https://youtu.be/Qt35baYM43s?si=MPYB-1YMjOSpCUGM
https://share.google/fi6nVrCUiK8XPOtd1
പല കറാമത്ത് കഥകൾ മെനഞ്ഞ് കൊണ്ട് മരങ്ങൾ കൊണ്ട് ബറകത്തെടുക്കുന്ന അവസ്ഥ ശിർക്കിലേക്ക് നയിക്കുന്ന സാഹചര്യം ഇന്ന് വിവിധ സ്ഥലങ്ങളിൽ വ്യാപകമാണ്.
എന്നാൽ നബി (ﷺ) യുടെ കാലത്ത് ബൈഅതുർരിള്-വാൻ നടന്ന മരം ഏതെന്ന് പിന്നീട് തിരിച്ചറിയപ്പെടാതിരുന്നത് സംബന്ധിച്ച സംഭവം കാണുക:
*ബൈഅതുർരിള്-വാൻ നടന്ന മരം ഏതെന്ന് അറിയപ്പെടാതെ മറഞ്ഞു കിടന്നത് അല്ലാഹുവിൻ്റെ അനുഗ്രഹമാണെന്ന് ഇബ്നു ഉമർ (റ) പറഞ്ഞത് അൽ ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനീ(റ) വിശദീകരിക്കുന്നത് കാണുക :*
وَسَيَأْتِي فِي الْمَغَازِي مُوَافَقَةُ الْمُسَيَّبِ بْنِ حَزْنٍ - وَالِدِ سَعِيدٍ -، لِابْنِ عُمَرَ عَلَى خَفَاءِ الشَّجَرَةِ، وَبَيَانِ الْحِكْمَةِ فِي ذَلِكَ وَهُوَ أَنْ لَا يَحْصُلَ بِهَا افْتِتَانٌ لِمَا وَقَعَ تَحْتَهَا مِنَ الْخَيْرِ، فَلَوْ بَقِيَتْ لَمَا أُمِنَ تَعْظِيمُ بَعْضِ الْجُهَّالِ لَهَا حَتَّى رُبَّمَا أَفْضَى بِهِمْ إِلَى اعْتِقَادِ أَنَّ لَهَا قُوَّةَ نَفْعٍ أَوْ ضَرٍّ كَمَا نَرَاهُ الْآنَ مُشَاهَدًا فِيمَا هُوَ دُونَهَا، وَإِلَى ذَلِكَ أَشَارَ ابْنُ عُمَرَ بِقَوْلِهِ: كَانَتْ رَحْمَةً مِنَ اللَّهِ أَيْ: كَانَ خَفَاؤُهَا عَلَيْهِمْ بَعْدَ ذَلِكَ رَحْمَةً مِنَ اللَّهِ تَعَالَى.
ആ മരം (ശജറ തു ബൈഅതിർരിള് വാൻ )ജനങ്ങൾക്ക് മറഞ്ഞ് കിടന്ന (ഏതെന്ന് തിരിച്ചറിയാത്ത) കാര്യത്തിൽ സഈദിന്റെ പിതാവായ മുസയ്യിബ് ബിൻ ഹസ്ൻ (റ) ഇബ്നു ഉമർ (റ) വിൻ്റെ അഭിപ്രായത്തോട് യോജിക്കുന്നത് 'അൽ-മഗാസി' എന്ന അധ്യായത്തിൽ വരുന്നുണ്ട്. അതിലെ യുക്തിയെന്തെന്നാൽ, ആ മരത്തിന്റെ ചുവട്ടിൽ വച്ച് നടന്ന മഹത്തായ കാര്യങ്ങൾ കാരണം ആ മരത്തിന്റെ പേരിൽ പിന്നീട് ഒരു പരീക്ഷണം (ഫിത്ന) ഉണ്ടാവാതിരിക്കുക എന്നതാണ്. ആ മരം അവിടെത്തന്നെ അവശേഷിച്ചിരുന്നുവെങ്കിൽ വിവരമില്ലാത്ത ചില ആളുകൾ അതിനെ അമിതമായി ആദരിക്കുകയും, ഗുണമോ ദോഷമോ വരുത്താൻ അതിന് കഴിവുണ്ടെന്ന് വിശ്വസിക്കുന്ന അവസ്ഥയിലേക്ക് അത് അവരെ എത്തിക്കുകയും ചെയ്യുമായിരുന്നു. അതിനേക്കാൾ താഴെയുള്ള പദവിയിലുള്ള കാര്യങ്ങളിൽ പോലും (ഇന്ന് പല മരങ്ങൾ മുഖേനയും ബറകത്തെടുത്ത് ജനങ്ങൾ ശിർക്കിലേക്ക് എത്തുന്നത് പോലെ ) ഇത്തരത്തിലുള്ള കാര്യങ്ങൾ ഇന്ന് നാം നേരിട്ട് കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഇബ്നു ഉമർ (റ) "അത് അല്ലാഹുവിൽ നിന്നുള്ള കാരുണ്യമായിരുന്നു" എന്ന് പറഞ്ഞത് ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. അതായത്, ആ മരം പിന്നീട് അവർക്ക് തിരിച്ചറിയാൻ കഴിയാത്ത വിധം മറഞ്ഞുപോയത് അല്ലാഹു തആലയിൽ നിന്നുള്ള കാരുണ്യമായിരുന്നു.
Comments
Post a Comment