ഖുർആൻ ചികിൽസകർ എന്ന പേരിൽ സിഹ്ർ (ആഭിചാരം) നടത്തുന്നവരെ കരുതിയിരിക്കണമെന്ന് ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (حفظه الله)

ഖുർആൻ ചികിൽസകർ എന്ന പേരിൽ സിഹ്ർ (ആഭിചാരം) നടത്തുന്നവരെ കരുതിയിരിക്കണമെന്ന് ശൈഖ് സ്വാലിഹ് അൽ ഫൗസാൻ (حفظه الله)

വീഡിയോ:
https://youtu.be/msYib7NaaIc?si=XKdvyMhzxk0s-Ftf

🌹🌹🌹🌹🌹
وقد جاء في الحديثِ: "مَنْ أَتَى كَاهِنًا أَوْ عَرَّافًا، لَمْ تُقْبَلْ لَهُ صَلَاةٌ أَرْبَعِينَ يَوْمًا"
ഒരു നബിവചനത്തിൽ ഇപ്രകാരം വന്നിരിക്കുന്നു : "ആരെങ്കിലും ഒരു ജ്യോതിഷിയെയോ ഭാവി പ്രവചിക്കുന്നവനെയോ  സമീപിച്ചാൽ, നാല്പത് ദിവസം വരെ അവന്റെ നമസ്കാരം സ്വീകരിക്കപ്പെടുകയില്ല."
وفي الحديثِ الآخرِ: "مَنْ أَتَى كَاهِنًا أَوْ عَرَّافًا، فَصَدَّقَهُ بِمَا يَقُولُ، فَقَدْ كَفَرَ بِمَا أُنْزِلَ عَلَى مُحَمَّدٍ صَلَّى اللهُ عَلَيْهِ وَسَلَّمَ"
മറ്റൊരു ഹദീസിൽ പറയുന്നു: "ആരെങ്കിലും ഒരു ജ്യോതിഷിയെയോ ഭാവി പ്രവചിക്കുന്നവനെയോ സമീപിച്ച് അവൻ പറഞ്ഞത് വിശ്വസിച്ചാൽ, മുഹമ്മദ് നബിﷺയിലേക്ക് അവതരിക്കപ്പെട്ടതിനെ അവൻ നിഷേധിച്ചിരിക്കുന്നു."
فَهَذَا فِيهِ بُطْلَانُ السِّحْرِ وَالْكِهَانَةِ، وَأَنَّهُ لَا يَجُوزُ تَصْدِيقُ السَّحَرَةِ، وَلَا تَصْدِيقُ الْكُهَّانِ، وَلَا الذَّهَابُ إِلَيْهِمْ،
ഇത് സിഹ്റും (ആഭിചാരവും) ജ്യോതിഷവും അസത്യമാണെന്നും, മാരണക്കാരനെയോ ജ്യോതിഷിയെയോ സത്യപ്പെടുത്തുകയോ അവരുടെ അടുത്ത് പോകുകയോ ചെയ്യുന്നത് അനുവദനീയമല്ലെന്നും ഇത് തെളിയിക്കുന്നു.
لَكِنْ فِي وَقْتِنَا الْحَاضِرِ السَّحَرَةُ وَالْكُهَّانُ خَرَجُوا عَلَى النَّاسِ بِاسْمِ أَطِبَّاءَ وَمُعَالِجِينَ،
എന്നാൽ ഇന്നത്തെ കാലത്ത് ജ്യോതിഷികളും ആഭിചാരക്കാരും ഡോക്ടർമാരും  ചികിത്സകരുമെന്ന  വ്യാജ്യേന  ജനങ്ങളിലേക്കു വരുന്നു.
وَفَتَحُوا مَحَلَّاتٍ، يُعَالِجُونَ فِيهَا الْمَرْضَى بِالسِّحْرِ وَالْكِهَانَةِ،
അവർ പ്രത്യേക കേന്ദ്രങ്ങൾ  തുറന്ന് ജ്യോതിഷവും ആഭിചാരവും  ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്നു
لَكِنْ لَا يَقُولُونَ: هَذَا سِحْرٌ، وَلَا يَقُولُونَ: هَذَا كِهَانَةٌ،
പക്ഷേ, അവർ ഇത് സിഹ്ർ (ആഭിചാരം) ആണെന്നോ കിഹാനത് (ജ്യോതിഷം) ആണെന്നോ പറയില്ല. 
بَلْ يُظْهِرُونَ أَنَّهُمْ يُعَالِجُونَ النَّاسَ بِأُمُورٍ مُبَاحَةٍ، وَيَذْكُرُونَ اللهَ عِنْدَ النَّاسِ
പകരം അവർ ഹലാൽ ആയ മാർഗങ്ങളിലാണ് ചികിത്സ ചെയ്യുന്നതെന്ന് ബാഹ്യമായി വെളിപ്പെടുത്തുകയും ജനങ്ങളുടെ മുമ്പിൽ  അല്ലാഹുവിനെ ദിക്ർ ചെയ്യുന്നു എന്ന്  വരുത്തി തീർക്കുകയും ചെയ്യുന്നു.
وَقَدْ يَقْرَءُونَ شَيْئًا مِنَ الْقُرْآنِ مِنْ أَجْلِ التَّلْبِيسِ
ഇക്കൂട്ടർ ചിലപ്പോഴൊക്കെ ജനങ്ങളെ കബളിപ്പിക്കാൻ 
ഖുര്‍ആൻ ആയത്തുകൾ വരെ  പാരായണം ചെയ്യുകയും ചെയ്യുന്നു.
وَلَكِنْ فِي الْخَفَاءِ يَقُولُ لِلْمَرِيضِ: اذْبَحْ شَاةً عَلَى صِفَةِ كَذَا وَكَذَا، وَلَا تَأْكُلْ مِنْهَا، خُذْ مِنْ دَمِهَا وَاعْمَلْ كَذَا وَكَذَا،
എന്നാൽ രഹസ്യമായി അവർ രോഗിയോട് പറയും: “ഇതിങ്ങനെയൊരു ആടിനെ അറുക്കൂ, അതിൽ നിന്ന് ഒന്നും തന്നെ  ഭക്ഷിക്കരുത്, അതിൻ്റെ  രക്തം എടുത്ത് ഇതിങ്ങനെ ചെയ്യൂ...”
أَوِ اذْبَحْ دِيكًا أَوْ دَجَاجَةً، يَصِفُهُ بِأَوْصَافٍ، وَيَقُولُ لَهُ: وَلَا تَذْكُرِ اسْمَ اللهِ عَلَيْهِ،
അല്ലെങ്കിൽ, പല വിശേഷണങ്ങൾ പറഞ്ഞ് അത്തരത്തിലുള്ള ഒരു കോഴിയെ അറുക്കാനും   അല്ലാഹുവിന്റെ നാമം ഉച്ചരിക്കാതെ എന്നുമൊക്കെ രഹസ്യമായി അവർ രോഗിയോട് പറഞ്ഞെന്ന് വരും.
أَوْ يَسْأَلُهُ عَنْ اسْمِ أُمِّهِ وَاسْمِ أَبِيهِ،
അല്ലെങ്കിൽ അവൻ്റെ മാതാവിൻ്റെയും പിതാവിന്റെയും പേരുകൾ ചോദിക്കും
أَوْ يَأْخُذُ ثَوْبَهُ وَطَاقِيَّتَهُ مِنْ أَجْلِ أَنْ يَسْأَلَ عُمَلَاءَهُ مِنَ الشَّيَاطِينِ، لِأَنَّ الشَّيَاطِينَ يُخْبِرُ بَعْضُهَا بَعْضًا،
അല്ലെങ്കിൽ രോഗിയുടെ വസ്ത്രം, തൊപ്പി തുടങ്ങിയവ വാങ്ങി അത് വഴി അവൻ്റെ കൂട്ടാളികളായ ശൈത്വാനുകളോട് പലതും ചോദിച്ചറിയുന്നു  —പിശാചുക്കൾ  പരസ്പരം വിവരങ്ങൾ കൈമാറുന്നു.
ثُمَّ يَقُولُ السَّاحِرُ أَوِ الْكَاهِنُ: فُلَانٌ هُوَ الَّذِي سَحَرَكَ، وَهُوَ كُلُّهُ تَدْجِيلٌ،
പിന്നീട് ആ മാരണക്കാരൻ അല്ലെങ്കിൽ ജ്യോതിഷി പറയും: “അവൻ തന്നെയാണ് നിനക്ക് സിഹ്ർ ചെയ്തത്” എന്നാൽ ഇത് മുഴുവനും കബളിപ്പിക്കലാണ്.
وَالْوَاجِبُ عَلَى الْمُسْلِمِينَ أَنْ يَتَنَبَّهُوا لِهَذَا،
മുസ്ലിംകൾക്കു  ഇത്തരം കാര്യങ്ങളിൽ പെടാതെ ജാഗ്രതയോടെയിരിക്കണം.
وَأَنْ يَحْذَرُوا هَؤُلَاءِ الْمُشَعْوِذِينَ وَالدَّجَّالِينَ الَّذِينَ يُفْسِدُونَ عَقَائِدَ النَّاسِ، وَيَأْكُلُونَ أَمْوَالَهُمْ بِالْبَاطِلِ.
ജനങ്ങളുടെ ശരിയായ അഖീദയെ (സത്യവിശ്വാസത്തെ - ഈമാനിനെ) നശിപ്പിക്കുകയും അവരിൽ നിന്നു അന്യായമായി സമ്പത്ത് തട്ടിയെടുക്കുകയും ചെയ്യുന്ന ഇത്തരം കപടക്കാർക്കെതിരായി ജാഗ്രത പുലർത്തേണ്ടതാണ്.

അവലംബം :
اعانة المستفيد شرح كتاب التوحيد 
https://shamela.ws/book/8565/224#p1

Comments