ഉത്ബിക്കഥ എന്ന കെട്ടുകഥ

*ഉത്ബിക്കഥ എന്ന കെട്ടുകഥ*
( ഇതിൽ പറയുന്നത് സ്ഥിരപ്പെട്ട സംഭവമല്ല - ഇതിൽ ഇതിൻ്റെ സനദ് പറഞ്ഞിട്ടുമില്ല എന്നത് മറ്റൊരു കാര്യം )*

وَمِنْ أَحْسَنِ مَا يَقُولُ مَا حَكَاهُ الْمَاوَرْدِيُّ وَالْقَاضِي أَبُو الطَّيِّبِ وَسَائِرُ أَصْحَابِنَا عَنْ الْعُتْبِيِّ مُسْتَحْسِنِينَ لَهُ قَالَ
ഉത്ബിയിൽ നിന്ന് മാവർദിയും ഖാളി അബൂത്വയ്യിബും നമ്മുടെ മറ്റ് പണ്ഡിതൻമാരും അത് നല്ലതായി കണ്ടു കൊണ്ട് നിവേദനം ചെയ്ത കാര്യങ്ങളിൽ ഏറ്റവും മനോഹരമായ ഒന്നാണ് ഇത്; അദ്ദേഹം (ഉത്ബി) പറഞ്ഞു:_ *(സനദ് പറഞ്ഞിട്ടില്ല എന്നത് ശ്രദ്ധിക്കുക )*
​(كُنْت جَالِسًا عِنْدَ قَبْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَجَاءَ أَعْرَابِيٌّ فَقَالَ السَّلَامُ عَلَيْك يَا رَسُولَ اللَّهِ
("ഞാൻ അല്ലാഹുവിന്റെ റസൂൽ ﷺ യുടെ ഖബറിനരികെ ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു ഗ്രാമീണ അറബി *(അഅ്റാബി- ആരാണ് എന്നു പറഞ്ഞിട്ടില്ല)* വന്ന് പറഞ്ഞു: 'അല്ലാഹുവിന്റെ റസൂലേ, അങ്ങേക്ക് സലാം ഉണ്ടാകട്ടെ.
​سَمِعْت اللَّهَ يَقُولُ (وَلَوْ أَنَّهُمْ إِذْ ظَلَمُوا أَنْفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لهم الرسول لوجدوا الله توابا رحيما)
അല്ലാഹു ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്: {അവർ തങ്ങളോട് തന്നെ അക്രമം കാണിച്ചപ്പോൾ, അങ്ങയുടെ അടുക്കൽ വരുകയും അല്ലാഹുവോട് പശ്ചാത്തപിക്കുകയും റസൂൽ അവർക്കായി പാപമോചനം തേടുകയും ചെയ്തിരുന്നെങ്കിൽ, അല്ലാഹുവിനെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമായി അവർ കണ്ടെത്തുമായിരുന്നു.}  - *[ഈ ആയത്തിൽ പറഞ്ഞത് നബിയുടെ ജീവിത കാലത്തെ സംഭവുമായി ബന്ധപ്പെട്ടാണ് എന്നത് ശ്രദ്ധിക്കുക]*
​وَقَدْ جِئْتُك مُسْتَغْفِرًا مِنْ ذَنْبِي مُسْتَشْفِعًا بِك إلَى رَبِّي
അതിനാൽ, എന്റെ പാപങ്ങൾക്ക് പാപമോചനം തേടുന്നവനായും - *അതിന്  എന്റെ റബ്ബിങ്കലേക്ക് അങ്ങയെ ശഫാഅത്ത് (ശിപാർശ) ആക്കുന്നവനായും ഞാൻ അങ്ങയുടെ അടുക്കൽ വന്നിരിക്കുന്നു*
​ثُمَّ أَنْشَأَ يَقُولُ
പിന്നീട് അദ്ദേഹം ഈ വരികൾ ആലപിക്കാൻ തുടങ്ങി:

(*ഈ വരികൾ ശ്രദ്ധിക്കുക - ഇതാണ് മരിച്ചവരോട് എന്തും തേടാൻ ഖുബൂരികൾ തെളിവാക്കുന്നത്*)
​يَا خَيْرَ مَنْ دُفِنْت بِالْقَاعِ أَعْظَمُهُ
​"ഭൂമിയിൽ ഭൗതികശരീരം മറവുചെയ്യപ്പെട്ടവരിൽ വെച്ച് ഏറ്റവും ഉത്തമനായവനേ!
​فَطَابَ مِنْ طِيبِهِنَّ الْقَاعُ وَالْأَكَمُ
​അവിടുത്തെ പരിശുദ്ധിയാൽ ഈ ഭൂമിയും കുന്നുകളും സുഗന്ധപൂരിതമായിരിക്കുന്നു.
​نَفْسِي الْفِدَاءُ لِقَبْرٍ أَنْتَ سَاكِنُهُ
​അവിടുന്ന് വിശ്രമിക്കുന്ന ആ ഖബറിനായി എന്റെ ജീവൻ തന്നെ സമർപ്പണം!
​فِيهِ الْعَفَافُ وَفِيهِ الْجُودُ وَالْكَرَمُ
​അതിലാണ് വിശുദ്ധിയും ഉദാരതയും ഔദാര്യവും സ്ഥിതിചെയ്യുന്നത്."
(*ഈ കഥ സ്ഥിരപ്പെട്ടതെങ്കിൽ പോലും അയാൾ ഇത്രയേ പാടിയുള്ളൂ- ഇതിൽ പോലും മരിച്ചവരോട് എന്തും തേടാൻ എവിടെ തെളിവ്⁉️* )

*കെട്ടു കഥ തുടരുന്നു :*
​ثُمَّ انْصَرَفَ فَحَمَلَتْنِي عَيْنَايَ فَرَأَيْت النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي النَّوْمِ
തുടർന്ന് അദ്ദേഹം മടങ്ങിപ്പോയി. അതിനുശേഷം എന്നെ ഉറക്കം ബാധിച്ചു  അപ്പോൾ സ്വപ്നത്തിൽ ഞാൻ നബി ﷺ യെ കണ്ടു.
*(നബിമാരുടെ സ്വപ്നം മാത്രമേ ദീനിൽ തെളിവായി ഉദ്ധരിക്കാനാവൂ എന്ന് ശ്രദ്ധിക്കുക)*
​فَقَالَ يَا عُتْبِيُّ الْحَقْ الْأَعْرَابِيَّ فَبَشِّرْهُ بِأَنَّ اللَّهَ تَعَالَى قَدْ غَفَرَ لَهُ)
അവിടുന്ന് പറഞ്ഞു: 'ഓ ഉത്ബീ, നീ ആ അഅ്റാബിയുടെ പിന്നാലെ ചെന്ന്, അല്ലാഹു തആലാ അദ്ദേഹത്തിന് പൊറുത്തുകൊടുത്തിരിക്കുന്നു എന്ന സന്തോഷവാർത്ത അദ്ദേഹത്തെ അറിയിക്കുക.')


*കഥ കഴിഞ്ഞു*
😄😄😄😄- അവലംബം : ശറഹുൽ മുഹദ്ദബ്

ഇനി ഇതിൽ പറഞ്ഞ ആയത്ത് സംബന്ധിച്ച് പരിശോധിക്കാം :

തയ്യാറാക്കിയത് :
✍️ د. عبد النصير المليباري
*വലൗ അന്നഹും ഇള്ളലമൂ അൻഫുസഹും* 

പ്രവാചകനിൽ വിശ്വസിച്ചവരാണ് എന്നുപറയുകയും, എന്നിട്ട് പ്രവാചക കൽപനകൾക്കു വഴിപ്പെടാതെ, യഥേഷ്ടം മറ്റുള്ളവരെ അനുസരിച്ച് ജീവിച്ച കപടന്മാരെ - മുനാഫിഖുകളെ - സൂറ: അന്നിസാഇൽ കടുത്ത ഭാഷയിൽ അല്ലാഹു ആക്ഷേപിക്കുന്നതു കാണാം. ഇപ്രകാരം ചെയ്യുന്നതിന് വേണ്ടിയല്ല അല്ലാഹു പ്രവാചകനെ നിയോഗിച്ചിട്ടുള്ളത്. പ്രത്യുത, അദ്ദേഹം കൊണ്ടുവന്ന ജീവിതനിയമങ്ങള്‍ പിന്തുടരാനും മറ്റെല്ലാ നിയമങ്ങളെയും പരിത്യജിച്ച് പ്രവാചകന്‍ നല്‍കിയ നിയമങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കാനും വേണ്ടി മാത്രമാണ് എന്ന് അല്ലാഹു അവരെ പഠിപ്പിക്കുന്നു. ആരത് ചെയ്യുന്നില്ലയോ അവന്‍ യഥാർത്ഥത്തിൽ റസൂലിനെ അംഗീകരിച്ചവനല്ലെന്ന് പ്രഖ്യാപിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് സൂറ: അന്നിസാഅ് (64)ൽ അല്ലാഹു പറയുന്നത്:

﴿وَمَا أَرْسَلْنَا مِن رَّسُولٍ إِلَّا لِيُطَاعَ بِإِذْنِ اللَّهِ ۚ وَلَوْ أَنَّهُمْ إِذ ظَّلَمُوا أَنفُسَهُمْ جَاءُوكَ فَاسْتَغْفَرُوا اللَّهَ وَاسْتَغْفَرَ لَهُمُ الرَّسُولُ لَوَجَدُوا اللَّهَ تَوَّابًا رَّحِيمًا﴾ - [ سورة النساء: 64]

[(അവര്‍ക്ക് പറഞ്ഞുകൊടുക്കുക:) അല്ലാഹുവിന്റെ കല്‍പന പ്രകാരം അനുസരിക്കപ്പെടാന്‍ വേണ്ടിയല്ലാതെ ഒറ്റ പ്രവാചകനെയും നാം അയച്ചിട്ടില്ല. തങ്ങളോടുതന്നെ അധര്‍മം പ്രവര്‍ത്തിച്ചപ്പോള്‍, അവര്‍ താങ്കളെ സമീപിക്കുകയും, അല്ലാഹുവിനോട് മാപ്പിരക്കുകയും, ദൈവദൂതനും അവര്‍ക്കുവേണ്ടി മാപ്പിരക്കുകയും ചെയ്യുക എന്ന നിലപാട് സ്വീകരിച്ചിരുന്നുവെങ്കില്‍ അല്ലാഹുവിനെ തീര്‍ച്ചയായും മാപ്പരുളുന്നവനും ദയാപരനുമായി അവർ കണ്ടെത്തുമായിരുന്നു].

ഇതിനെയാണ് വഴിപിഴച്ചു പോയ ചിലർ വലിച്ചുനീട്ടി, ലോകത്തെവിടെ, എപ്പോൾ, ആര്, എന്ത് കുറ്റം ചെയ്താലും അല്ലാഹുവിനോട് നേരിട്ട് പാപമോചനം തേടിയാൽപോര, പ്രവാചകനെ സമീപിക്കുകകൂടി ചെയ്യണം എന്നുപറയുന്നത്. അതും പോര,  പ്രവാചകന്‌റെ വിയോഗശേഷമാണെങ്കിൽ അവിടത്തെ ഖബ്റിടത്തിലേക്ക് വരണമെന്നു പറയുന്നത്. അതും പോര, ഖബ്റിലുള്ള പ്രവാചകനോട് മാപ്പ് ചോദിക്കണമെന്നും, അല്ലാഹുവിനോട് തനിക്കു വേണ്ടി ഇസ്തിഗ്ഫാർ ആവശ്യപ്പെടണമെന്നും പറയുന്നത് ! 


ഈ പറഞ്ഞതൊക്കെ മേൽ ആയത്തിന്‌റെ ആശയമാണോ, എങ്ങനെയാണ് അതിൽനിന്ന് ഈ ആശയം ലഭിക്കുന്നത് എന്നതൊന്നും നേക്കേണ്ട ആവശ്യം ഇവന്മാർക്കില്ല. കാള പെറ്റു എന്നു കേൾക്കുമ്പോൾ തന്നെ കയറെടുത്ത് പായുന്ന വിഡ്ഢിജനം എന്തിന് അതൊക്കെ നോക്കണം ! ഏതോ ഒരു വിവരദോഷി എന്തോ ഒന്ന് തട്ടിവിട്ടാൽ പിന്നെ അതുതന്നെയാണ് ഇവരുടെ ഖുർആനും സുന്നത്തും അഖീദയും ഫിഖ്ഹും എല്ലാം. ഇടവും വലവും നോക്കുന്ന പ്രശ്നമേ ഇല്ല.


'താങ്കളെ സമീപിക്കുക' എന്ന പ്രയോഗത്തിന് ഭാഷയിൽ എന്താണ് അർത്ഥം ? താങ്കളുടെ ഭാര്യയെ സമീപിക്കുക എന്നാവുമോ ? താങ്കളുടെ അടഞ്ഞുകിടക്കുന്ന വീട് സമീപിക്കുക എന്നാവുമോ ? താങ്കൾ തന്നെ ഉറങ്ങിക്കിടക്കുമ്പോൾ താങ്കളുടെ അടുത്തൊന്ന് വന്നുപോവുക എന്നാവുമോ ? താങ്കളുടെ പ്രതിമ, അല്ലെങ്കിൽ ഫോട്ടോയെ സമീപിക്കുക എന്നാവുമോ ? താങ്കളുടെ മരണശേഷം താങ്കളുടെ ഖബ്റിനെ സമീപിച്ചാൽ മതിയാകുമോ ? ശരാശരി ബുദ്ധിയുള്ള ഒരുത്തൻ എന്തു മനസ്സിലാക്കും ?


അല്ലാഹുവിന്‌റെയും അവന്റെ റസൂലിന്‌റെയും തീർപ്പിലേക്ക് വിളിക്കപ്പെട്ടാൽ അനുസരിക്കാതെ സ്വയം അക്രമിച്ച് ത്വാഗൂത്തുകളുടെ തീർപ്പ് തേടിപ്പോയ ആ മുനാഫിഖുകളാണ് ഈ ആയത്തു കൊണ്ട് വിവക്ഷ. അവർ കുറ്റസമ്മതം നടത്തി താങ്കളെ സമീപിക്കുകയും താങ്കളും അവർക്കു വേണ്ടി അല്ലാഹുവോട് പാപമോചനം തേടുകയും ചെയ്യുന്നപക്ഷം അല്ലാഹു അവർക്ക് മാപ്പ് ചെയ്യും എന്നാണ് ഈ സൂക്തം കൊണ്ട് വിവക്ഷിക്കുന്നത്' എന്നാണ് മുഫസ്സിറുകളിൽ പ്രമുഖനായ ഇബ്നുജരീർ ത്വബ്‌രി തന്‌റെ തഫ്സീറിൽ (7 - 199) പറയുന്നത്.

ഇതിൽ ആ മുനാഫിഖുകളോടാണ് കല്പന, ലോകത്തുള്ള മുഴുവൻ മനുഷ്യരോടുമല്ല. പ്രവാചകതിരുമേനിയുടെ സമീപത്തേക്കാണ് ചെല്ലാൻ പറഞ്ഞത്, അവിടത്തെ അടഞ്ഞുകിടക്കുന്ന വീട്ടിലേക്കോ, ഭാര്യമാരിലേക്കോ, ഖുലഫാഉറാശിദുകളിലേക്കോ ഖബ്റിടത്തിലേക്കോ ഒന്നുമല്ല.


നബിതിരുമേനിയുടെ വിയോഗശേഷവും ഇതു തന്നെയാണ് വിധി എന്നു പറയുന്നവർക്ക് ഖിയാസ് - താരതമ്യം - മാത്രമാണ് അവലംബം. മരണശേഷത്തെ അവസ്ഥയെ ജീവിതകാലത്തെ അവസ്ഥയോട് തുല്യപ്പെടുത്തൽ.
എന്നാൽ, ഈ താരതമ്യം ശരിയല്ല, 'സമീപിക്കുക' എന്ന നിയമത്തിന് യോജ്യമായ, രണ്ടവസ്ഥകളെയും ഒരുമിച്ചുകൂട്ടുന്ന ഒരു ഘടകം (ഇല്ലത്ത്) ഇല്ല എന്നതുതന്നെ കാരണം. ഒരാളെ 'സമീപിച്ചു', അല്ലെങ്കിൽ 'സമീപിക്കും' എന്ന് ഭാഷാപരമായി പറയുന്നത് അയാൾ ജീവിക്കുന്ന കാലത്ത് അയാളുടെ അടുക്കൽ നേരിട്ട് പോയി കണ്ട് സമീപിക്കുന്നതിനാണ്. അതല്ലാത്ത മറ്റൊരുരീതിയിലുള്ള സമീപിക്കലാണ് ഉദ്ദേശ്യമെങ്കിൽ അതിന് പ്രത്യേകതെളിവ് വേണം. മന്ത്രിയുടെ സെക്രട്ടറിയെ മാത്രം സമീപിച്ച് 'ഞാൻ മന്ത്രിയെ സമീപിച്ചു' എന്ന് ഒരുത്തന് പറയണമെങ്കിൽ അതിന്‌റെ മേൽ അറിയിക്കുന്ന തെളിവോ വ്യക്തമായ സൂചനയോ - ഖരീനത്ത് - വേണം. അല്ലാത്തപക്ഷം ആർക്കും ആരെക്കുറിച്ചും 'ഞാൻ അയാളെ സമീപിച്ചു' എന്നു തട്ടിവിടാമല്ലൊ. യഥാർത്ഥത്തിൽ അവൻ സമീപിച്ചത് അയാളെയല്ല, അയാളുടെ ഭാര്യയെയോ മക്കളെയോ വാഹനത്തെയോ ഖബ്റിനെയോ ഒക്കെയാവും.

'സമീപിക്കുക' എന്ന വിഷയത്തിൽ രണ്ടവസ്ഥകളും ഒരുപോലെയാണ് എന്നതിന് തെളിവില്ലെന്നു മാത്രമല്ല, രണ്ടവസ്ഥകളും വ്യത്യസ്ഥമാണ് എന്നതാണ് വാസ്തവം. അതിന് തെളിവാണ് ഇമാംബുഖാരി (3659) ഉദ്ധരിക്കുന്ന ഒരു ഹദീഥ്. അതിൽ കാണാം: ഒരിക്കൽ ഒരു സ്ത്രീ നബിതിരുമേനിയെ സമീപിച്ചു. അവിടന്ന് ആ സ്ത്രീയോട് മറ്റൊരു സമയത്ത് തന്നെ സമീപിക്കാൻ പറഞ്ഞു. സ്ത്രീ ചോദിച്ചു: അപ്പോൾ താങ്കളെ ഞാൻ എത്തിച്ചില്ലെങ്കിൽ (അതായത് അങ്ങ് മരണപ്പെട്ടു പോയിട്ടുണ്ടെങ്കിൽ) ഞാനെന്തുചെയ്യും ? തിരുമേനി പറഞ്ഞു: എന്നെ എത്തിച്ചില്ലെങ്കിൽ നീ അബൂബക്റിനെ സമീപിക്കുക'.
«أَتَتِ امْرَأَةٌ النبيَّ ﷺ، فأمَرَهَا أنْ تَرْجِعَ إلَيْهِ، قَالَتْ: أرَأَيْتَ إنْ جِئْتُ ولَمْ أجِدْكَ ؟ كَأنَّهَا تَقُولُ: المَوْتَ، قَالَ ﷺ: إنْ لَمْ تَجِدِينِي فَأْتي أبَا بكر».

നോക്കൂ, എത്രവ്യക്തമാണ് ഇതിലെആശയം. ആധുനികശിർക്കന്മാരുടെ നിലപാടനുസരിച്ച് ആ സ്ത്രീ അങ്ങനെ ഒരു ചോദ്യംതന്നെ ചോദിക്കാൻ പാടില്ലായി രുന്നു. കാരണം അതൊരു 'വഹ്ഹാബീചോദ്യ'മാണല്ലോ ! ഇനി ചോദിച്ച സ്ഥിതിക്ക് നബിതിരുമേനി എന്തായിരുന്നു മറുപടിപറയേണ്ടിയിരുന്നത് ? 'നീ എന്താണ് പെണ്ണേ സുന്നിയല്ലേ ? മഹാന്മാരുടെ - പ്രത്യേകിച്ച് അന്ത്യപ്രവാചകനായ എന്‌റെ – ജീവിതവും മരണവും ഒരുപോലെയാണെന്ന് നിനക്കറിയില്ലേ ? മഹാന്മാരോട് ജീവിതകാലത്ത് ചോദിക്കാനും പറയാനുമുള്ളതൊക്കെ മരണശേഷവും പറയാം എന്നതല്ലേ നമ്മുടെ സുന്നീ ആദർശം. അതുകൊണ്ട് ഞാൻ മരിച്ചാലും പ്രശ്നമില്ല, നിനക്ക് എന്‌റെ ഖബ്റിടത്തിൽ വന്ന് എന്നെ സമീപിക്കാം, എന്നോട് പറയാനുള്ളതൊക്കെ പറയാം'. ഇതായിരുന്നല്ലൊ അവിടന്ന് പറയേണ്ടിയിരുന്നത്. എന്നാൽ, യഥാർത്ഥ സുന്നിയായ, സുന്നികളുടെ നേതാവായ തിരുമേനി അങ്ങിനെ പറഞ്ഞില്ലെന്നുമാത്രമല്ല, ഞാൻ മരിച്ചാൽ അബൂബക്റിനെ സമീപിക്കൂ എന്നാണ് കല്പിച്ചത്. ജീവിതവും മരണവും പരസ്പരം താരതമ്യം ചെയ്യുന്നത് തെറ്റാണ് എന്നതിന് ഇതിലപ്പുറം എന്തു തെളിവ് വേണം.

'ജാഊക' (നിങ്ങളുടെ അടുത്തു വന്നാൽ / നിങ്ങളെ സമീപിച്ചാൽ) എന്ന പ്രയോഗം ഇവർ ജല്പിക്കും പ്രകാരം മരണശേഷം ഖബ്റിടത്തിൽ വരലിനെയും ഉൾപ്പെടുത്തുന്നതാണ് എങ്കിൽ ഇത്തരം തത്തുല്യ പ്രയോഗങ്ങൾ വന്ന ആയത്തുകളും ഹദീഥുകളുമൊക്കെ ഇവർ മനസ്സിലാക്കിയ പോലെ മനസ്സിലാക്കേണ്ടി വരില്ലേ. എന്നാൽ, ബുദ്ധിയുള്ള ആരെങ്കിലും അങ്ങിനെ പറയുമോ ! ഉദാഹരണത്തിന് നോക്കൂ, സൂറ: അല്‍മുംതഹിന (12)ൽ അല്ലാഹു പറഞ്ഞതായി കാണാം:

يَٰٓأَيُّهَا ٱلنَّبِىُّ إِذَا جَآءَكَ ٱلْمُؤْمِنَٰتُ يُبَايِعْنَكَ عَلَىٰٓ أَن لَّا يُشْرِكْنَ بِٱللَّهِ شَيْـًۭٔا وَلَا يَسْرِقْنَ وَلَا يَزْنِينَ وَلَا يَقْتُلْنَ أَوْلَٰدَهُنَّ وَلَا يَأْتِينَ بِبُهْتَٰنٍۢ يَفْتَرِينَهُۥ بَيْنَ أَيْدِيهِنَّ وَأَرْجُلِهِنَّ وَلَا يَعْصِينَكَ فِى مَعْرُوفٍۢ ۙ فَبَايِعْهُنَّ وَٱسْتَغْفِرْ لَهُنَّ ٱللَّهَ ۖ إِنَّ ٱللَّهَ غَفُورٌۭ رَّحِيمٌۭ﴿١٢﴾

[അല്ലയോ നബിയേ, വിശ്വാസികളായ സ്ത്രീകള്‍ താങ്കളുടെയടുക്കല്‍ വന്ന് / താങ്കളെ സമീപിച്ച്, അവര്‍ യാതൊന്നിനെയും അല്ലാഹുവിന്റെ പങ്കാളിയാക്കുകയില്ലെന്നും മോഷ്ടിക്കുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും മക്കളെ കൊല്ലുകയില്ലെന്നും അവരുടെ കൈകാലുകള്‍ക്കിടയില്‍ ഒരുതരത്തിലുള്ള വ്യാജവും കെട്ടിച്ചമക്കുകയില്ലെന്നുംയാതൊരു സല്‍ക്കാര്യത്തിലും നിങ്ങൾക്ക് എതിര് പ്രവര്‍ത്തിക്കുകയില്ലെന്നും പ്രതിജ്ഞ ചെയ്താല്‍  അവരുടെ പ്രതിജ്ഞ സ്വീകരിച്ചുകൊള്ളുക. അവര്‍ക്കു വേണ്ടി പാപമോചനം തേടുക. നിശ്ചയം, അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു].

ഇവിടെ പറഞ്ഞ സമീപിക്കലും ബൈഅത്ത് ചെയ്യലും മരണശേഷം ഖബ്റിടത്തിൽ വന്ന് ബൈഅത്ത് ചെയ്യലിനെയും ഉൾപ്പെടുത്തുമോ ? എന്നിട്ട് എത്ര മുസ്‌ലിം സ്ത്രീകളാണ് സ്വഹാബത്തിന്‌റെ കാലത്തും ശേഷം നബിതിരുമേനിയുടെ വിയോഗ ശേഷവും ഖബ്റിടത്തിൽ വന്ന് ബൈഅത്ത് ചെയ്തത് ? എത്ര പേരുടെ ബൈഅത്താണ് അവിടന്ന് സ്വീകരിച്ചത് ? 'അവർക്കു വേണ്ടി താങ്കൾ അല്ലാഹുവിനോട് ഇസ്തിഗ്ഫാർ നടത്തൂ' എന്ന് ഈ സൂക്തത്തിൽ കല്പനയുണ്ടല്ലോ. അതിനാൽ, ലോകത്തെവിടെയും എക്കാലത്തുമുള്ള എല്ലാ സ്ത്രീകളും നബിയുടെ ഖബ്റിങ്കൽ ചെന്ന് ബൈഅത്ത് ചെയ്യണമെന്നും, ആ ബൈഅത്ത് നബി ﷺ സ്വീകരിക്കുമെന്നും, അങ്ങനെ ചെയ്യുന്ന സ്ത്രീകൾക്കു വേണ്ടി
നബി ﷺ അല്ലാഹുവിനോട് ഇസ്തിഗ്ഫാർ ചെയ്യുമെന്നും (നബി ﷺ അവർക്കു വേണ്ടി അല്ലാഹുവിനോട് ഇസ്തിഗ്ഫാർ ചെയ്താൽ അല്ലാഹു മാപ്പ് ചെയ്യുമെന്ന് സൂറ: അന്നിസാഅ്: 64ൽ പറഞ്ഞതുമാണല്ലോ) ഈ ആയത്തിൽ വ്യാഖ്യാനം പറഞ്ഞ ഏത് മുഫസ്സിറാണ് സ്വഹാബത്തിന്‌റെയും താബിഉകളുടെയും കാലത്തുള്ളത്. പോട്ടെ, ആധുനിക കാലത്തെ വഴിവിട്ടു പോയവർ ഖുർആൻപരിഭാഷ എന്ന പേരിലിറക്കിയ പുസ്തകങ്ങളിൽ പോലുമുണ്ടോ ? എന്തു വിഡ്ഢിത്തം വിളിച്ചു പറഞ്ഞാലും ആരും ചോദ്യം ചെയ്യാനുണ്ടാവുകയില്ല എന്നാണ് ഇവരുടെ തോന്നലെങ്കിൽ ഇവരെക്കാളും വലിയ വിഡ്ഢികൾ വേറെ ഇല്ല. ഇത് അന്ത്യനാൾ വരെ തെളിമയോടെ നിലനിൽക്കേണ്ട ഇസ്‌ലാം ദീനാണ്, മുമ്പിലെ പുരോഹിതൻ തെളിക്കുന്ന വഴിക്കു പോവുന്ന ക്രസ്തുമതമല്ല എന്ന് അത്തരക്കാർ മനസ്സിലാക്കിയാൽ ഇനിയും പാഴ്‌വേലകൾ ഒപ്പിച്ച് സമയം കളയാതെ നോക്കാം.



Comments