തതിൽ നിന്ന് വസ്തുക്കളെ തേടുന്നവനേ, നീ ബുദ്ധിമാനല്ല. അല്ലാഹുവിൻ്റെ ഖജനാവിൽ ഇല്ലാത്ത എന്ത് വസ്തുവാണുള്ളത്❓❓ അല്ലാഹു പറയുന്നു:
(അൽ ഹിജ്റ് 15 : 21)
وَإِن مِّن شَىۡءٍ إِلَّا عِندَنَا خَزَآئِنُهُۥ وَمَا نُنَزِّلُهُۥٓ إِلَّا بِقَدَرٍ مَّعۡلُومٍ
ഒരു വസ്തുവും തന്നെ, അതിന്റെ ഖജാനകൾ നമ്മുടെ അടുക്കല്‍ ഇല്ലാതെയില്ല. [ അതായത് എല്ലാ വസ്തുക്കളുടേയും ഖജാനകൾ അല്ലാഹുവിൻ്റെ പക്കലാണ് ]. അതിനെ ഒന്നിനെയും ഒരു അറിയപ്പെട്ട നിശ്ചിത തോതനുസരിച്ചല്ലാതെ നാം ഇറക്കുന്നതുമല്ല.
Comments
Post a Comment