വിഷയം : *കർമ്മം ചെയ്യാനുള്ള തൗഫീഖ് അല്ലാഹുവിനല്ലാതെ മറ്റാർക്കും നൽകാൻ സാധിക്കില്ല. കർമ്മം ചെയ്യാൻ സൗകര്യപ്പെടുന്ന തരത്തിലുള്ള കഴിവ് കർമ്മത്തിന് മുമ്പും കർമ്മത്തോടൊപ്പവും ഉണ്ടാകും*
വീഡിയോ :
https://youtu.be/YPoHI68Ouw0?si=NhgMVHR9dbw0wp1f
[ അവലംബം : ഇമാം ത്വഹാവി - ഹിജ്റ 238- 321- യുടെ അഖീദതു ത്വഹാവിയ്യ: ]
വീഡിയോ :
*وَالِاسْتِطَاعَةُ الَّتِي يَجِبُ بِهَا الْفِعْلُ مِنْ نَحْوِ التوفيق الذي لا يجوز أن يوصف المخلوق به فهي مَعَ الْفِعْلِ وَأَمَّا الِاسْتِطَاعَةُ مِنْ جِهَةِ الصِّحَّةِ والوسع والتمكن وَسَلَامَةِ الْآلَاتِ فَهِيَ قَبْلَ الْفِعْلِ وَبِهَا يَتَعَلَّقُ الْخِطَابُ وَهُوَ كَمَا قَالَ تَعَالَى لَا يُكَلِّفُ الله نفسا إلا وسعها) [البقرة: ٢٨٦]*
കർമ്മം നിർബന്ധമാക്കുന്ന തൗഫീഖ് എന്ന നിലക്കുള്ള കഴിവ് ഒരു പടപ്പിനും വിശേഷണമായി പറയൽ അനുവദനീയമല്ല. അത് കർമ്മത്തോടൊപ്പമാണ് ( നൽകപ്പെടുന്നത് ). എന്നാൽ, കർമ്മം ചെയ്യുന്നതിനുള്ള ആരോഗ്യം , വിശാലത, സൗകര്യം, ഉപകരണങ്ങളുടെ സുരക്ഷിതത്വം എന്നീ നിലക്കുള്ള കഴിവ് കർമ്മത്തിന് മുമ്പേ ഉണ്ടാകും ( കർമ്മത്തോടൊപ്പവും ) . ഇതാണ് അല്ലാഹു,
*لَا يُكَلِّفُ الله نفسا إلا وسعها*
(ഒരു വ്യക്തിയോടും അതിന് കഴിവിൽ പെട്ടതല്ലാതെ അല്ലാഹു ശാസിക്കുകയില്ല) എന്ന് പറഞ്ഞതിൽ പരാമർശിച്ച കഴിവ്.
https://shamela.ws/book/9568/100#p1
ഇതിൻ്റെ ശറഹിൽ ശൈഖ് ഇബ്നു അബിൽ ഇസ്സ് ( റ ) - ഹിജ്റ 731 - 792- പറയുന്നു :
[കിതാബ് ലിങ്ക് :
https://shamela.ws/book/8352/627]
*[الِاسْتِطَاعَةُ تَكُونُ مَعَ الْفِعْلِ وَقَبْلِهِ]*
കഴിവ് കർമ്മത്തിന് മുമ്പും കർമ്മത്തോടൊപ്പവും ഉണ്ടാകും.
.................
وَأَمَّا الْقُدْرَةُ الَّتِي مِنْ جِهَةِ الصِّحَّةِ وَالْوُسْعِ، وَالتَّمَكُّنِ وَسَلَامَةِ الْآلَاتِ - فَقَدْ تَتَقَدَّمُ الْأَفْعَالَ. وَهَذِهِ الْقُدْرَةُ الْمَذْكُورَةُ فِي قَوْلِهِ تَعَالَى: {وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا} [آلِ عِمْرَانَ: ٩٧] . فَأَوْجَبَ الْحَجَّ عَلَى الْمُسْتَطِيعِ، فَلَوْ لَمْ يَسْتَطِعْ إِلَّا مَنْ حَجَّ لَمْ يَكُنِ الْحَجُّ قَدْ وَجَبَ إِلَّا عَلَى مَنْ حَجَّ، وَلَمْ يُعَاقَبْ أَحَدٌ عَلَى تَرْكِ الْحَجِّ! وَهَذَا خِلَافُ الْمَعْلُومِ بِالضَّرُورَةِ مِنْ دِينِ الْإِسْلَامِ.
കർമ്മം ചെയ്യുന്നതിനുള്ള ആരോഗ്യം , വിശാലത, സൗകര്യം, ഉപകരണങ്ങളുടെ സുരക്ഷിതത്വം എന്നീ നിലക്കുള്ള കഴിവ് കർമ്മത്തിന് മുമ്പേ ഉണ്ടാകാം. ഈ കഴിവാണ് അല്ലാഹു,
*{وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا} [آلِ عِمْرَانَ: ٩٧]
[കഅബത്തിങ്കല്‍ 'ഹജ്ജു' ചെയ്യല്‍ മനുഷ്യര്‍ക്ക് - അതിലേക്ക് ചെന്നെത്തുവാനുള്ള മാർഗ്ഗം സാധിച്ചു കിട്ടിയവര്‍ക്ക് - അല്ലാഹുവിനോട് ബാധ്യത ഉണ്ട് ( നിർബന്ധമാണ് ) ] എന്ന ആയത്തിൽ പറഞ്ഞ കഴിവ്. അപ്പോൾ കഴിവുള്ളവന് അല്ലാഹു ഹജ്ജ് നിർബന്ധമാക്കി. ഹജ്ജ് ചെയ്തവർക്കല്ലാതെ ഹജ്ജിന് കഴിവില്ല എന്നായിരുന്നെങ്കിൽ ഹജ്ജ് ചെയ്തവർക്കല്ലാതെ ഹജ്ജ് നിർബന്ധമാകുമായിരുന്നില്ലല്ലോ. അതാകട്ടെ, ദീനുൽ ഇസ്ലാമിൽ അനിവാര്യമായും അറിയപ്പെട്ടതിനു എതിരുമാണ്.
Comments
Post a Comment