ശത്വനൂഫിയുടെ ബഹ്ജ കിതാബിൽ മുഹ്യിദ്ദീൻ ശൈഖിനെക്കുറിച്ച് നിരവധി കെട്ടുകഥകളുണ്ടെന്ന് സുന്നീ പണ്ഡിതർ

*ശത്വനൂഫിയുടെ ബഹ്ജ കിതാബിൽ
മുഹ്യിദ്ദീൻ ശൈഖിനെക്കുറിച്ച് നിരവധി കെട്ടുകഥകളുണ്ടെന്ന് സുന്നീ പണ്ഡിതർ*

വീഡിയോ :
https://youtu.be/e0RxVD7WB2Q?si=_lLjbDWy3ENR0g3C
2️⃣ ബഹ്ജ കിതാബും ആക്ഷേപങ്ങളും - തെറ്റിദ്ധരിപ്പിക്കപ്പെട്ട മുഹ്യിദ്ദീൻ ശൈഖ്_ പരമ്പര  ദർസുകൾ - ഭാഗം 2

മുഹ്‌യിദ്ദീൻ ശൈഖ് എന്ന പേരിൽ പ്രസിദ്ധനായ  ശൈഖ് അബ്ദുൽ ഖാദർ ജീലാനി ( റ )ഹിജ്‌റ 470- 561 കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്.  ഇറാനിലെ ത്വബ്‌രിസ്ഥാൻ പ്രവിശ്യയോട് ചേർന്നുകിടക്കുന്ന ജീലാൻ എന്ന പ്രദേശത്താണ് ശൈഖ് ജനിച്ചത്.

പ്രാഥമിക വിദ്യാഭ്യാസം ജന്മനാട്ടിൽ നിന്ന് തന്നെയായിരുന്നു. പിന്നീട്, ഉപരിപഠനത്തിനായി അദ്ദേഹം ബാഗ്ദാദിലേക്ക് പുറപ്പെട്ടു.

ശാഫിഈ-ഹമ്പലീ കർമ്മശാസ്ത്രത്തിൽ അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന പണ്ഡിതനായിരുന്നു  അദ്ദേഹം. 

ദീനീ വിജ്ഞാനീയങ്ങളിൽ അവഗാഹം നേടിയ ശൈഖ് ജീലാനി -رَحِمَهُ اللَّه- പിന്നീട് സാമൂഹ്യ ദുരാചാരങ്ങളിലും, ബിദ്അത്തുകളിലും, അന്ധവിശ്വാസങ്ങളിലും മറ്റും ആണ്ടുപോയ ആ ജനതയെ സംസ്കരിക്കുന്നതിനായി അവർക്ക് ഇടയിലേക്ക് ഇറങ്ങിച്ചെന്നു. വിജ്ഞാന സദസ്സുകളും, പ്രഭാഷണ വേദികളും സംഘടിപ്പിക്കുകയും, സ്വാർത്ഥരും, സുഖലോലുപന്മാരുമായിരുന്ന ഭരണാധികാരികളെ അദ്ദേഹം ശക്തമായി വിമർശിക്കുകയും ചെയ്തു.

അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചുകൊണ്ടുള്ളതും, ആത്മാർത്ഥവും, നിരന്തരവുമായ അദ്ദേഹത്തിന്റെ ഈ പരിശ്രമങ്ങൾ സമൂഹത്തിൽ വലിയ രീതിയിൽ സ്വാധീനം ചെലുത്തുകയും, ജനങ്ങൾ തൗഹീദ് ഉൾക്കൊള്ളുവാനും, സത്യദീനിലേക്ക് മടങ്ങുവാനും, അനേകം പേർ ഇസ്‌ലാം സ്വീകരിക്കുവാനും കാരണമായിത്തീരുകയും ചെയ്തു.
ദീനീ രംഗത്ത് താൻ അർപ്പിച്ച പ്രസ്തുത സേവനങ്ങൾ കാരണമായി ‘ദീനിന്റെ പുനരുദ്ധാരകൻ’ എന്ന അർത്ഥത്തിൽ അദ്ദേഹം ‘മുഹ്‌യിദ്ദീൻ’ എന്ന നാമത്തിൽ അറിയപ്പെട്ടു.


 ഹമ്പലീ കർമ്മശാസ്ത്ര വിശാരദനും, വലിയ്യ് എന്ന നിലയിൽ പ്രസിദ്ധനുമാണ് ശൈഖ് അബ്ദുൽ ഖാദിർ അൽ ജീലാനി -رَحِمَهُ اللَّه-. അദ്ദേഹത്തിലൂടെ ധാരാളം കറാമത്തുകൾ പ്രകടമായതായി ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ , അദ്ദേഹത്തിൻ്റെ കാലശേഷം അദ്ദേഹത്തിന്റെ അനുയായികൾ എന്ന നിലയിൽ അതിരുകവിഞ്ഞ ഒരു വിഭാഗം രംഗപ്രവേശനം ചെയ്യുകയും, അവർ അദ്ദേഹത്തിന്റെ കറാമത്തുകളും, മഹത്വങ്ങളും, അധ്യാപനങ്ങളുമെന്ന പേരിൽ സമൂഹത്തിൽ ധാരാളം അബദ്ധങ്ങളും, തെറ്റായ വിശ്വാസങ്ങളും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട് എന്ന വസ്തുതയെ നാം വിസ്മരിക്കരുത്

*ബഹ്‌ജ കിതാബ്:*

 ‘ബഹ്‌ജത്തുൽ അസ്റാർ വ മഅ്ദനുൽ അൻവാർ (بهجة الأسرار ومعدن الأنوار)’ എന്നാണ് ഈ കിതാബിൻ്റെ പൂർണ്ണ നാമം. ശൈഖ് മരിച്ച് ചുരുങ്ങിയത് ഒരു നൂറ്റാണ്ടിന് ശേഷം വിരചിതമായ ഈ കിതാബ് എഴുതിയത് ഈജിപ്തുകാരനായ നുറുദ്ദീൻ അബുൽഹസൻ അലിയ്യ് ഇബ്നു യൂസുഫ് അശ്ശത്‌നൂഫി എന്നയാളാണ്.
 ശൈഖിനെ സംബന്ധിച്ച് പിൽക്കാലത്ത് എഴുതപ്പെട്ട ചരിത്ര ഗ്രന്ഥങ്ങളുടെയും, അദ്ദേഹത്തിന്റെ മദ്ഹുകളും, കീർത്തനങ്ങളുമെന്ന പേരിൽ നമ്മുടെ നാടുകളിൽ പ്രചാരം നേടിയ മുഹ്‌യിദ്ദീൻ മാല, ഖുത്ബിയ്യത്ത് തുടങ്ങിയ കൃതികളുടെയും മറ്റും മുഖ്യ അവലംബം ബഹ്ജ കിതാബാണ് .

മുഹ്‌യിദ്ദീൻ മാലയിലെ: “അവർ ചൊന്നെ ബൈത്തിന്നും ബഹ്ജ കിതാബിന്നും, അങ്ങിനെ തക്മില തന്നീന്നും കണ്ടോവർ” എന്ന വരികളിലെ ബഹ്ജ കിതാബ് ഇത് തന്നെ.
ശൈഖിന്റെ പേരിൽ പിൽക്കാലത്ത്  അബദ്ധങ്ങളും, തെറ്റായ വിശ്വാസങ്ങളും വ്യാപകമായി കടന്നു കൂടിയതിൽ ഈ കിതാബിന് മുഖ്യ പങ്കുണ്ട്. അല്ലാഹുവിനോട് മാത്രമേ പ്രാർഥന പാടുള്ളൂ എന്ന് ശക്തമായി സ്ഥാപിച്ച ശൈഖ് ഒരിക്കലും വിപൽഘട്ടങ്ങളിൽ അല്ലാഹുവിനോടല്ലാതെ  തന്നോട് തേടാൻ പറയില്ല എന്ന് ഉറപ്പാണ് . എന്നാൽ പ്രസ്തുത കിതാബിൽ അത്തരം ചില ഉദ്ധരണികളുണ്ട്. ഇതാണ് ശിർക്കൻ വചനങ്ങൾ അടങ്ങിയ  ഖുത്വുബിയ്യത്തിനും കുത്ത് റാത്തീബിനുമൊക്കെ ചിലർ തെളിവാക്കുന്നത്. എന്നാൽ  പ്രസ്തുത ഗ്രന്ഥം അഹ്‌ലുസ്സുന്നയുടെ സമുന്നതരായ അനേകം പണ്ഡിതന്മാരാൽ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട് എന്ന് കാണാവുന്നതാണ്.
 ഖുത്വുബിയ്യത്തിനൊക്കെ തെളിവായി ചിലർ കൊണ്ട് വരാറുള്ള ബഹ്ജ കിതാബിനെ ആക്ഷേപിച്ച് കൊണ്ട് അഹ്ലുസ്സുന്നയുടെ പണ്ഡിതൻമാർ പറഞ്ഞ ഉദ്ധരണികൾ നോക്കാം:

1. *അൽ ഹാഫിദ് ഇബ്നു റജബ് അൽ ഹമ്പലീ ( റ ) - ഹിജ്റ 736 - 795 -  പറയുന്നു:* 

وكان الشيخ عبد القادر، رحمه الله فى عصره معظما، يعظمه أكثر مشايخ الوقت من العلماء والزهاد. وله مناقب وكرامات كثيرة.ولكن قد جمع المقرئ أبو الحسن الشطنوفى المصرى، فى أخبار الشيخ عبد القادر ومناقبه ثلاث مجلدات، وكتب فيها الطم والرم، وكفى بالمرء كذبا أن يحدث بكل ما سمع.

وقد رأيت بعض هذا الكتاب، ولا يطيب على قلبى أن أعتمد على شئ مما فيه، فأنقل منه إلا ما كان مشهورا معروفا من غير هذا الكتاب، وذلك لكثرة ما فيه من الرواية عن المجهولين، وفيه من الشطح، والطامات، والدعاوى، والكلام الباطل، ما لا يحصى، ولا يليق نسبة مثل ذلك إلى الشيخ عبد القادر رحمه الله.
ശൈഖ് അബ്ദുൽ ഖാദർ ( മുഹ്യിദ്ദീൻ ശൈഖ് - റ ) അദ്ദേഹത്തിൻ്റെ കാലഘട്ടത്തിലെ ആദരണീയനായ പണ്ഡിതനായിരുന്നു . ആ കാലഘട്ടത്തിലെ അധിക ഉലമാഉം സാഹിദീങ്ങളും അദ്ദേഹത്തെ ആദരിച്ചിരുന്നു. അദ്ദേഹം ധാരാളം മഹത്വങ്ങളും കറാമത്തുകളും ഉണ്ടായിരുന്നു . എന്നാൽ, ഈജിപ്തുകാരനായ അബുൽഹസൻ അശ്ശത്‌നൂഫി ശൈഖ് അബ്ദുൽ ഖാദിറിന്റെ ചരിത്രങ്ങളും, മഹത്വങ്ങളും വിവരിക്കുന്ന മൂന്ന് വാല്യങ്ങളുള്ള ഒരു ഗ്രന്ഥം ( ബഹ്ജ ) രചിക്കുകയുണ്ടായി. ശൈഖിനെ സംബന്ധിച്ച് പ്രചരിച്ച ചെറുതും, വലുതുമായ കാര്യങ്ങളെല്ലാം അതിൽ അദ്ദേഹം രേഖപ്പെടുത്തി വെച്ചു. കേൾക്കുന്നതെല്ലാം പറയുകയെന്നത് ഒരാളുടെ വാക്കുകൾ കളവായിത്തീരാൻ മതിയാകുന്നതാണ്. *ആ ഗ്രന്ഥത്തിന്റെ –ബഹ്‌ജയുടെ– ചില ഭാഗങ്ങൾ ഞാൻ കാണുകയുണ്ടായി.* മറ്റു ഗ്രന്ഥങ്ങളിൽ നിന്ന് അറിയപ്പെട്ടതും, പ്രസിദ്ധവുമായ കാര്യങ്ങൾ ഒഴികെ , അതിൽ പറയുന്ന ഒന്നും അവലംബിക്കാൻ  എൻ്റെ മനസ്സിന് തൃപ്തി തോന്നുന്നില്ല. എന്തെന്നാൽ, അതിൽ അധികവും അജ്ഞാതരായ ആളുകളിൽ നിന്നുള്ള കണക്കില്ലാത്ത അബദ്ധങ്ങളും അപകടങ്ങളും, അവകാശ വാദങ്ങളും, വ്യാജ വാർത്തകളുമാണ്.  അതു പോലുള്ള കാര്യങ്ങളെ ശൈഖ് അബ്ദുൽ ഖാദിർ -رَحِمَهُ اللَّه- യുമായി ബന്ധപ്പെടുത്തുന്നത് ഒരു നിലക്കും ഭൂഷണമല്ല.” (അദ്ദൈലു അലാ ത്വബഖാത്തിൽ ഹനാബില: വാല്യം 1, പേജ് 293)
https://shamela.ws/book/1053/288

2 . ഇബ്നു ഹജറുൽ അസ്ഖലാനീ ( റ ) ബഹ്ജ കിതാബിനെ സംബന്ധിച്ച് രേഖപ്പെടുത്തുന്നത് കാണുക :
https://shamela.ws/book/6674/1403

عَليّ بن يُوسُف بن حريز بن معضاد بن مُحَمَّد بن أَحْمد القارىء الْمَشْهُور بالشيخ نور الدّين الشطنوفي اللَّخْمِيّ الشَّافِعِي..........................................وَجمع هُوَ مَنَاقِب الشَّيْخ عبد الْقَادِر وسمى الْكتاب الْبَهْجَة قَالَ الْكَمَال جَعْفَر وَذكر فِيهَا غرائب وعجائب وَطعن النَّاس فِي كثير من حكاياته وَمن أسانيده فِيهَا.
ആശയം :
ശൈഖ് നൂറുദ്ദീൻ ശത്വനൂഫി ( 644 - 713 ) ശൈഖ് അബ്ദുൽ  ഖാദിർ ജീലാനീ ( റ ) [ഹിജ്റ 470 - 561 ]യുടെ -മഹത്വങ്ങൾ സംബന്ധിച്ച് *ബഹ്ജ* എന്ന പേരിൽ ഒരു കിതാബ് രചിച്ചിട്ടുണ്ട് . കമാൽ ജഅഫർ എന്നവർ പറയുന്നു :ഇബ്നുഹജർ അൽ അസ്ഖലാനി -رَحِمَهُ اللَّه- രേഖപ്പെടുത്തുന്നു: വിചിത്രവും, അത്ഭുതാവഹവുമായ പല സംഭവങ്ങളും ബഹ്ജയിൽ പരാമർശിച്ചിരിക്കുന്നു. അതിലെ അധിക ഉദ്ധരണികളും, നിവേദക പരമ്പരകളും പണ്ഡിതൻമാരുടെ ആക്ഷേപങ്ങൾക്ക് വിധേയമായിട്ടുണ്ട്. (അദ്ദുററുൽ കാമിന: വാല്യം 4, പേജ് 167-168).

https://shamela.ws/book/30097/6309

3.ശാഫിഈ മദ്ഹബുകാരനും ഇബ്നു ഹജർ അൽ അസ്ഖലാനി ( റ യുടെ ശിഷ്യനുമായ സഖാവീ ( റ ) തന്നെ രേഖപ്പെടുത്തിയത് കാണുക :

*ولا شكَّ أنه مَنْ ليست له بصيرةٌ بنقد الرواة  ثمَّ قصد الإكثار، فإنَّه يصير حاطِبَ ليل يجمع الغثَّ والسَّمينَ وهو لا يدري، وهذا حال جامع "البهجة*
തീർച്ചയായും റിപ്പോർട്ടർമാരെ നിരൂപണം ചെയ്യുന്നതിൽ ഉൾക്കാഴ്ചയില്ലാത്തവരും, അധികമായി റിപ്പോർട്ടുകൾ കൊണ്ടു വരാൻ ഉദ്ദേശിക്കുന്നവരും അറിയാതെ വേണ്ടതും വേണ്ടാത്തതും ശേഖരിക്കുന്ന, രാത്രി സാധനങ്ങൾ  ശേഖരിക്കുന്ന ആളെ ( ഹാത്വിബുല്ലൈൽ ) പോലെ ആയി തീരും. *ഇതാണ് ബഹ്ജ കിതാബിൻ്റെ രചയിതാവിൻ്റെ അവസ്ഥ*
( അൽ ജവാഹിറു വദ്ദുറർ ഫീ തർജമതി ശൈഖിൽ ഇസ്ലാം ഇബ്നു ഹജർ )

https://shamela.ws/book/17372/916

4.മുഹ്യിദ്ദീൻ ശൈഖിനെ അതിരു കവിയുന്ന വിധം അമിതമായി  അനുയായികൾ പ്രശംസിച്ചുവെന്ന് ഇബ്നു കസീർ ( റ )   

الشيخ عبد القادر الجيلي  - عبد القادر بن أبي صالح، أبو محمد الجيلي.

ولد سنة سبعين وأربع مئة. ودخل بغداد، فسمع الحديث، وتفقه على أبي سعد المخرِّمي  الحنبلي............. 

*وله أحوال صالحة ومكاشفات،ولأتباعه وأصحابه فيه مقالات، ويذكرون عنه أقوالًا وأفعالًا ومكاشفات، أكثرها مغالاة. وقد كان صالحًا ورعًا. وقد صنّف كتاب الغُنية، وفتوح الغيب، وفيهما أشياء حسنة، ولكن  ذكر فيهما أحاديث ضعيفة وموضوعة. وبالجملة كان من سادات المشايخ الكبار* .......
ആശയം :
നല്ല അവസ്ഥകളും, കശ്ഫുകളും ശൈഖ് അബ്ദുൽ ഖാദിർ ജീലാനീ(റ) യിലേക്ക് ചേർക്കപ്പെട്ടിട്ടുണ്ട്. അവ സംബന്ധമായി അദ്ദേഹത്തിന്റെ പിൻഗാമികളും, അനുചരന്മാരും ധാരാളം സംസാരിക്കുകയും, *അദ്ദേഹത്തെ സംബന്ധിച്ച് അനേകം വാക്കുകളും, പ്രവൃത്തികളും, കശ്ഫുകളും ഉദ്ധരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, അവയിൽ അധികവും അതിരുകവിഞ്ഞവയാണ്*.

അദ്ദേഹം അൽ ഗുന്‌യഃ, ഫുതൂഹുൽ ഗൈബ് എന്നീ ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി. അവ രണ്ടിലും ധാരാളം നല്ല കാര്യങ്ങളുണ്ട്. അതോടൊപ്പം ദുർബലവും, വ്യാജവുമായ ചില ഹദീസുകൾ അവയിൽ അദ്ദേഹം പരാമർശിക്കുകയും ചെയ്തിരിക്കുന്നു. പൊതുവെ പറഞ്ഞാൽ , ശൈഖ് ജീലാനീ ( റ ) വലിയ ശൈഖുമാരുടെ സാദത്തുക്കളിൽ പെട്ട വ്യക്തി ആയിരുന്നു .
(അൽ ബിദായത്തു വന്നിഹായ: വാല്യം 12, പേജ് 252).

4.ഇമാം ദഹബി -رَحِمَهُ اللَّه- രേഖപ്പെടുത്തുന്നു: 

*قُلْتُ: لَيْسَ فِي كِبَارِ المَشَايِخ مَنْ لَهُ أَحْوَالٌ وَكَرَامَاتٌ أَكْثَر مِنَ الشَّيْخ عَبْد القَادِر، لَكِن كَثِيْراً مِنْهَا لاَ يَصحُّ، وَفِي بَعْضِ ذَلِكَ أَشيَاءُ مُسْتحيلَة.*
ഞാൻ പറയുന്നു :
ശൈഖ് അബ്ദുൽ ഖാദിറിനെ സംബന്ധിച്ച് ഉദ്ധരിക്കപ്പെട്ടിട്ടുള്ളതിനെക്കാൾ കൂടുതലായി അവസ്ഥകളും, കറാമത്തുകളും ഉദ്ധരിക്കപ്പെട്ട സമുന്നതനായ മറ്റൊരു ശൈഖില്ല എന്നാൽ, അത്തരത്തിൽ ഉദ്ധരിക്കപ്പെട്ടവയിൽ അധികവും സ്വഹീഹല്ല; അവയിൽ ചിലതാകട്ടെ, സംഭവിക്കൽ അസാധ്യമായവയുമാണ്.” 
.........
وَفِي الجُمْلَة: الشَّيْخ عَبْد القَادِر كَبِيْرُ الشَّأْنِ، وَعَلَيْهِ مَآخِذ فِي بَعْضِ أَقْوَالِه وَدَعَاويه، وَاللهُ الموعِدُ، وَبَعْضُ ذَلِكَ مَكْذُوْبٌ عَلَيْهِ
ചുരുക്കത്തിൽ ,
ശൈഖ് അബ്ദുൽ ഖാദർ ജീലാനീ ( റ ) ഒരു മഹാ വ്യക്തിത്വമായിരുന്നു . അദ്ദേഹത്തിൻ്റെ ചില വാദങ്ങളും അഭിപ്രായങ്ങളും എതിർക്കപ്പെടേണ്ടതാണ് - അല്ലാഹു ആണ് കാര്യങ്ങൾ നിശ്ചയിക്കുന്നവൻ - (ശൈഖിൻ്റേതായി പറയപ്പെടുന്ന) പല അഭിപ്രായങ്ങളും അദ്ദേഹത്തിൻ്റെ പേരിൽ വ്യാജമായി നിർമ്മിക്കപ്പെട്ടവയാണ്.

(സിയറു അഅ്ലാമിന്നുബലാഅ്: വാല്യം 20, പേജ് 450).

ഖുത്വുബിയ്യത്തിലെ ശിർക്കൻ വരികൾക്ക് ചില ഉദാഹരണങ്ങൾ :
*يَاقُطْبَ أهْلِ السَّمَا وَالأرْضِ غَوْثَهُمَا          يَا فَيْضَ عَيْنَيْ وُجُودَيْهِمْ وَغَيْثَهُمَا*
ആകാശ-ഭൂമി നിവാസികളുടെ ഖുതുബും കേന്ദ്ര ബിന്ദു ഗൗസുമായവരേ.
വാനലോകത്തുള്ളവർക്കും ഭൂമിയിലുള്ളവർക്കും ഉപകരിക്കുന്ന നദിയും മഴയും വെള്ളവും ഒഴുക്കുന്ന മഹാനവർകളേ (മുഹുയുദ്ദീൻ ശൈഖേ... ) 
             *يابْنَ الْـعَلِيَّيْنِ قَدْ أحْـرَزْتَ اِرْثَهُمَا              يَا خَيْرَ مَنْ كَانَ يُدْعَى مُحْيِيَ الدِّينِ*
ആശയം: 
ഉന്നതരായ രണ്ടു വ്യക്തികളുടെ [നബിﷺയുടെയും ഫാതിമാ ബീവി(റ)യുടെ ഭർത്താവായ അലിയ്യ്(റ)യുടെയും] മകനേ, ഇരുവരുടെയും അനന്തര സ്വത്ത് (ഇൽമ്) അങ്ങ് സംഭരിച്ചിരിക്കുന്നു. വിളിക്കപ്പെടുന്നവരിൽ വച്ച് ഏറ്റവും മെച്ചപ്പെട്ട മുഹ്‌യിദ്ദീൻ ശൈഖ് അവർകളേ

Comments