തല തുറന്നിട്ട് നിസ്‌ക്കരിക്കൽ കറാഹത്തിനും സുന്നത്തിന് എതിരുമാണെന്ന് ശൈഖ് അൽബാനി ( റ )

ശൈഖ് അൽബാനി (റ) യുടെ ദർസുകളിൽ നിന്ന് :
https://shamela.ws/book/7682/104
[حُكْمُ صَلَاةِ الرَّجُلِ حَاسِرَ الرَّأْسِ]
*[തലമറയ്ക്കാതെ പുരുഷൻ നിസ്കരിക്കുന്നതിന്റെ വിധി]*
​اَلسُّؤَالُ: مَا حُكْمُ صَلَاةِ الرَّجُلِ مَكْشُوفَ الرَّأْسِ؟
ചോദ്യം: പുരുഷൻ തല മറയ്ക്കാതെ നിസ്കരിക്കുന്നതിന്റെ വിധി എന്താണ്❓
​اَلْجَوَابُ: اَلَّذِي أَعْتَقِدُهُ الْكَرَاهَةُ؛ لِأُمُورٍ مِنْهَا: أَوَّلًا: لِأَنَّ كَشْفَ الرَّأْسِ هُوَ -أَيْضًا- مِنَ الْعَادَاتِ وَالتَّقَالِيدِ الَّتِي تَسَرَّبَتْ إِلَى بِلَادِ الْمُسْلِمِينَ بِسَبَبِ مُمارَسَةِ الْكَافِرِينَ لَهَا فِي بِلَادِنَا، وَهُمْ أَذَاعُوا عَادَاتِهِمْ وَتَقَالِيدَهُمْ فِيهَا، وَتَأَثَّرَ كَثِيرٌ مِنَ الْمُسْلِمِينَ فِي تِلْكَ الْبِلَادِ بَعْدَ خُرُوجِ الْكَافِرِ مِنْهَا بِبَعْضِ عَادَاتِهِمْ وَمِنْهَا حَسْرُ الرَّأْسِ، وَإِنْ كَانَتِ الْبِلَادُ تَخْتَلِفُ فِي هَذِهِ الْعَادَةِ، فَعَادَةُ حَسْرِ الرَّأْسِ فِي سُورِيَا وَالْأُرْدُنِ وَمِصْرَ أَكْثَرُ بِكَثِيرٍ مِنَ الْبِلَادِ الْعَرَبِيَّةِ الْأُخْرَى، كَـالسُّعُودِيَّةِ وَالْيَمَنِ وَالْكُوَيْتِ إِلَخ، فَلَمَّا كَانَتْ هَذِهِ الْعَادَةُ لَيْسَتْ عَادَةً إِسْلَامِيَّةً، فَالْمَفْرُوضُ أَنَّ الْمُسْلِمَ يَدْخُلُ فِي الصَّلَاةِ فِي أَحْسَنِ زِينَةٍ؛ لِقَوْلِهِ تَعَالَى: {يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ} [الأعراف:٣١] وَالزِّينَةُ هُنَا وَإِنْ كَانَتْ مِنْ حَيْثُ سَبَبُ نُزُولِ الْآيَةِ تَعْنِي سَتْرَ الْعَوْرَةِ، لَكِنَّ الْعِبْرَةَ بِعُمُومِ اللَّفْظِ لَا بِخُصُوصِ السَّبَبِ.
​ഉത്തരം: ഇത് കറാഹത്താണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അതിന് ചില കാരണങ്ങളുണ്ട്: 

ഒന്ന്, തല മറയ്ക്കാതിരിക്കുക എന്നത് മുസ്ലിം നാടുകളിലേക്ക് (മറ്റു നാടുകളിൽ നിന്ന് ) കടന്നുകൂടിയ ഒരു രീതിയും അനുകരണവുമാണ്. നമ്മുടെ നാടുകളിൽ അമുസ്ലിംകൾ അവരുടെ രീതികൾ പ്രയോഗിച്ചപ്പോൾ മുസ്ലിംകൾ അതിൽ സ്വാധീനിക്കപ്പെടുകയായിരുന്നു. അവർ മുസ്ലിം നാടുകളിൽ നിന്ന് പോയ ശേഷവും പലരും ആ രീതികൾ പിന്തുടരുന്നു. അതിലൊന്നാണ് തല മറയ്ക്കാതിരിക്കുക എന്നത്. സിറിയ, ജോർദാൻ, ഈജിപ്ത് തുടങ്ങിയ നാടുകളിൽ ഈ ശീലം സഊദി  അറേബ്യ, യമൻ, കുവൈത്ത് തുടങ്ങിയ നാടുകളെ അപേക്ഷിച്ച് കൂടുതലാണ്. ഇതൊരു ഇസ്ലാമിക രീതിയല്ല എന്നിരിക്കെ, ഒരു മുസ്ലിം തന്റെ ഏറ്റവും നല്ല അലങ്കാരത്തോടു കൂടി വേണം നിസ്കാരത്തിൽ പ്രവേശിക്കാൻ. അല്ലാഹു തആലാ പറയുന്നു:
{يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ} [الأعراف:٣١]
 "ഹേ, ആദം സന്തതികളേ! എല്ലാ നിസ്കാര വേളകളിലും നിങ്ങളുടെ അലങ്കാരങ്ങൾ അണിയുക" (അഅ്റാഫ്: 31). ഈ വചനം ഇറങ്ങാനുള്ള സാഹചര്യം ഔറത്ത് മറയ്ക്കുക എന്നതാണെങ്കിലും, നിയമത്തിന്റെ പ്രസക്തി അത് വന്ന സാഹചര്യത്തിലല്ല, മറിച്ച് അതിന്റെ പൊതുവായ അർത്ഥത്തിലാണ്.
​وَثَانِيًا: قَدْ جَاءَ فِي السُّنَّةِ الصَّحِيحَةِ مَا يُؤَيِّدُ هَذَا الْعُمُومَ مِنَ الْآيَةِ أَلَا وَهُوَ قَوْلُهُ عَلَيْهِ الصَّلَاةُ وَالسَّلَامُ: (مَنْ كَانَ لَهُ إِزَارٌ وَرِدَاءٌ فَلْيَتَّزِرْ وَلْيَرْتَدَّ، فَإِنَّ اللهَ أَحَقُّ أَنْ يَتَزَيَّنَ لَهُ) فَفِي هَذَا الْحَدِيثِ أَنَّ الْمُسْلِمَ يُؤْمَرُ أَنْ يَدْخُلَ الصَّلَاةَ فِي أَكْمَلِ حَالَةٍ، فِي الْوَقْتِ الَّذِي سُئِلَ الرَّسُولُ عَلَيْهِ الصَّلَاةُ وَالسَّلَامُ: (أَيُصَلِّي الرَّجُلُ فِي ثَوْبٍ وَاحِدٍ؟ فَقَالَ عَلَيْهِ الصَّلَاةُ وَالسَّلَامُ: أَوَكُلُّكُمْ يَجِدُ ثَوْبَيْنِ؟) هَذَا الْحَدِيثُ يُفِيدُ جَوَازَ الصَّلَاةِ فِي ثَوْبٍ وَاحِدٍ، وَهُوَ الْإِزَارُ الَّذِي يَسْتُرُ الْعَوْرَةِ، لَكِنْ أَيْضًا يَلْمَحُ وَيُشِيرُ إِلَى أَنَّ مَنْ يَجِدُ ثَوْبَيْنِ لَا يَنْبَغِي لَهُ أَنْ يُصَلِّيَ فِي ثَوْبٍ وَاحِدٍ، مُقْتَصِرًا بِهَذَا الثَّوْبِ عَلَى سَتْرِ الْعَوْرَةِ الْمَعْرُوفَةِ أَنَّهَا عَوْرَةٌ فِي الصَّلَاةِ وَخَارِجِ الصَّلَاةِ؛ بَلْ عَلَيْهِ أَنْ يَسْتُرَ الْعَوْرَةَ الْمُتَعَلِّقَةَ بِالصَّلَاةِ إِذَا صَحَّ تَعْبِيرِي، وَذَلِكَ بِقَوْلِهِ عَلَيْهِ الصَّلَاةُ وَالسَّلَامُ: (لَا يُصَلِّيَنَّ أَحَدُكُمْ وَلَيْسَ عَلَى عَاتِقَيْهِ مِنْ ثَوْبِهِ شَيْءٌ) وَلِذَلِكَ صَرَّحَ الْإِمَامُ أَحْمَدُ أَنَّ مَنْ صَلَّى مَكْشُوفَ الْمَنْكِبَيْنِ فَصَلَاتُهُ بَاطِلَةٌ، وَهَذَا حَقٌّ نَدِينُ اللهَ بِهِ، لِهَذَا الْحَدِيثِ الصَّحِيحِ: (لَا يُصَلِّيَنَّ أَحَدُكُمْ -نَهْيٌ عَنِ الصَّلَاةِ- وَلَيْسَ عَلَى عَاتِقَيْهِ مِنْ ثَوْبِهِ شَيْءٌ).
​രണ്ടാമതായി: ഖുർആൻ വചനത്തിന്റെ ഈ പൊതുവായ അർത്ഥത്തെ പിന്താങ്ങുന്ന സ്വഹീഹായ ഹദീസുകൾ വന്നിട്ടുണ്ട്. നബി ﷺ പറഞ്ഞു: "ആർക്കെങ്കിലും ഉടുമുണ്ടും മേൽമുണ്ടും ഉണ്ടെങ്കിൽ അവൻ അവ രണ്ടും ധരിക്കട്ടെ. അല്ലാഹുവിനാണ് ഒരാൾ അലങ്കാരങ്ങളോടെ മുന്നിൽ നിൽക്കാൻ ഏറ്റവും അർഹൻ." ഒരു മുസ്ലിം ഏറ്റവും പൂർണ്ണമായ രൂപത്തിൽ നിസ്കാരത്തിൽ പ്രവേശിക്കണം എന്നാണ് ഇതിലൂടെ കൽപ്പിക്കപ്പെടുന്നത്. "ഒറ്റ വസ്ത്രത്തിൽ നിസ്കരിക്കാമോ❓" എന്ന് ചോദിക്കപ്പെട്ടപ്പോൾ ﷺ പറഞ്ഞു: "നിങ്ങൾക്കെല്ലാവർക്കും രണ്ട് വസ്ത്രങ്ങൾ ലഭിക്കുമോ❓" ഔറത്ത് മറയുന്ന ഒറ്റ വസ്ത്രത്തിൽ നിസ്കരിക്കാമെന്ന് ഇത് വ്യക്തമാക്കുന്നുണ്ടെങ്കിലും, രണ്ട് വസ്ത്രങ്ങൾ ഉള്ളവർ ഒന്ന് കൊണ്ട് മാത്രം ചുരുക്കരുത് എന്ന സൂചനയും ഇതിലുണ്ട്. നിസ്കാരത്തിന് മാത്രമായി നിശ്ചയിക്കപ്പെട്ട ചില മറയ്ക്കലുകൾ കൂടി ഒരാൾ ശ്രദ്ധിക്കണം. "നിങ്ങളിൽ ആരും തന്നെ തന്റെ തോളുകളിൽ വസ്ത്രമില്ലാതെ നിസ്കരിക്കരുത്" എന്ന് ﷺ കൽപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ തോളുകൾ മറയ്ക്കാതെ നിസ്കരിക്കുന്നത് ബാത്വിലാണെന്ന് ഇമാം അഹമ്മദ് (റ) അഭിപ്രായപ്പെട്ടിട്ടുണ്ട്.
​وَإِذَا ثَبَتَ عُمُومُ الْأَمْرِ بِالتَّزَيُّنِ لِلصَّلَاةِ، وَثَبَتَ أَنَّ مِنْ عَادَاتِ الْمُسْلِمِينَ سَتْرَ الرَّأْسِ وَلَيْسَ الْحَسْرَ؛ فَحِينِئذٍ نَعْتَقِدُ أَنَّ الصَّلَاةَ بِحَسْرِ الرَّأْسِ مَكْرُوهَةٌ، لَا لِأَنَّ هُنَاكَ نَهْيًا خَاصًّا، وَإِنَّمَا لِأَنَّ فِيهِ مُخَالَفَةً لِلْعَادَاتِ الَّتِي جَرَى عَلَيْهَا الْمُسْلِمُونَ.
​നിസ്കാരത്തിനായി അലങ്കാരങ്ങൾ അണിയണമെന്ന പൊതുവായ കൽപ്പന സ്ഥിരപ്പെട്ട സ്ഥിതിക്കും, മുസ്ലിംകളുടെ രീതി തല മറയ്ക്കലാണെന്ന് ഉറപ്പായ സ്ഥിതിക്കും, തല മറയ്ക്കാതെ നിസ്കരിക്കുന്നത് കറാഹത്താണെന്ന് നാം വിശ്വസിക്കുന്നു. ഇതിന് മാത്രമായി ഒരു പ്രത്യേക നിരോധനം ഉണ്ടായത് കൊണ്ടല്ല, മറിച്ച് മുസ്ലിംകൾ പതിവാക്കി പോന്ന രീതിക്ക് വിരുദ്ധമായത് കൊണ്ടാണ് ഇത് കറാഹത്താകുന്നത്.
​وَيُعْجِبُنِي بِهَذِهِ الْمُنَاسَبَةِ وَهُوَ نِهَايَةُ الْجَوَابِ، مَا ذَكَرَهُ شَيْخُ الْإِسْلَامِ ابْنُ تَيْمِيَّةَ رَحِمَهُ اللهُ فِي حِجَابِ الْمَرْأَةِ وَلِبَاسِهَا فِي الصَّلَاةِ، رِسَالَةٌ صَغِيرَةٌ لَعَلَّكُمْ وَقَفْتُمْ عَلَيْهَا، ذَكَرَ هُنَاكَ رِوَايَةً أَنَّ ابْنَ عُمَرَ رَضِيَ اللهُ عَنْهُمَا رَأَى مَوْلَاهُ نَافِعًا يُصَلِّي حَاسِرَ الرَّأْسِ، فَقَالَ لَهُ: [أَرَأَيْتَ لَوْ أَنَّكَ ذَهَبْتَ لِمُقَابَلَةِ أَحَدِ هَؤُلَاءِ الْأُمَرَاءِ أَكُنْتَ تُقَابِلُهُ وَأَنْتَ حَاسِرَ الرَّأْسِ؟ قَالَ: لَا، قَالَ: فَاللهُ أَحَقُّ أَنْ يَتَزَيَّنَ لَهُ].
​ഈ മറുപടിയുടെ അവസാനമായി ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ (റ) തന്റെ ഒരു ലഘുലേഖയിൽ സൂചിപ്പിച്ച ഒരു കാര്യം കൂടി ഞാൻ പറയാം: ഇബ്നു ഉമർ (റ) തന്റെ മൗലായായ നാഫിഅ്(റ) തല മറയ്ക്കാതെ നിസ്കരിക്കുന്നത് കണ്ടപ്പോൾ ചോദിച്ചു: "നീ വല്ല ഭരണാധികാരിയെയും കാണാൻ പോകുകയാണെങ്കിൽ തല മറയ്ക്കാതെ പോകുമോ❓" അദ്ദേഹം പറഞ്ഞു: "ഇല്ല." അപ്പോൾ ഇബ്നു ഉമർ (റ) പറഞ്ഞു: "എങ്കിൽ അലങ്കാരങ്ങളോടെ മുന്നിൽ നിൽക്കാൻ ഏറ്റവും അർഹൻ അല്ലാഹുവാണ്."

Comments