6️⃣തെറ്റിദ്ധരിപ്പിക്കപ്പെട്ട മുഹ്യിദ്ദീൻ ശൈഖ് ( റ )_ ഫത്ഹുർറബ്ബാനീ മജ്ലിസ് 2️⃣-ൽ നിന്ന്-പേജ് : 13-18

6️⃣തെറ്റിദ്ധരിപ്പിക്കപ്പെട്ട മുഹ്യിദ്ദീൻ ശൈഖ് ( റ )_ ഫത്ഹുർറബ്ബാനീ മജ്ലിസ് 2️⃣-ൽ നിന്ന്-പേജ് : 13-18

വിഷയം : *ഈമാൻ വെറും വാക്കല്ല; വാക്കും കർമ്മവുമാണ്.  വെറും കർമ്മമല്ല; നബിﷺ ചര്യ പിന്തുടർന്നുള്ള കർമ്മമാണ്*

വീഡിയോ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക:
https://youtu.be/__qvsNK22lU?si=dPFJ2Isu6hf6M4us

മുൻ ദർസുകളുടെ വീഡിയോകൾ :
https://www.youtube.com/playlist?list=PLf1c4fdPOOYBAj3Qfghepi8r2YgcDZMlr

ശൈഖ് അബ്ദുൽ ഖാദിർ ജീലാനീ ( റ ) പറയുന്നു :

🌹🌹🌹🌹
*قد قنعت من طاعة الله عزَّ وجلَّ بقول لا إله إلا الله محمد رسول الله. هذا لا ينفعك حتى تضيف إليه شيئاً آخر. الإيمان قول وعمل.............*
*നീ '*ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദു ർറസൂലുല്ലാഹ്*' എന്ന് ( നാവ് കൊണ്ട് ) പറയൽ കൊണ്ട് അല്ലാഹുവിനുള്ള ത്വാഅത്തിൽ തൃപ്തിപ്പെട്ടു. എന്നാൽ ഇതോടൊപ്പം മറ്റൊരു കാര്യം ചേർക്കാതെ നിനക്ക് ഇത് പ്രയോജനപ്പെടില്ല. കാരണം ഈമാൻ എന്നത് വാക്കും പ്രവർത്തിയുമാണ് ( വെറും വാക്കല്ല)
 *وإذا عملت هذه الأعمال ما تقبل منك إلا بالإخلاص للحقّ عزَّ وجلَّ، ولا يقبل قول بلا عمل ولا عمل بلا إخلاص وإصابة السنة*
*ഇനി നീ ഈ കർമ്മങ്ങൾ പ്രവർത്തിച്ചാൽ ( തന്നെ ), അത് അല്ലാഹുവിന് മാത്രം തനിച്ചാക്കി നിഷ്ക്കളങ്കമായി ചെയ്താൽ അല്ലാതെ നിന്നിൽ നിന്ന് സ്വീകരിക്കപ്പെടില്ല. കർമ്മം ഇല്ലാതെ  വാക്ക് സ്വീകരിക്കപ്പെടുന്നതല്ല. ഇഖ്ലാസോടെയും നബിചര്യക്കൊത്ത വിധത്തിലുമല്ലാതെ കർമ്മങ്ങളും സ്വീകരിക്കപ്പെടുന്നതല്ല.*

*أغلق أبواب الخلق وافتح الباب بينك وبينه، واعترف بذنوبك واعتذر إليه من تقصيرك، وتيقن أن لا ضارّ ولا نافع ولا مانع إلا هو، فحينئذ يزول عَمْي عين قلبك ويحرك البصر والبصيرة*.
*നീ പടപ്പുകളുടെ വാതിൽ അടയ്ക്കുകയും നിനക്കും പടച്ചവനും ഇടയിലുള്ള വാതിൽ തുറക്കുകയും ചെയ്യുക. നിൻ്റെ പാപങ്ങൾ നീ ( അല്ലാഹുവോട് ) സമ്മതിക്കുക. നിൻ്റെ പോരായ്മകൾക്ക് നീ അവനോട് ക്ഷമ ചോദിക്കുക. അവനല്ലാതെ ഉപകാരം ചെയ്യുന്നവനോ  ഉപദ്രവം ചെയ്യുന്നവനോ തടഞ്ഞു വയ്ക്കുന്നവനോ ഇല്ല എന്ന് നീ ഉറപ്പിക്കുക. അപ്പോൾ നിൻ്റെ ഖൽബിൻ്റെ കണ്ണിൻ്റെ അന്ധത നീങ്ങുന്നതും നിൻ്റെ ദൃഷ്ടിയും ഉൾക്കാഴ്ചയും ചലിക്കുന്നതുമാണ്.*

ما أقسى قلوبكم. 
الأمانة قد ذهبت من بينكم.الرحمة قد ذهبت فيما بينكم.
 *أحكام الشرع أمانة عندكم، وقد تركتموها وخنتم فيها*
നിങ്ങളുടെ ഖൽബുകൾ എന്ത് മാത്രം കടുത്തുപോയി⁉️ നിങ്ങൾക്കിടയിൽ അമാനത്ത് നഷ്ടപ്പെട്ടിരിക്കുന്നു.നിങ്ങൾക്കിടയിൽ കാരുണ്യം നഷ്ടപ്പെട്ടിരിക്കുന്നു. *ശറഇൻ്റെ വിധി വിലക്കുകൾ നിങ്ങൾക്ക് അമാനത്താണ്. പക്ഷേ , നിങ്ങൾ അത് ഉപേക്ഷിച്ചിരിക്കുന്നു. നിങ്ങൾ അതിൽ വഞ്ചന നടത്തിയിരിക്കുന്നു.*

*خافوا منه فهو إله السماء، وإله الأرض، احفظوا نعمه بالشكر، قابلوا أمره ونهيه بالسمع والطاعة،* قابلوا العسر بالصبر واليسر بالشكر.هكذا كان من تقدّمكم من النبيين والمرسلين والصالحين يشكرون على النعم، ويصبرون على النقم................ *واحفظوا حدوده.إذا جاءكم اليسر فاشكروه، وإذا جاءكم العسر فتوبوا من ذنوبكم وناقشوا أنفسكم* .فإن الحق عزَّ وجلَّ ( ليْسَ بظلاّمٍ لِلعَبيدِ .
*നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുക. അവൻ ആകാശത്തും ഭൂമിയിലും ഇലാഹാണ്. അവൻ്റെ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്ത് കൊണ്ട് അതിനെ സൂക്ഷിക്കുക. അവൻ്റെ കൽപ്പനാ - നിരോധങ്ങൾ കേട്ടും അനുസരിച്ചും സ്വീകരിക്കുക.* സൗഖ്യത്തെ നന്ദിയോടെ സ്വീകരിക്കുക. നിങ്ങൾക്ക് മുമ്പ് , അമ്പിയാഉ- മുർസലീങ്ങളും സ്വാലിഹീങ്ങളും ഇപ്രകാരമായിരുന്നു. അവർ അനുഗ്രഹത്തിൽ നന്ദി പ്രകാശിപ്പിക്കുകയും ദുരിതങ്ങളിൽ ക്ഷമിക്കുകയും ചെയ്യുമായിരുന്നു......... *അല്ലാഹുവിൻ്റെ പരിധികളെ നിങ്ങൾ സൂക്ഷിക്കുക. സൗഖ്യം വരുമ്പോൾ അല്ലാഹുവിന് നന്ദി പ്രകാശിപ്പിക്കുക. പ്രയാസം വരുമ്പോൾ അല്ലാഹുവിലേക്ക് തൗബ ചെയ്ത് മടങ്ങുക. ആത്മ പരിശോധന നടത്തുക.* നിശ്ചയം അല്ലാഹു അടിമകളോട് അനീതി പ്രവർത്തിക്കുന്നവനല്ല.

اذكروا الموت وما وراءه، *واذكروا الربّ عزَّ وجلَّ وحسابه ونظراته إليكم.* تنبهوا إلى متى هذا النوم، إلى متى هذا الجهل والتردّد في الباطل والقيام مع النفس والهوى والعادة، *لِمَ لمْ تتأدّبوا بعبادة الحق عزَّ وجلَّ ومتابعة شرعه ؟*
മരണത്തേയും അതിന് പിറകെ വരുന്ന ജീവിതത്തേയും നിങ്ങൾ ഓർക്കുക.
*റബ്ബിനേയും അവന്റെ വിചാരണയേയും നിങ്ങളിലേക്കുള്ള അവന്റെ നോട്ടത്തേയും നിങ്ങൾ ഓർക്കുക.* നിങ്ങൾ ഉണരൂ. ഏത് വരെയാണ് ഈ ഉറക്കം❓ ഈ അജ്ഞതയും അസത്യത്തിൻ്റെ അനിശ്ചതത്വവും ഏത് വരെ❓ദേഹേച്ഛക്കും പതിവു പരിപാടികൾക്കുമൊത്തുള്ള ജീവിതം എത്ര കാലം❓
*അല്ലാഹുവിനുള്ള ആരാധന ചെയ്തും അവൻ്റെ നിയമ നിർദ്ദേശങ്ങൾ അനുഗമിച്ചും എന്ത് കൊണ്ട് നിങ്ങൾ പരിശീലനം നേടുന്നില്ല❓*
*حياة القلب بالخروج من الخلق والقيام مع الحق عزَّ وجلَّ من حيث المعنى*........*حياة القلب بامتثال أمر الحق عزَّ وجلَّ، والانتهاء عن نهيه، والصبر معه على بلاياه وأقضيته وأقداره*.
ഹൃദയത്തിൻ്റെ ജീവൻ പടപ്പുകളെ വിട്ട്- അവരെ ആശ്രയിക്കാതെ- അല്ലാഹുവിൻ്റെ ( കൽപനകൾക്ക് ) ഒപ്പം സാരാംശത്തിൽ തന്നെ നിലകൊള്ളുന്നതിലാണ്......... *ഹൃദയത്തിൻ്റെ ജീവൻ അല്ലാഹുവിൻ്റെ കൽപനകൾ അനുസരിക്കുന്നതിലും അവൻ്റെ നിരോധനങ്ങൾ വെടിയുന്നതിലും അവൻ്റെ പരീക്ഷണങ്ങളിലും ഖദാഉ - ഖദ്റുകളിലും ക്ഷമയോടെ അവനോടൊപ്പം ( അവനെ അനുസരിച്ച് ) നിലകൊള്ളുന്നതിലുമാണ്*

ما دمت منازعاً للخلق فيما في أيديهم، مستجلباً له بريائك ونفاقك لا صحة لك.
ما دمت راغباً في الدنيا فلا صحة لك. 
*ما دمت واثقاً بقلبك مع ما سوى الحق عزَّ وجلَّ فلا صحة لك.*
*നീ ജനങ്ങളുടെ കൈയിൽ ഉള്ളതു സംബന്ധിച്ച് അവരോടു തർക്കിച്ചുകൊണ്ടിരിക്കയും, അത് നേടാൻ നിന്റെ കപടഭക്തിയിലും നാടകത്തിലും ആശ്രയിക്കുകയും ചെയ്യുന്നിടത്തോളം കാലം  നിന്നിൽ സുസ്ഥിതി ഉണ്ടാവില്ല. ദുനിയാവിൽ ( ഐഹിക വിഭവങ്ങളിൽ ) ആർത്തിയുള്ളിടത്തോളം കാലം നിനക്ക് സുസ്ഥിതി ഉണ്ടാവില്ല. അല്ലാഹുവിൽ അല്ലാതെ നിൻ്റെ ഖൽബിനെ ബന്ധിപ്പിക്കുന്നിടത്തോളം കാലം നിന്നിൽ സുസ്ഥിതി ഉണ്ടാവില്ല* 
اللهم ارزقنا الصحة معك، 
وآتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار

Comments