ഇമാം ശാഫിഈ (റ)അവർകൾ ഇമാം അബൂഹനീഫ (റ)യുടെ ഖബ്റിങ്കൽ ചെന്ന് അദ്ദേഹത്തെ തവസ്സുലാക്കി അല്ലാഹുവോട് പ്രാർഥിച്ചിരുന്നു എന്ന കള്ളക്കഥ

*ഇമാം ശാഫിഈ  (റ)അവർകൾ ഇമാം അബൂഹനീഫ (റ)യുടെ ഖബ്റിങ്കൽ ചെന്ന് അദ്ദേഹത്തെ തവസ്സുലാക്കി അല്ലാഹുവോട് പ്രാർഥിച്ചിരുന്നു എന്ന കള്ളക്കഥ*

വീഡിയോ :
https://youtu.be/l0bDRRS9iII?si=ojc2iwZDAsQYlzZu
നബിമാരുടെയോ മരിച്ചു പോയ  മറ്റു മഹാന്മാരുടേയോ ഖബ്റിങ്കൽ ചെന്നോ അല്ലാതെയോ അവരോട് ആവശ്യങ്ങൾ തേടുന്ന ഖുബൂരി ഇസ്തിഗാസ തനിച്ച ശിർക്കാണ്. ഇത് ഇസ്ലാം അനുവദിച്ചിട്ടില്ല .ഖബ്റാളിയുടെ ബറകത് ഉദ്ദേശിച്ച് ഖബ്റിങ്കൽ ചെന്ന് അല്ലാഹുവോട് തേടുന്നതും ഇസ്ലാം അനുവദിക്കാത്ത കാര്യമാണ്. ഇത് ബിദ്അത്തും ഹറാമുമായ തവസ്സുലാണ്. ഖബ്റാളിയെ തവസ്സുലാക്കി അല്ലാഹുവോടാണ് തേടുന്നതെങ്കിലും  എന്നാൽ ആ തേട്ടം അവർ ഉറപ്പായും കേൾക്കുകയും നമ്മുടെ കാര്യത്തിൽ ഇടപെടുകയും ചെയ്യും കാര്യം സാധിച്ച് തരികയും ചെയ്യും എന്ന വിശ്വാസത്തിലാണെങ്കിൽ അത് ബിദ്അത്തും ഹറാമും മാത്രമല്ല; ശിർക്ക് തന്നെയാണ്.

മഹാന്മാരുടെ ഖബ്റിങ്കൽ ചെന്ന് അവരുടെ ബറകത് ഉദ്ദേശിച്ച് നമ്മുടെ കാര്യങ്ങൾ അവരെ തവസ്സുലാക്കി അല്ലാഹുവിനോട് തേടുന്ന ബിദ്അത്തായ തവസ്സുലിന്   തെളിവായി ഉദ്ധരിക്കുന്ന  താരീഖ് ബഗ്ദാദിലെ ഒരു റിപ്പോർട്ട് ചുവടെ ചേർക്കുന്നു ( *എന്നാൽ പ്രസ്തുത റിപ്പോർട്ടിൻ്റെ സനദിലെ  മുക്രിം ബ്നു അഹ്മദ് എന്ന വ്യക്തി കള്ളക്കഥകൾ ഉണ്ടാക്കുന്ന ആളാണെന്ന് അതേ കിതാബിൽ തന്നെ വന്നിട്ടുള്ളതും തൊട്ട് താഴെ  കാണുക*  )

1️⃣ 
https://shamela.ws/book/736/155
أخبرنا القاضي أبو عبد الله الحسين بن علي بن محمد الصيمري، قال: أخبرنا عمر بن إبراهيم المقرئ، قال: حدثنا *مكرم بن أحمد،* قال: حدثنا عمر بن إسحاق بن إبراهيم، قال: حدثنا علي بن ميمون، قال: سمعت الشافعي يقول: إني لأتبرك بأبي حنيفة وأجيء إلى قبره في كل يوم، يعني زائرا، فإذا عرضت لي حاجة صليت ركعتين، *وجئت إلى قبره وسألت الله تعالى الحاجة عنده،* فما تبعد عني حتى تقضى.
ഖത്വീബ് അൽ ബഗ്ദാദീ ( റ ) പറഞ്ഞു: നമ്മോട് അൽ ഖാദീ അബൂ അബ്ദില്ലാഹ് അൽ ഹുസൈനു ബ്നു അലിയ്യു ബ്നു മുഹമ്മദ് അസ്സ്വുമൈരീ പറഞ്ഞു : നമ്മോട് ഉമറുബ്നു ഇബ്രാഹീം അൽ മുഖ്രിഉ വിവരമറിയിച്ചു: അദ്ദേഹം പറഞ്ഞു : നമ്മോട് *മുക്രിം ബ്നു അഹ്മദ്* പറഞ്ഞു: അദ്ദേഹം പറഞ്ഞു : നമ്മോട് ഉമറു ബ്നു ഇസ്ഹാഖ് ബ്നു ഇബ്രാഹീം പറഞ്ഞു അദ്ദേഹം പറഞ്ഞു : നമ്മോട് അലിയ്യു ബ്നു മൈമൂൻ പറഞ്ഞു.അദ്ദേഹം പറഞ്ഞു : ശാഫിഈ ( റ ) പറയുന്നതായി ഞാൻ കേട്ടു: ഞാൻ അബൂ ഹനീഫ ( റ ) യുടെ ഖബ്റിങ്കൽ ചെന്നു ബറകത് എടുക്കാറുണ്ട്. ഞാൻ അദ്ദേഹത്തിൻ്റെ ഖബ്ർ സിയാറത്ത് ചെയ്യാൻ എല്ലാ ദിവസവും അദ്ദേഹത്തിൻ്റെ ഖബ്റിങ്കൽ വരും. എനിക്കെന്തെങ്കിലും ആവശ്യങ്ങൾ നേരിട്ടാൽ ഞാൻ ഞാൻ രണ്ട് റക്അത്ത് നിസ്ക്കരിക്കുകയും *അദ്ദേഹത്തിൻ്റെ ഖബ്റിങ്കൽ ചെന്ന് അദ്ദേഹത്തിൻ്റെ അടുക്കൽ വച്ച് എൻ്റെ ആവശ്യം അല്ലാഹുവിനോട് ചോദിക്കുകയും ചെയ്യും.* ഇങ്ങനെ ഞാൻ ചെയ്തിട്ട് എനിക്ക് ഒരു കാര്യവും നടക്കാതെ പോയിട്ടില്ല.


മേൽ റിപ്പോർട്ടിൻ്റെ പരമ്പരയിലെ മുക്രിം ബ്നു അഹ്മദ് കള്ളക്കഥകൾ ഉണ്ടാക്കുന്ന ആളാണെന്ന് ഇതേ കിതാബിൽ രേഖപ്പെടുത്തിയത് കാണുക ( അതിനാൽ തന്നെ മുകളിലെ റിപ്പോർട്ട് സ്ഥിരപ്പെട്ടതല്ല എന്ന് വ്യക്തമായല്ലോ )

2️⃣
https://shamela.ws/book/736/2665

حدثني أبو القاسم الأزهري، قال: سئل أبو الحسن علي بن عمر الدارقطني وأنا أسمع، *عن جمع مكرم بن أحمد فضائل أبي حنيفة، فقال: موضوع كله كذب،* وضعه أحمد بن المغلس الحماني قرابة جبارة، وكان في الشرقية.
ഖതീബുൽ ബഗ്ദാദീ പറയുന്നു :
അബുൽ ഖാസിം അൽ അസ്ഹരീ നമ്മോട് പറഞ്ഞു: അദ്ദേഹം പറഞ്ഞു: അബുൽ ഹസൻ അലിയ്യു ബ്നു അംർ അദ്ദാറു ഖുത്വനീയോട് , (ഞാൻ കേട്ടു കൊണ്ടിരിക്കെ) മുക്രം ബ്നു അഹ്മദ് എന്നയാൾ അബൂ ഹനീഫ ( റ ) ശ്രേഷ്ഠതകൾ സമാഹരിച്ച് ഒരു ഗ്രന്ഥം രചിച്ചതിനെ പറ്റി ചോദിക്കപ്പെട്ടു അപ്പോൾ അദ്ദേഹം പറഞ്ഞു : അത് വ്യാജമാണ് അത് മുഴുവൻ കളവാണ്. അഹ്മദ് ബ്നുൽ മുഗ്ലിസ് എന്നയാൾ കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ആ സമാഹാരത്തിലുള്ളത്..............

 ( ശ്രദ്ധിക്കുക : കെട്ടുകഥകൾ സമാഹരിക്കുന്ന ഒരാൾ പരമ്പരയിൽ ഉണ്ടെങ്കിൽ ആ റിപ്പോർട്ട് സ്ഥിരപ്പെട്ടതല്ല എന്ന് വ്യക്തമാണല്ലോ - കൂടാതെ ഇതിൽ തേട്ടം അല്ലാഹുവോടാണ് ഖബ്റാളിയോടല്ല എന്നതും ശ്രദ്ധിക്കുക - ബിദ്അത്തായ തവസ്സുൽ ഇതിലുണ്ടെങ്കിലും . ഈ സംഭവം തന്നെ സ്ഥിരപ്പെട്ടിട്ടില്ല )

Comments