നബിമാരോടും മലക്കുകളോടും ജിന്നുകളോടും ബിംബങ്ങളോടും അല്ലാഹുവല്ലാത്ത മറ്റെന്തിനോടും പ്രാർഥിക്കുന്നത് (ഇസ്തിഗാസ ചെയ്യുന്നത്) ശിർക്കാണെന്ന് ഖുർത്വുബീ ( റ )
വിഷയം : *നബിമാരോടും മലക്കുകളോടും ജിന്നുകളോടും ബിംബങ്ങളോടും അല്ലാഹുവല്ലാത്ത മറ്റെന്തിനോടും പ്രാർഥിക്കുന്നത് (ഇസ്തിഗാസ ചെയ്യുന്നത്) ശിർക്കാണെന്ന് ഖുർത്വുബീ ( റ )*
വീഡിയോ ലിങ്ക്:
https://youtu.be/ztHkcpwTjaE?si=XLVGn-jrUyEU5vkR
കിതാബ് ലിങ്ക് :
https://shamela.ws/book/20855/5515
അല്ലാഹു പറയുന്നു :
(ഫാത്വിർ 35:14)
*إِن تَدۡعُوهُمۡ لَا يَسۡمَعُواْ دُعَآءَكُمۡ وَلَوۡ سَمِعُواْ مَا ٱسۡتَجَابُواْ لَكُمۡۖ وَيَوۡمَ ٱلۡقِيَٰمَةِ يَكۡفُرُونَ بِشِرۡكِكُمۡۚ وَلَا يُنَبِّئُكَ مِثۡلُ خَبِيرٍ*( فاطر 14)
ആശയം :
നിങ്ങളവരോട് പ്രാര്‍ത്ഥിക്കുന്നപക്ഷം, അവര്‍ നിങ്ങളുടെ പ്രാർഥന കേള്‍ക്കുകയില്ല; അവര്‍ കേട്ടാലും, അവര്‍ നിങ്ങള്‍ക്കു ഉത്തരംചെയ്കയുമില്ല. ഖിയാമത്തുനാളിലാകട്ടെ, നിങ്ങളുടെ ഈ 'ശിര്‍ക്കി'നെ അവര്‍ നിഷേധിക്കുകയും ചെയ്യും. (മനുഷ്യാ) സൂക്ഷ്മജ്ഞാനിയെപ്പോലെ (അല്ലാഹുവിനെ പോലെ) നിനക്കു വിവരമറിയിക്കുവാൻ ആരുമില്ല.
*തഫ്സീർ ഖുർത്വുബിയിലെ വിശദീകരണം :*[ഇബാറത്തുകളുടെ ആശയ വിവർത്തനം നൽകിയിട്ടുണ്ട്]
*ഒന്നാമത്തെ വ്യാഖ്യാനം :*
قَوْلُهُ تَعَالَى : إِنْ تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ أَيْ إِنْ تَسْتَغِيثُوا بِهِمْ فِي النَّوَائِبِ لَا يَسْمَعُوا دُعَاءَكُمْ ; لِأَنَّهَا جَمَادَاتٌ لَا تُبْصِرُ وَلَا تَسْمَعُ . وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ إِذْ لَيْسَ كُلُّ سَامِعٍ نَاطِقًا . وَقَالَ قَتَادَةُ : الْمَعْنَى لَوْ سَمِعُوا لَمْ يَنْفَعُوكُمْ . وَقِيلَ : أَيْ لَوْ جَعَلْنَا لَهُمْ عُقُولًا وَحَيَاةً فَسَمِعُوا دُعَاءَكُمْ لَكَانُوا أَطْوَعَ لِلَّهِ مِنْكُمْ ، وَلَمَا اسْتَجَابُوا لَكُمْ عَلَى الْكُفْرِ . وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ أَيْ يَجْحَدُونَ أَنَّكُمْ عَبَدْتُمُوهُمْ ، وَيَتَبَرَّءُونَ مِنْكُمْ .
വിവർത്തനം :
إِنْ تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ
( നിങ്ങൾ അവരോട് - അല്ലാഹ് അല്ലാത്തവരോട് - പ്രാർഥിച്ചാൽ അവർ നിങ്ങൾക്ക് ഉത്തരം നൽകുകയില്ല) എന്ന് പറഞ്ഞതിൻ്റെ സാരം , നിങ്ങൾ വിപൽഘട്ടങ്ങളിലും പ്രയാസങ്ങളിലും അവരോട് ഇസ്തിഗാസ ( സഹായ തേട്ടം ) നടത്തിയാൽ എന്നാകുന്നു. കാരണം അവ ( ബിംബങ്ങൾ ) കേൾക്കുകയോ കാണുകയോ ചെയ്യാൻ പറ്റാത്ത അഖ്ൽ ഇല്ലാത്ത വസ്തുക്കളാണ്
وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ
( അവ/അവർ കേട്ടാൽ തന്നെ നിങ്ങൾക്ക് അവ ഉത്തരം നൽകുകയില്ല ). കാരണം കേൾക്കുന്നവർ എല്ലാം സംസാരിക്കാൻ കഴിയുന്നവർ ആകണമെന്നില്ല. ഖതാദ പറയുന്നു: അവ/ അവർ കേട്ടാൽ തന്നെ അവ/അവർ നിങ്ങൾക്ക് ഉപകാരം ചെയ്യുകയില്ല.
അവയ്ക്ക് (ബിംബങ്ങൾക്ക്) അല്ലാഹു ബുദ്ധിയും ജീവനും നൽകുകയും എന്നിട്ട് അവ നിങ്ങളുടെ പ്രാർഥന കേൾക്കുകയും ചെയ്താൽ തന്നെ അവർ നിങ്ങളേക്കാളും അല്ലാഹുവിനെ വഴിപ്പെടുന്നവരായിരിക്കും ; നിങ്ങളുടെ ഈ കുഫ്റൻ പ്രാർഥനക്ക് അവർ ഉത്തരം നൽകില്ല. ഖിയാമത്ത് നാളിൽ നിങ്ങളുടെ ശിർക്കിനെ ( അവർക്ക് അർപ്പിച്ച പ്രാർഥന / ആരാധന ) അവർ നിഷേധിക്കും അതായത് നിങ്ങൾ അവർക്ക് ഇബാദത് ചെയ്തതിനെ അവർ നിരാകരിക്കും; അവർ നിങ്ങളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.
🌹🌹🌹🌹🌹
*രണ്ടാമത്തെ വ്യഖ്യാനം*
ثُمَّ يَجُوزُ أَنْ يَرْجِعَ هَذَا إِلَى الْمَعْبُودِينَ مِمَّا يَعْقِلُ ; كَالْمَلَائِكَةِ وَالْجِنِّ وَالْأَنْبِيَاءِ وَالشَّيَاطِينِ أَيْ يَجْحَدُونَ أَنْ يَكُونَ مَا فَعَلْتُمُوهُ حَقًّا ، وَأَنَّهُمْ أَمَرُوكُمْ بِعِبَادَتِهِمْ ; كَمَا أَخْبَرَ عَنْ عِيسَى بِقَوْلِهِ : مَا يَكُونُ لِي أَنْ أَقُولَ مَا لَيْسَ لِي بِحَقٍّ ..........
വിവർത്തനം :
ഇവിടെ മലക്കുകൾ, ജിന്നുകൾ, നബിമാർ, ശൈത്വാൻമാർ തുടങ്ങി ജനങ്ങളാൽ ആരാധിക്കപ്പെടുന്നവർ എന്ന നിലക്കുമാകാം ( അതായത് അവരോട് പ്രാർഥിക്കുന്നതും ശിർക്ക് തന്നെ ) . അതായത് ഈ പറഞ്ഞ വിഭാഗങ്ങൾ അവരുടെ ആരാധകർ പ്രവർത്തിച്ചതിനെയും അവർ അവരോട് ( ശിർക്ക് ചെയ്ത ജനങ്ങളോട് ) തങ്ങൾക്ക് ആരാധന അർപ്പിക്കാൻ കൽപിച്ചു എന്ന് പറയുന്നതിനേയും അവർ നിഷേധിക്കുകയും ചെയ്യും. ഈസാ ( അ ) തന്നെ ജനങ്ങൾ ആരാധിച്ചത് സംബന്ധിച്ച് പരലോകത്ത് വച്ച് പറയുമെന്ന് അല്ലാഹു അറിയിച്ചിട്ടുള്ളത് പോലെ -
[ ഇത് പരാമർശിക്കുന്ന ആയത്ത് പൂർണ്ണമായി താഴെ ചേർക്കുന്നു -അൽ മാഇദഃ 5:116]
وَإِذۡ قَالَ ٱللَّهُ يَٰعِيسَى ٱبۡنَ مَرۡيَمَ ءَأَنتَ قُلۡتَ لِلنَّاسِ ٱتَّخِذُونِى وَأُمِّىَ إِلَٰهَيۡنِ مِن دُونِ ٱللَّهِۖ قَالَ سُبۡحَٰنَكَ *مَا يَكُونُ لِىٓ أَنۡ أَقُولَ مَا لَيۡسَ لِى بِحَقٍّۚ* إِن كُنتُ قُلۡتُهُۥ فَقَدۡ عَلِمۡتَهُۥۚ تَعۡلَمُ مَا فِى نَفۡسِى وَلَآ أَعۡلَمُ مَا فِى نَفۡسِكَۚ إِنَّكَ أَنتَ عَلَّٰمُ ٱلۡغُيُوبِ
അല്ലാഹു പറയുന്ന സന്ദര്‍ഭം ഓര്‍ക്കുക: 'മര്‍യമിന്‍റെ മകന്‍ ഈസാ, നീയാണോ മനുഷ്യരോട് പറഞ്ഞത് - എന്നെയും, എന്‍റെ മാതാവിനെയും നിങ്ങള്‍ അല്ലാഹുവിനു പുറമെ രണ്ടു ആരാധ്യന്മാരാക്കിക്കൊള്ളുവിന്‍ എന്ന്?!' അദ്ദേഹം പറയും: 'നീ മഹാപരിശുദ്ധന്‍! എനിക്ക് ഒരു അവകാശവും ഇല്ലാത്തത് പറയുവാന്‍ എനിക്ക് പാടില്ലല്ലോ! 'ഞാനത് പറഞ്ഞിരുന്നെങ്കില്‍, തീര്‍ച്ചയായും നീ അത് അറിഞ്ഞിട്ടുണ്ടാകുമല്ലോ. എന്‍റെ സ്വന്തത്തില്‍പെട്ടത് [എന്നെ സംബന്ധിച്ചത്] നീ അറിയുന്നു; നിന്നെ സംബന്ധിച്ചത് എനിക്കറിയുകയുമില്ല. നിശ്ചയമായും, നീ തന്നെയാണ് അദൃശ്യ കാര്യങ്ങളെ നന്നായറിയുന്നവന്‍.
Comments
Post a Comment