വിഷയം :
*തെറ്റിദ്ധരിപ്പിക്കപ്പെട്ട മുഹ്യിദ്ദീൻ ശൈഖ് അല്ലാഹുവോട് മാത്രം ഇസ്തിഗാസ ( സഹായ തേട്ടം , പ്രാർഥന ) നടത്താൻ പഠിപ്പിച്ച മഹാ പണ്ഡിതൻ*
( ശൈഖിൻ്റെ കിതാബുകളിൽ നിന്നുള്ള ഇബാറത്തുകൾ അടിസ്ഥാനമാക്കിയുള്ള ദർസുകൾ )
الشيخُ عبدُ القادرِ الجِيلانِيُّ أو الكِيلانِيُّ (470 - 561 هـ
🌹🌹🌹🌹🌹
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട മഹാപണ്ഡിതൻമാരിൽ ഒരാളാണ് മുഹ്യിദ്ദീൻ ശൈഖ് എന്നറിയപ്പെടുന്ന ശൈഖ് അബ്ദുൽ ഖാദിർ ജീലാനീ( റ ). ഹിജ്റ 470- 561 കാലഘട്ടത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് അദ്ദേഹത്തിൻ്റെ സ്വന്തം കിതാബുകളിലോ അധ്യാപനങ്ങളിലോ ഇല്ലാത്ത കാര്യങ്ങൾ അദ്ദേഹത്തിൻ്റെ അനുയായികൾ എന്ന് പറയപ്പെടുന്ന ചിലർ വ്യാജമായി കെട്ടിയുണ്ടാക്കി അദ്ദേഹത്തെ അല്ലാഹുവിന് തുല്യനാക്കി അവതരിപ്പിക്കുകയും പ്രയാസഘട്ടങ്ങളിൽ പ്രാർഥിക്കപ്പെടാനുള്ള അത്താണിയാണ് ശൈഖെന്ന തനിച്ച ശിർക്കൻ വാദം മുസ്ലിം ഉമ്മത്തിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
അത്തരത്തിൽ ഉണ്ടാക്കിയ കള്ളക്കഥകൾ നിറഞ്ഞ കൃതികളാണ് മുഹ്യിദ്ദീൻ മാലയും മുഹ്യിദ്ദീൻ മൗലിദും ഖുത്വുബിയ്യത്തും. ഇത് വിശ്വസിക്കുന്ന പാമര ജനങ്ങൾ
നരകമോചനം വരെ ശൈഖിനോട് തേടുന്ന ശിർക്കൻ വരികൾ ഉള്ള ഖുത്വുബിയ്യത്തും മറ്റും ശൈഖിൻ്റെ അപദാനങ്ങൾ ( മദ്ഹുകൾ ) ആണ് എന്ന് തെറ്റിദ്ധരിച്ച് പാടിപ്പറയുന്നു.
എന്നാൽ , ശൈഖ് അബ്ദുൽ ഖാദർ ജീലാനീ ( റ ) യഥാർഥത്തിൽ പഠിപ്പിപ്പിച്ചത് അല്ലാവിൽ മാത്രം ഭരമേൽപ്പിക്കാനും ( തവക്കുൽ ) അവനോട് മാത്രം പ്രാർഥിക്കാനും സഹായം തേടാനും ( ദുആഉ , ഇസ്തിഗാസ ) ആയിരുന്നു എന്ന് അദ്ദേഹത്തിൻ്റെ കിതാബുകൾ പരിശോധിച്ചാൽ വ്യക്തമാവും . അദ്ദേഹത്തിൻ്റെതായ വല്ല രചനകളിലും ശിർക്കൻ ആശയം കാണുന്നെങ്കിൽ, ഉറപ്പിക്കുക - അത് അദ്ദേഹത്തിൻ്റെ മേൽ കെട്ടിയുണ്ടാക്കിയതാണെന്ന് !
ഫുതൂഹുൽ ഗൈബ് എന്ന കിതാബിൽ അവസാന ഭാഗത്ത് അദ്ദേഹത്തിൻ്റെ മുരീദൻമാർ എന്ന് പറയപ്പെടുന്നവർ ചേർത്ത ചില വരികൾ ഉണ്ട്. അത് പിന്നീട് മുരീദൻമാർ ബറകത്തിന് വേണ്ടി കൂട്ടി ചേർത്തതാണെന്ന് അതിൽ തന്നെ എഴുതിയിട്ടു മുണ്ട്.കൂടാതെ ശൈഖ് ജദ്ബിൻ്റെ ഹാലിൽ പാടിയതാണ് എന്നും തട്ടി വിട്ടിട്ടുണ്ട് 😀😀. അങ്ങനെ ഇവർ പറയുന്ന പോലെ ഒരു ജദ്ബിൻ്റെ ഹാൽ ( ബുദ്ധി നഷ്ടപ്പെട്ട ഹാൽ ) അദ്ദേഹത്തിന് ഉണ്ടായിട്ടുണ്ടെങ്കിൽ തന്നെ, ആ അവസ്ഥയിൽ പറയുന്നത് എങ്ങനെ ദീനിൽ തെളിവാകും⁉️😀😀- അത്തരം വരികളാണ് അദ്ദേഹത്തോട് തേടാൻ ഖുറാഫി - ഖുബൂരികൾ തെളിവാക്കുന്നത് .
നമുക്ക് ശൈഖിൻ്റെ ചില കിതാബുകളിൽ നിന്നുള്ള ഉദ്ധരണികൾ പരിശോധിക്കാം, ഇൻ ശാ അല്ലാഹ് .
https://youtu.be/9kqEzpebPik?si=34kKug_BWP9uOnje
മുഹ്യിദ്ദീൻ ശൈഖ് പറഞ്ഞ തൗഹീദും അദ്ദേഹത്തിൻ്റെ പേരിൽ കെട്ടിച്ചമക്കപ്പെട്ട ശിർക്കൻ വരികളും
വീഡിയോ :
https://youtu.be/9kqEzpebPik?si=YmmAIlWI-2JquXU3
1️⃣തെറ്റിദ്ധരിപ്പിക്കപ്പെട്ട മുഹ്യിദ്ദീൻ
ശൈഖ്_ പരമ്പര ദർസുകൾ
( ശൈഖിൻ്റെ അധ്യാപനങ്ങളിൽ
നിന്ന് ) - പ്ലേ ലിസ്റ്റ്
മുഹ്യിദ്ദീൻ ശൈഖ് പറയുന്നു :
0️⃣1️⃣
*فلا تشكون في حالة البلية إلى أحد من خلق الله، ولا تظهرن الضجر لأحد ولا تتهمن ربك في باطنك. ولا تشكن في حكمته واختر الأصلح لك في دنياك، وآخرتك، فلا تذهبن بهمتك إلى أحد من خلقه في معافاتك فذاك إشراك منك به عز وجل، لا يملك معه عز وجل في ملكه أحد شيئاً لا ضار ولا نافع ولا دافع، ولا جالب ولا مسقم، ولا مبلي، ولا معاف ولا مبرئ غيره عز وجل، فلا تشتغل بالخلق لا في الظاهر ولا في الباطن، فإنهم لن يغنوا عنك من الله شيئاً، بل إلزم الصبر والرضا والموافقة والفناء في فعله عز وجل، فإن حرمت ذلك كله فعليك بالاستغاثة إليه عز وجل*
സാരം :- “വിപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ആരോടും നീ ആവലാതിപ്പെടരുത്. നിന്‍റെ അസ്വസ്ഥത നീ ആരുടെ മുന്നിലും വെളിവാക്കുകയോ, നിന്‍റെയുള്ളില്‍ നിന്‍റെ രക്ഷിതാവിനെ നീ തെറ്റിദ്ധരിക്കുകയോ, ചെയ്യരുത്. അല്ലാഹുവിന്‍റെ ഹിക്മത്തിനെ പറ്റി നീ ആവലാതിപ്പെടരുത്. നിന്‍റെ ദുനിയാവിലേക്കും ആഖിറത്തിലേക്കും ഏറ്റവും നല്ലതായി തോന്നുന്നതിനെ നീ തിരഞ്ഞെടുക്കുക. നിന്‍റെ സൗഖ്യത്തിന്റെ കാര്യത്തില്‍ അവന്‍റെ സൃഷ്ടികളില്‍പെട്ട ഒരുത്തനിലേക്കും നിന്‍റെ തീരുമാനം പോകരുത്. അത് നിന്നില്‍ നിന്നുള്ള ശിര്‍ക്കാണ്. അല്ലാഹുവിന്‍റെ അധികാരത്തില്‍ ആരും ഒന്നും തന്നെ അധീനമാക്കുന്നില്ല. അവനല്ലാതെ ഉപകാരം, ഉപദ്രവം, വിപത്തിനെ നീക്കല്‍, ( നൻമകൾ ) കൊണ്ടുവരല്‍, രോഗം നല്‍കല്‍, സുഖപ്പെടുത്തല്‍, എന്നിവ ചെയ്യാന്‍ ആര്‍ക്കും തന്നെ സാധ്യമല്ല. അതിനാല്‍ സൃഷ്ടികളുമായി ബാഹ്യമായോ, ആന്തരികമായോ, നീ വ്യാപ്രൃതനാകരുത്. അല്ലാഹുവില്‍ നിന്നും, അവര്‍ നിനക്ക് ഒന്നിനും ഉപകരിക്കുകയില്ല. അതിനാല്‍ അല്ലാഹുവിന്റെ പ്രവര്‍ത്തിയില്‍ നിന്നുള്ള ക്ഷമയെയും, ത്യപ്തിയെയും, നേരായതിനെയും, നീ കൈകൊള്ളുക. അപ്പോള്‍ തീര്‍ച്ചയായും സൃഷ്ടികളുമായി വ്യാപ്രൃതമാകുന്ന അത്തരം എല്ലാ കാര്യങ്ങളെയും നീ നിഷിദ്ധമാക്കുക . നീ അല്ലാഹുവിനോട് മാത്രം ഇസ്തിഗാസ (സഹായ തേട്ടം, പ്രാർഥന ) നടത്തുക
( ഫുതുഹുല്‍ ഗൈബ് )
ഇനി ഇതേ ഫുതൂഹുൽ ഗൈബിൽ, ശൈഖ് ജദ്ബിൻ്റെ ഹാലിൽ പാടിയ ബൈത്തുകൾ ആണെന്ന് പറഞ്ഞ് ചില ശിർക്കൻ വരികൾ കൂട്ടിച്ചേർത്തിട്ടുണ്ട്. അത് മുരീദൻമാർ കൂട്ടിച്ചേർത്തതാണെന്നും ആ കിതാബിൽ 226 - ആം പേജിൽ കാണാം😀😀 ( യഥാർഥത്തിൽ ഈ അധികം വന്ന ഭാഗം ഫുതൂഹുൽ ഗൈബിൽ പെട്ടതല്ല എന്ന് മനസ്സിലാക്കാം ).
226 - ആം പേജിൽ പറയുന്നു :
وقد زاد فيها بعض الفضلاء المريدين بيتًا للترجيع والتبرك
ആശയം :
നിശ്ചയം ചില മുരീദുകൾ ബറകത്തിന് വേണ്ടി ചില ബൈത്തുകൾ ഇതിൽ കൂട്ടിച്ചേർത്തിട്ടുണ്ട്😀😀😀😀
ശൈഖ് പറഞ്ഞ , ഖുർആനിനോടും സുന്നത്തിനോടും യോജിച്ച തൗഹീദ് സ്വീകരിക്കണോ, അതോ , അദ്ദേഹത്തിൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ മുരീദുമാരും അനുയായികളും എന്ന് പറയപ്പെടുന്നവർ കൂട്ടിച്ചേർത്ത ശിർക്കൻ വരികൾ സ്വീകരിക്കണോ❓
Comments
Post a Comment