ഒരു നിശ്ചിത വ്യക്തിക്ക്സ്വർഗ്ഗമോ നരകമോഉറപ്പിച്ചു പറയാൻ പാടില്ല - വഹ്യ് മൂലം പ്രത്യേകിച്ച്അറിയിക്കപ്പെട്ടവർക്കല്ലാതെ - പിന്നെങ്ങനെ ശൈഖ് മുരീദുമാർക്ക് സ്വർഗ്ഗം ഉറപ്പ് നൽകും⁉️⁉️
വിഷയം :
ഒരു നിശ്ചിത വ്യക്തിക്ക്
സ്വർഗ്ഗമോ നരകമോ
ഉറപ്പിച്ചു പറയാൻ പാടില്ല - വഹ്യ് മൂലം പ്രത്യേകിച്ച്
അറിയിക്കപ്പെട്ടവർക്കല്ലാതെ - പിന്നെങ്ങനെ ശൈഖ് മുരീദുമാർക്ക് സ്വർഗ്ഗം ഉറപ്പ് നൽകും⁉️⁉️
വീഡിയോ :
https://youtu.be/GDP_Pa_cJ70?si=pN7PfCpwfH9cxQ4i
🌹🌹🌹🌹🌹
ഇമാം അബൂ ജഅഫർ അത്വഹാവീ ( റ ) - [ഹിജ്റ 238 - 321] - പറയുന്നു :
*وَنَرْجُو لِلْمُحْسِنِينَ مِنَ الْمُؤْمِنِينَ أَنْ يَعْفُوَ عَنْهُمْ وَيُدْخِلَهُمُ الْجَنَّةَ بِرَحْمَتِهِ وَلَا نَأْمَنُ عَلَيْهِمْ وَلَا نشهد لهم بالجنةونستغفر لمسيئهم ونخاف عليهم*..........
സത്യവിശ്വാസികളിൽ നിന്നുള്ള ഗുണവാൻ മാർക്ക് അല്ലാഹു മാപ്പാക്കുമെന്നും അവരെ അവൻ അവൻ്റെ കാരുണ്യം കൊണ്ട് സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുമെന്നും നാം പ്രതീക്ഷിക്കുന്നു. അവരുടെ കാര്യത്തിൽ നമുക്ക് നിർഭയത്വമില്ല .അവർ സ്വർഗ്ഗത്തിലാണെന്ന് നാം ഉറപ്പിച്ച് സാക്ഷ്യപ്പെടുത്തുകയുമില്ല ( അതായത് ഇന്നാലിന്ന വ്യക്തി സ്വർഗ്ഗത്തിൽ എന്ന് ഉറപ്പിക്കാവതല്ല. നബിമാരെ സംബന്ധിച്ചും അവിടുന്ന് പ്രത്യേകം അറിയിച്ചു തന്നവരെ സംബന്ധിച്ചു മല്ലാതെ ). അവരിൽ തിന്മ ചെയ്തവർക്ക് വേണ്ടി നാം പാപമോചനം തേടുകയും അവരുടെ കാര്യത്തിൽ നാം ഭയപ്പെടുകയും ചെയ്യുന്നു ( അഖീദതു ത്വഹാവിയ്യ )
https://shamela.ws/book/9568/66
പിന്നെ എങ്ങനെ കൂട്ടരേ, മുഹ്യിദ്ദീൻ ശൈഖ് മറ്റുള്ളവർക്ക് സ്വർഗ്ഗം കൊടുക്കുക ⁉️ അദ്ദേഹം എങ്ങനെ മറ്റുള്ളവർക്ക് നരകമോചനം നൽകും⁉️
എൻ്റെ മുരീദാരും നരകത്തിലില്ലെന്ന് - നരകത്തെ കാക്കും മലക്ക് പറഞ്ഞോവർ എന്ന് ഒരു ശൈഖ് എങ്ങനെ പറയും⁉️ ഒരിക്കലും സത്യവിശ്വാസി അങ്ങനെ പറയില്ല.
Comments
Post a Comment