ഇഅ്‌തികാഫിലിരിക്കുന്ന സ്ത്രീക്ക് ആർത്തവം ഉണ്ടായാൽ അവൾ മസ്ജിദിൽ നിന്ന് പുറത്ത് പോവണമെന്നും ആർത്തവ രക്തം നിന്ന ശേഷം (കുളിച്ച്) മസ്ജിദിലേക്ക് വന്ന് ഇഅ്‌തികാഫിലിരിക്കണമെന്നും ഇമാം നവവീ (റ )*

*മസ്ജിദിൽ ഇഅ്‌തികാഫിലിരിക്കുന്ന സ്ത്രീക്ക് ആർത്തവം ഉണ്ടായാൽ അവൾ മസ്ജിദിൽ നിന്ന് പുറത്ത് പോവണമെന്നും ആർത്തവ രക്തം നിന്ന  ശേഷം (കുളിച്ച്) മസ്ജിദിലേക്ക് വന്ന് ഇഅ്‌തികാഫിലിരിക്കണമെന്നും ഇമാം നവവീ (റ )*
* *{فَرْعٌ} فِي مَذَاهِبِ الْعُلَمَاءِ فِي الْمُعْتَكِفَةِ إذَا حَاضَتْ*

* قَدْ ذَكَرْنَا أَنَّ مَذْهَبَنَا أَنَّهُ يَلْزَمُهَا الْخُرُوجُ مِنْ الْمَسْجِدِ وَإِذَا خَرَجَتْ سَكَنَتْ فِي بَيْتِهَا كَمَا كَانَتْ قَبْلَ الِاعْتِكَافِ حَتَّى يَنْقَطِعَ حَيْضُهَا ثُمَّ تَعُودُ إلَى اعْتِكَافِهَا وَحَكَاهُ ابْنُ الْمُنْذِرِ عَنْ عَمْرِو بْنِ دِينَارٍ وَالزُّهْرِيِّ وَرَبِيعَةَ وَالْأَوْزَاعِيِّ وَمَالِكٍ وأبي حنيفة
{ഒരു ഉപവിഷയം}
*ഇഅ്‌തികാഫിലിരിക്കുന്ന സ്ത്രീക്ക് ആർത്തവമുണ്ടായാൽ അതിനെക്കുറിച്ച് പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ*_ എന്ന ഉപ തലക്കെട്ടിൽ നവവി(റ) ശറഹുൽ മുഹദ്ദബിൽ പറയുന്നു :

നമ്മുടെ മദ്ഹബിന്റെ അഭിപ്രായം നാം മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്:
" (ഇഅ'തികാഫിലിരിക്കുന്ന സ്ത്രീക്ക് ആർത്തവമുണ്ടായാൽ ) അവൾ മസ്ജിദിൽ നിന്ന് പുറത്തുപോകേണ്ടത് നിർബന്ധമാണ്. അവൾ പുറത്തുപോയ ശേഷം, ഇഅ്‌തികാഫ് ആരംഭിക്കുന്നതിന് മുമ്പ് അവൾ താമസിച്ചിരുന്നപോലെ തന്നെ ആർത്തവ രക്തം മുറിയുന്നത് വരെ തന്റെ വീട്ടിൽ താമസിക്കണം.   പിന്നീട് (ആർത്തവ രക്തം നിന്ന ശേഷം കുളിച്ച് ) അവൾ തന്റെ ഇഅ്‌തികാഫിലേക്കു (മസ്ജിദിലേക്ക് ) മടങ്ങി വരണം" [ ഇതാണ് ശാഫിഈ മദ്ഹബിലെ അഭിപ്രായം എന്നർഥം]

ഈ അഭിപ്രായം അമ്റ് ഇബ്‌നു ദീനാർ, അസ്സുഹ്റി, റബീഅ, അൽ-ഔസാഈ, മാലിക്, അബൂ ഹനീഫ (റ) എന്നിവരിൽ നിന്ന് ഇബ്‌നുൽ മുന്ദിർ ഉദ്ധരിച്ചിട്ടുമുണ്ട്
- ശറഹുൽ മുഹദ്ദബ് നോക്കുക https://shamela.ws/book/2186/3426


Comments