ഖാദീ ഇയാദ് (റ) യുടെ കിതാബുശ്ശിഫായിൽ നിന്ന് :
വിഷയം : *ഹുബ്ബുന്നബി (ﷺ)*
الفصل الرابع عَلَامَةِ مَحَبَّتِهِ ﷺ
അധ്യായം നാല്: നബി ﷺ യോടുള്ള സ്നേഹത്തിന്റെ അടയാളം.
اعْلَمْ أَنَّ مَنْ أَحَبَّ شَيْئًا آثَرَهُ وَآثَرَ مُوَافَقَتَهُ وَإِلَّا لَمْ يَكُنْ صَادِقًا فِي حُبِّهِ، وَكَانَ مُدَّعِيًا» فَالصَّادِقُ فِي حُبِّ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَنْ تَظْهَرُ عَلَامَةُ ذَلِكَ عَلَيْهِ.
അറിയുക: ഒരാൾ ഒന്നിനെ സ്നേഹിച്ചാൽ അതിന് മുൻഗണന നൽകുകയും അതിനോട് യോജിച്ചു പോകാൻ മുൻഗണന കാണിക്കുകയും ചെയ്യും; അല്ലാത്തപക്ഷം അവൻ തന്റെ സ്നേഹത്തിൽ സത്യസന്ധനല്ല, മറിച്ച് വെറും അവകാശവാദിയാണ്. അതിനാൽ, നബി ﷺ യോടുള്ള സ്നേഹത്തിൽ സത്യസന്ധനായ വ്യക്തിയിൽ അതിൻ്റെ അടയാളങ്ങൾ വെളിവാകുന്നതാണ്.
١- وَأَوَّلُهَا الِاقْتِدَاءُ بِهِ وَاسْتِعْمَالُ سُنَّتِهِ وَاتِّبَاعُ أَقْوَالِهِ وَأَفْعَالِهِ وَامْتِثَالُ أَوَامِرِهِ وَاجْتِنَابُ نَوَاهِيهِ وَالتَّأَدُّبُ بِآدَابِهِ فِي عُسْرِهِ وَيُسْرِهِ وَمَنْشَطِهِ وَمَكْرَهِهِ وَشَاهِدُ هَذَا قوله تعالى: «قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ» (سورة آل عمران آية ٣١) .
1- അതിൽ ഒന്നാമത്തേത്: അവിടുത്തെ മാതൃകയാക്കലും, അവിടുത്തെ ചര്യ പ്രവൃത്തിപഥത്തിൽ കൊണ്ടുവരലും, അവിടുത്തെ വാക്കുകളും പ്രവൃത്തികളും പിന്തുടരലും, അവിടുത്തെ കൽപ്പനകൾ അനുസരിക്കലും, വിരോധിച്ചവയിൽ നിന്ന് വിട്ടുനിൽക്കലും, പ്രയാസത്തിലും സന്തോഷത്തിലും ഇഷ്ടമുള്ളപ്പോഴും അല്ലാത്തപ്പോഴും അവിടുത്തെ മര്യാദകൾ പാലിക്കലുമാണ്. ഇതിന് തെളിവ് അല്ലാഹുവിന്റെ ഈ വചനമാണ്:
قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ»
"നബിയേ, പറയുക: നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുവിൻ; എങ്കിൽ അല്ലാഹു നിങ്ങളെ സ്നേഹിക്കും."
٢- وَإِيثَارُ مَا شَرَعَهُ وَحَضَّ عَلَيْهِ عَلَى هَوَى نَفْسِهِ وَمُوَافَقَةِ شَهْوَتِهِ. قَالَ اللَّهُ تَعَالَى: «وَالَّذِينَ تَبَوَّؤُا الدَّارَ وَالْإِيمانَ مِنْ قَبْلِهِمْ يُحِبُّونَ مَنْ هاجَرَ إِلَيْهِمْ وَلا يَجِدُونَ فِي صُدُورِهِمْ حاجَةً مِمَّا أُوتُوا وَيُؤْثِرُونَ عَلى أَنْفُسِهِمْ وَلَوْ كانَ بِهِمْ خَصاصَةٌ ( سورة الحشر اية ٩) .
2- അവിടുന്ന് ശർഅ് ആക്കിയതിനും പ്രോത്സാഹിപ്പിച്ചതിനും തങ്ങളുടെ സ്വന്തം ഇച്ഛകളെക്കാളും താല്പര്യങ്ങളെക്കാളും മുൻഗണന നൽകൽ. അല്ലാഹു തആലാ പറഞ്ഞു:
وَالَّذِينَ تَبَوَّؤُا الدَّارَ وَالْإِيمانَ مِنْ قَبْلِهِمْ يُحِبُّونَ مَنْ هاجَرَ إِلَيْهِمْ وَلا يَجِدُونَ فِي صُدُورِهِمْ حاجَةً مِمَّا أُوتُوا وَيُؤْثِرُونَ عَلى أَنْفُسِهِمْ وَلَوْ كانَ بِهِمْ خَصاصَةٌ
"അവർക്ക് (മുഹാജിറുകൾക്ക്) മുമ്പായി മദീനയിൽ വാസസ്ഥലവും ഈമാനും സ്വീകരിച്ചുവെച്ചവർ (അൻസാറുകൾ); തങ്ങളിലേക്ക് ഹിജ്റ വന്നവരെ അവർ സ്നേഹിക്കുന്നു. അവർക്ക് (മുഹാജിറുകൾക്ക്) നൽകപ്പെട്ടതിൽ യാതൊരു ആവശ്യവും തങ്ങളുടെ മനസ്സുകളിൽ അവർ കണ്ടെത്തുന്നുമില്ല. തങ്ങൾക്ക് കടുത്ത ദാരിദ്ര്യമുണ്ടായാൽ പോലും സ്വന്തം ശരീരങ്ങളെക്കാൾ അവർ മറ്റുള്ളവർക്ക് മുൻഗണന നൽകുകയും ചെയ്യുന്നു."
٣- وإسخاط العباد في رضا الله تعالى. قَالَ أَنَسُ بْنُ مَالِكٍ رَضِيَ اللَّهُ عَنْهُ (رواه الترمذي) : قَالَ لِي رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «يَا بُنَيَّ إِنْ قَدَرْتَ أَنْ تُصْبِحَ وَتُمْسِيَ لَيْسَ فِي قَلْبِك غِشٌّ لِأَحَدٍ فَافْعَلْ» .. ثُمَّ قَالَ لِي: «يَا بُنَيَّ وَذَلِكَ مِنْ سُنَّتِي وَمَنْ أَحْيَا سُنَّتِي فَقَدْ أَحَبَّنِي.. وَمَنْ أَحَبَّنِي كَانَ مَعِي فِي الْجَنَّةِ» . فَمَنِ اتَّصَفَ لهذه الصفة فهو كامل المحبة لله وَمَنْ خَالَفَهَا فِي بَعْضِ هَذِهِ الْأُمُورِ فَهُوَ نَاقِصُ الْمُحَبَّةِ وَلَا يَخْرُجُ عَنِ اسْمِهَا. وَدَلِيلُهُ قَوْلُهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِلَّذِي حَدَّهُ في الخمر فلعنه بعضهم وَقَالَ: مَا أَكْثَرَ مَا يُؤْتَى بِهِ!! .فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: «لَا تَلْعَنْهُ فَإِنَّهُ يُحِبُّ اللَّهَ وَرَسُولَهُ (رواه البخاري)
3- അല്ലാഹുവിന്റെ പ്രീതിക്കായി പടപ്പുകളുടെ കോപത്തെ വരിക്കൽ. അനസ് ബിൻ മാലിക് റളിയല്ലാഹു അൻഹു പറഞ്ഞു (തിർമിദി നിവേദനം ചെയ്തത്): റസൂലുള്ളാഹി ﷺ എന്നോട് പറഞ്ഞു:
يَا بُنَيَّ إِنْ قَدَرْتَ أَنْ تُصْبِحَ وَتُمْسِيَ لَيْسَ فِي قَلْبِك غِشٌّ لِأَحَدٍ فَافْعَلْ
"കൊച്ചു മോനേ, ആരോടും മനസ്സിൽ വഞ്ചനയില്ലാതെ / വെറുപ്പില്ലാതെ നേരം വെളുക്കാനും വൈകുന്നേരമാക്കാനും നിനക്ക് സാധിക്കുമെങ്കിൽ നീ അങ്ങനെ ചെയ്യുക." തുടർന്ന് അവിടുന്ന് എന്നോട് പറഞ്ഞു:
يَا بُنَيَّ وَذَلِكَ مِنْ سُنَّتِي وَمَنْ أَحْيَا سُنَّتِي فَقَدْ أَحَبَّنِي.. وَمَنْ أَحَبَّنِي كَانَ مَعِي فِي الْجَنَّةِ
"കൊച്ചു മോനേ, അത് എന്റെ സുന്നത്തുകളിൽ / ചര്യയിൽ പെട്ടതാണ്. ആരെങ്കിലും എന്റെ സുന്നത്തിനെ / ചര്യയെ ജീവിപ്പിച്ചാൽ അവൻ എന്നെ സ്നേഹിച്ചു. ആരെങ്കിലും എന്നെ സ്നേഹിച്ചാൽ അവൻ സ്വർഗ്ഗത്തിൽ എന്നോടൊപ്പമായിരിക്കും."
അപ്പോൾ ഈ ഗുണം കൈവരിച്ചവൻ അല്ലാഹുവിനോടുള്ള സ്നേഹത്തിൽ പൂർണ്ണതയുള്ളവനാണ്. ഇനി ഇതിൽ ചില കാര്യങ്ങളിൽ വീഴ്ച വരുത്തുന്നവൻ സ്നേഹത്തിൽ കുറവുള്ളവനാണ്. എങ്കിലും സ്നേഹത്തിന്റെ വൃത്തത്തിൽ നിന്ന് അവൻ പുറത്തുപോകുന്നില്ല. മദ്യപാനത്തിന് ശിക്ഷിക്കപ്പെടുകയും, ചിലർ ശപിച്ചുകൊണ്ട് "ഇയാളെ എത്ര പ്രാവശ്യമാണ് കൊണ്ടുവരുന്നത്⁉️" എന്ന് പറയുകയും ചെയ്ത വ്യക്തിയോട് നബി ﷺ പറഞ്ഞതാണ് ഇതിന് തെളിവ്. നബി ﷺ പറഞ്ഞു:
لَا تَلْعَنْهُ فَإِنَّهُ يُحِبُّ اللَّهَ وَرَسُولَهُ
"അയാളെ ശപിക്കരുത്, കാരണം അയാൾ (മദ്യപാനിയാണെങ്കിലും ) അല്ലാഹുവിനെയും അവ അവന്റെ റസൂലിനെയും സ്നേഹിക്കുന്നുണ്ട്." (ബുഖാരി നിവേദനം ചെയ്തത്).
٤- وَمِنْ عَلَامَاتِ مَحَبَّةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَثْرَةُ ذِكْرِهِ له .فمن أحب شيئا أكثر من ذِكْرَهُ..
4- നബി ﷺ യോടുള്ള സ്നേഹത്തിന്റെ അടയാളങ്ങളിൽ പെട്ടതാണ് അവിടുത്തെ കുറിച്ച് ധാരാളമായി ഓർക്കുകയും പറയുകയും ചെയ്യുക എന്നത്. കാരണം, ഒരാൾ ഒന്നിനെ സ്നേഹിച്ചാൽ അതിനെ ധാരാളമായി ഓർക്കും.
٥- وَمِنْهَا كَثْرَةُ شَوْقِهِ إِلَى لِقَائِهِ. فَكُلُّ حَبِيبٍ يُحِبُّ لِقَاءَ حَبِيبِهِ . وَفِي حَدِيثِ الْأَشْعَرِيِّينَ عِنْدَ قُدُومِهِمُ الْمَدِينَةَ أَنَّهُمْ كَانُوا يَرْتَجِزُونَ (غَدًا نَلْقَى الْأَحِبَّةْ مُحَمَّدًا وَصَحْبَهْ) وَتَقَدَّمَ قَوْلُ بِلَالٍ.ومثله قال عمار قبل قتله . (قتله أهل الشام اذ كان يقاتل مع علي بصفين. وكان مقتله سنة ست وثلاثين فيما رواه ابن سلمة قال: كأني انظر الى عمار يوم صفين وقد استسقى. فأتته امرأة بشربة من لبن فشربها ثم قال: اليوم القى الاحبه. ان رسول الله صلّى الله عليه وسلم عهد إلي أن آخر شربة اشربها من الدنيا شربة لبن ثم قاتل حتى قتل رضي الله عنه) وَمَا ذَكَرْنَاهُ مِنْ قِصَّةِ خَالِدِ بْنِ مَعْدَانَ.
5- അവിടുത്തെ കണ്ടുമുട്ടാനുള്ള കടുത്ത ആഗ്രഹം അതിൽ പെട്ടതാണ്. ഏതൊരു സ്നേഹിതനും താൻ സ്നേഹിക്കുന്നയാളെ കണ്ടുമുട്ടാൻ ഇഷ്ടപ്പെടുന്നു. അശ്അരികൾ മദീനയിൽ എത്തിയപ്പോൾ അവർ ഇപ്രകാരം കവിത ചൊല്ലിയിരുന്നതായി ഹദീസിലുണ്ട്: "നാളെ നാം നമ്മുടെ പ്രിയപ്പെട്ടവരെ അതായത് മുഹമ്മദ് ﷺ യെയും അവിടുത്തെ സ്വഹാബത്തിനെയും കണ്ടുമുട്ടും." ബിലാൽ റളിയല്ലാഹു അൻഹുവിന്റെ വാക്കും ഇതുപോലെ മുൻപ് പരാമർശിച്ചിട്ടുണ്ടല്ലോ. കൊല്ലപ്പെടുന്നതിന് മുൻപ് അമ്മാർ റളിയല്ലാഹു അൻഹുവും ഇതുപോലെ പറയുകയുണ്ടായി. (സ്വിഫ്ഫീൻ യുദ്ധത്തിൽ അലി റളിയല്ലാഹു അൻഹുവിനോടൊപ്പം പോരാടുമ്പോൾ ശാമുകാരാണ് അദ്ദേഹത്തെ വധിച്ചത്. ഹിജ്റ 36-ൽ ആയിരുന്നു അദ്ദേഹത്തിന്റെ വധം. ഇബ്നു സലമ നിവേദനം ചെയ്യുന്നു: സ്വിഫ്ഫീൻ ദിനത്തിൽ അമ്മാർ റളിയല്ലാഹു അൻഹു വെള്ളം ആവശ്യപ്പെട്ടത് ഞാൻ ഇപ്പോഴും കാണുന്നതുപോലെ തോന്നുന്നു. അപ്പോൾ ഒരു സ്ത്രീ കുറച്ച് പാൽ കൊണ്ടുവന്നുകൊടുത്തു. അത് കുടിച്ച ശേഷം അദ്ദേഹം പറഞ്ഞു: "ഇന്ന് ഞാൻ പ്രിയപ്പെട്ടവരെ കണ്ടുമുട്ടും! ഈ ദുനിയാവിൽ നിന്ന് ഞാൻ കുടിക്കുന്ന അവസാനത്തെ പാനീയം പാലായിരിക്കുമെന്ന് റസൂലുള്ളാഹി ﷺ എന്നോട് കരാർ ചെയ്തിട്ടുണ്ട്." പിന്നീട് അദ്ദേഹം വധിക്കപ്പെടുന്നത് വരെ പോരാടി). ഖാലിദ് ബിൻ മഅ്ദാന്റെ കഥയിൽ നാം പരാമർശിച്ചതും ഇതുതന്നെയാണ്.
٦- وَمِنْ عَلَامَاتِهِ مَعَ كَثْرَةِ ذِكْرِهِ تَعْظِيمُهُ لَهُ وَتَوْقِيرُهُ عِنْدَ ذِكْرِهِ، وَإِظْهَارُ الْخُشُوعِ وَالِانْكِسَارِ مَعَ سماع اسمه. وقال إسحق التُّجِيبِيُّ: كَانَ أَصْحَابُ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بَعْدَهُ لَا يَذْكُرُونَهُ إِلَّا خَشَعُوا وَاقْشَعَرَّتْ جُلُودُهُمْ وَبَكَوْا. وَكَذَلِكَ كَثِيرٌ مِنَ التَّابِعِينَ مِنْهُمْ مَنْ يَفْعَلُ ذَلِكَ مَحَبَّةً لَهُ وَشَوْقًا إِلَيْهِ. وَمِنْهُمْ مَنْ يَفْعَلُهُ تَهَيُّبًا وَتَوْقِيرًا.
6- അവിടുത്തെ കുറിച്ച് ധാരാളമായി ഓർക്കുന്നതിനോടൊപ്പം, അവിടുത്തെ പേര് കേൾക്കുമ്പോൾ അവിടുത്തെ ആദരിക്കലും ബഹുമാനിക്കലും ഭയഭക്തിയും വിനയവും പ്രകടമാക്കലും അതിന്റെ അടയാളങ്ങളിൽ പെട്ടതാണ്. ഇസ്ഹാഖ് അത്തുജീബി പറഞ്ഞു: "നബി ﷺ യുടെ വഫാത്തിന് ശേഷം അവിടുത്തെ സ്വഹാബികൾ അവിടുത്തെ കുറിച്ച് പരാമർശിക്കുമ്പോഴെല്ലാം ഭയഭക്തിയുള്ളവരാവുകയും, അവരുടെ ചർമ്മങ്ങൾ വിറയ്ക്കുകയും, അവർ കരയുകയും ചെയ്യുമായിരുന്നു. താബിഉകളിൽ പെട്ട നിരവധിയാളുകളും ഇപ്രകാരമായിരുന്നു; അവരിൽ ചിലർ അവിടുത്തോടുള്ള സ്നേഹവും ആശയും കാരണമാണ് അങ്ങനെ ചെയ്തിരുന്നതെങ്കിൽ, മറ്റു ചിലർ അവിടുത്തോടുള്ള ആദരവും ബഹുമാനവും കാരണമാണ് അത് ചെയ്തിരുന്നത്." [പക്ഷേ , അവരുടെ ആദരവ് ആരാധനയിലേക്ക് നയിച്ചില്ല എന്നതും അവരൊന്നും നബിയോട് പാപമോചനം തേടുകയോ അവിടുത്തെ വഫാതിന് അവിടുത്തോട് ആവശ്യങ്ങൾ തേടുകയോ ചെയ്തില്ല എന്നത് ശ്രദ്ധേയമാണ് )
٧- وَمِنْهَا مَحَبَّتُهُ لِمَنْ أَحَبَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، وَمَنْ هُوَ بِسَبَبِهِ مِنْ آلِ بَيْتِهِ وَصَحَابَتِهِ مِنَ الْمُهَاجِرِينَ وَالْأَنْصَارِ .وَعَدَاوَةُ مَنْ عَادَاهُمْ وَبُغْضُ مَنْ أَبْغَضَهُمْ وَسَبَّهُمْ .فَمَنْ أَحَبَّ شَيْئًا أَحَبَّ من يحب.
7 നബി ﷺ യെ സ്നേഹിച്ചവരെയും, നബി ﷺ യുമായി ബന്ധപ്പെട്ട അവിടുത്തെ അഹ്ലുബൈത്ത് (കുടുംബം), മുഹാജിറുകളും അൻസാറുകളുമായ സ്വഹാബികൾ എന്നിവരെ സ്നേഹിക്കലും; അവരോട് ശത്രുത പുലർത്തിയവരോട് ശത്രുത കാണിക്കലും, അവരെ വെറുക്കുകയും ചീത്തവിളിക്കുകയും ചെയ്തവരെ വെറുക്കലും നബിﷺയെ സ്നേഹിക്കുന്നതിൽ പെട്ടതാണ്. കാരണം, ഒരാൾ ഒന്നിനെ സ്നേഹിച്ചാൽ അത് സ്നേഹിക്കുന്നതിനെയും അവൻ സ്നേഹിക്കും.
وقد قال صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي الْحَسَنِ وَالْحُسَيْنِ : «اللَّهُمَّ إِنِّي أُحِبُّهُمَا فَأَحِبَّهُمَا» وَفِي رِوَايَةٍ فِي الْحَسَنِ «اللَّهُمَّ إِنِّي أُحِبُّهُ فَأَحِبَّ مَنْ يُحِبُّهُ(رواه البخاري) .
ഹസൻ (റ), ഹുസൈൻ (റ) എന്നിവരെക്കുറിച്ച് നബി ﷺ പ്രസ്താവിച്ചിട്ടുണ്ട്: "അല്ലാഹുവേ, ഞാൻ ഇവരെ രണ്ടുപേരെയും സ്നേഹിക്കുന്നു, അതിനാൽ നീയും ഇവരെ സ്നേഹിക്കേണമേ." ഹസൻ (റ) നെക്കുറിച്ചുള്ള മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണുള്ളത്: "അല്ലാഹുവേ, ഞാൻ ഇവനെ സ്നേഹിക്കുന്നു, അതിനാൽ ഇവനെ സ്നേഹിക്കുന്നവരെ നീയും സ്നേഹിക്കേണമേ." (ബുഖാരി)
وَقَالَ: «مَنْ أَحَبَّهُمَا فَقَدْ أَحَبَّنِي. وَمَنْ أَحَبَّنِي فَقَدْ أَحَبَّ اللَّهَ. وَمَنْ أَبْغَضَهُمَا فَقَدْ أَبْغَضَنِي، وَمَنْ أَبْغَضَنِي فَقَدْ أَبْغَضَ اللَّهَ.»
അവിടുന്ന് ﷺ അരുളി: "ആരെങ്കിലും ആ രണ്ടുപേരെ( ഹസൻ, ഹുസൈൻ) സ്നേഹിച്ചാൽ അവൻ എന്നെ സ്നേഹിച്ചു. ആരെങ്കിലും എന്നെ സ്നേഹിച്ചാൽ അവൻ അല്ലാഹുവിനെ സ്നേഹിച്ചു. ആരെങ്കിലും ആ രണ്ടുപേരെ വെറുത്താൽ അവൻ എന്നെ വെറുത്തു, ആരെങ്കിലും എന്നെ വെറുത്താൽ അവൻ അല്ലാഹുവിനെ വെറുത്തു."
وَقَالَ (فيما رواه الترمذي) : «اللَّهَ اللَّهَ فِي أَصْحَابِي.. لَا تَتَّخِذُوهُمْ غَرَضًا بَعْدِي فَمَنْ أَحَبَّهُمَا فَبِحُبِّي أَحَبَّهُمْ وَمَنْ أَبْغَضَهُمْ فَبِبُغْضِي أبغضهم ومن آذاهم فقد آذاني. ومن آذاني فَقَدْ آذَى اللَّهَ.. وَمَنْ آذَى اللَّهَ يُوشِكُ أَنْ يَأْخُذَهُ .
തിർമിദി നിവേദനം ചെയ്ത ഹദീസിൽ അവിടുന്ന് ﷺ അരുളിയതായി കാണാം: "എന്റെ സ്വഹാബികളുടെ കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുവിൻ, അല്ലാഹുവിനെ ഭയപ്പെടുവിൻ! എനിക്ക് ശേഷം അവരെ നിങ്ങൾ ലക്ഷ്യപ്പലകയാക്കരുത് (വിമർശനശരങ്ങൾ എയ്യരുത്). ആരെങ്കിലും അവരെ സ്നേഹിച്ചാൽ എന്നോടുള്ള സ്നേഹം കൊണ്ടാണ് അവരെ സ്നേഹിച്ചത്. ആരെങ്കിലും അവരെ വെറുത്താൽ എന്നോടുള്ള വെറുപ്പ് കൊണ്ടാണ് അവരെ വെറുത്തത്. ആരെങ്കിലും അവരെ ഉപദ്രവിച്ചാൽ അവൻ എന്നെ ഉപദ്രവിച്ചു, ആരെങ്കിലും എന്നെ ഉപദ്രവിച്ചാൽ അവൻ അല്ലാഹുവിനെ ഉപദ്രവിച്ചു. ആരെങ്കിലും അല്ലാഹുവിനെ ഉപദ്രവിച്ചാൽ അല്ലാഹു അവനെ പിടികൂടാൻ അടുത്തിരിക്കുന്നു."
وَقَالَ (في حديث رواه البحاري وغيره) فِي فَاطِمَةَ رَضِيَ اللَّهُ عَنْهَا: «إِنَّهَا بَضْعَةٌ مِنِّي، يُغْضِبُنِي مَا أَغْضَبَهَا» .
ഫാത്വിമ (റ) യെക്കുറിച്ച് അവിടുന്ന് ﷺ അരുളി (ബുഖാരിയും മറ്റുള്ളവരും നിവേദനം ചെയ്തത്): "തീർച്ചയായും അവൾ എന്റെ ശരീരത്തിന്റെ ഭാഗമാണ്. അവളെ കോപിപ്പിക്കുന്നത് എന്നെയും കോപിപ്പിക്കുന്നു."
وَقَالَ ( في حديث رواه الترمذي عن عائشة وحسنه) لِعَائِشَةَ فِي أُسَامَةَ بْنِ زَيْدٍ: «أَحِبِّيهِ فَإِنِّي أُحِبُّهُ.»
ഉസാമ ബിൻ സൈദ് (റ) നെക്കുറിച്ച് ആഇശ (റ) യോട് അവിടുന്ന് ﷺ അരുളി (തിർമിദി ആഇശ റ യിൽ നിന്ന് നിവേദനം ചെയ്ത ഹസനായ ഹദീസ്): "നീ അവനെ സ്നേഹിക്കുക, കാരണം ഞാൻ അവനെ സ്നേഹിക്കുന്നു."
وَقَالَ (فيما رواه الشيخان) : «آيَةُ الْإِيمَانِ حُبُّ الْأَنْصَارِ وَآيَةُ النِّفَاقِ بُغْضُهُمْ» .
അവിടുന്ന് ﷺ അരുളി (ബുഖാരിയും മുസ്ലിമും നിവേദനം ചെയ്തത്): "ഈമാനിന്റെ (സത്യവിശ്വാസത്തിന്റെ) അടയാളം അൻസാറുകളെ സ്നേഹിക്കലാണ്, നിഫാഖിന്റെ (കപടവിശ്വാസത്തിന്റെ) അടയാളം അവരെ വെറുക്കലുമാണ്."
وَفِي حَدِيثِ ابْنِ عُمَرَ (أخرجه البيهقي في دلائله) : «من أحب العرب فبحبي أحبهم ومن أَبْغَضَهُمْ فَبِبُغْضِي أَبْغَضَهُمْ"
ഇബ്നു ഉമർ (റ) നിവേദനം ചെയ്ത ഹദീസിൽ (ബൈഹഖി ദലാഇലിൽ ഉദ്ധരിച്ചത്) കാണാം: "ആരെങ്കിലും അറബികളെ സ്നേഹിച്ചാൽ എന്നോടുള്ള സ്നേഹം കൊണ്ടാണ് അവൻ അവരെ സ്നേഹിച്ചത്. ആരെങ്കിലും അവരെ വെറുത്താൽ എന്നോടുള്ള വെറുപ്പ് കൊണ്ടാണ് അവരെ വെറുത്തത്."
فَبِالْحَقِيقَةِ مَنْ أَحَبَّ شَيْئًا أَحَبَّ كُلَّ شَيْءٍ يُحِبُّهُ، وَهَذِهِ سِيرَةُ السَّلَفِ حَتَّى فِي الْمُبَاحَاتِ وَشَهَوَاتِ النَّفْسِ
യഥാർത്ഥത്തിൽ, ഒരാൾ ഒന്നിനെ സ്നേഹിച്ചാൽ, അത് സ്നേഹിക്കുന്ന എല്ലാ വസ്തുക്കളെയും അവൻ സ്നേഹിക്കും. മുൻഗാമികളായ സലഫുകളുടെ രീതി അനുവദിനീയമായ കാര്യങ്ങളിലും വ്യക്തിപരമായ ഇഷ്ടങ്ങളിൽ പോലും ഇപ്രകാരമായിരുന്നു.
وَقَدْ قَالَ أَنَسٌ حِينَ رَأَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَتَبَّعُ الدُّبَّاءَ (دباء وهو اليقطين او القرع والدباء نوح خاص منه مستدير) مِنْ حَوَالَيِ الْقَصْعَةِ (السنة في الطعام أن يأكل الانسان مما يليه. الا في الفاكهة فله ان يتخير -وفاكهة مما يتخيرون- والا في الدباء) .. «فَمَا زِلْتُ أُحِبُّ الدُّبَّاءَ مِنْ يَوْمِئِذٍ (اخرجه الشيخان) .
നബി ﷺ പാത്രത്തിൽ നിന്ന് ചുരക്ക (ഒരു തരം ഉരുണ്ട മത്തങ്ങ/ചുരക്ക) തിരഞ്ഞുപിടിച്ച് തിന്നുന്നത് കണ്ടപ്പോൾ അനസ് (റ) പറഞ്ഞു: "അന്ന് മുതൽ ഞാൻ ചുരക്കയെ സ്നേഹിച്ചുകൊണ്ടിരിക്കുകയാണ്." (ബുഖാരി, മുസ്ലിം)
(ഭക്ഷണ കാര്യത്തിൽ തന്റെ മുന്നിൽ നിന്നുള്ളത് തിന്നലാണ് സുന്നത്ത്; പഴവർഗ്ഗങ്ങളിൽ ഒഴികെ - പഴവർഗ്ഗങ്ങളിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം - ചുരക്കയിലും അപ്രകാരം തിരഞ്ഞെടുക്കാം).
وَهَذَا الْحَسَنُ بْنُ عَلِيٍّ، وَعَبْدُ اللَّهِ بْنُ عَبَّاسٍ وَابْنُ جَعْفَرٍ أَتَوْا سَلْمَى (خادمته صلّى الله عليه وسلم) وَسَأَلُوهَا أَنْ تَصْنَعَ لَهُمْ طعاما مما كان يعجب رسول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ [وتتمة الحديث هكذا: "فقالت: يا بني لا تشتهيه اليوم. فقالوا بل اصنعيه لنا، فقامت وطبخت شيئا من شعير وجعلته في قدر وصبت عليه شيئا من زيت وفلفل وتوابل وقربته إليهم ].
ഇതാ ഹസൻ ബിൻ അലി (റ), അബ്ദുല്ലാഹി ബിൻ അബ്ബാസ് (റ), ഇബ്നു ജഅ്ഫർ (റ) എന്നിവർ നബി ﷺ യുടെ സേവകയായ സൽമ (റ) യുടെ അടുക്കൽ ചെന്ന്, റസൂലുള്ളാഹി ﷺ ക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു ഭക്ഷണം തങ്ങൾക്ക് ഉണ്ടാക്കിത്തരാൻ ആവശ്യപ്പെട്ടു. [ഹദീസിന്റെ ബാക്കി ഭാഗം ഇങ്ങനെയാണ്: അവർ പറഞ്ഞു: "മക്കളേ, ഇന്ന് നിങ്ങൾക്കത് കഴിക്കാൻ തോന്നുമാറില്ല." അവർ പറഞ്ഞു: "ഇല്ല, താങ്കൾ ഞങ്ങൾക്കായി അത് ഉണ്ടാക്കിത്തരിക തന്നെ വേണം." അങ്ങനെ അവർ എഴുന്നേറ്റ് കുറച്ച് ഗോതമ്പ് ഒരു പാത്രത്തിലാക്കി വേവിച്ച്, അതിൽ അൽപം എണ്ണയും കുരുമുളകും സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് അവരുടെ മുന്നിൽ സമർപ്പിച്ചു].
وَكَانَ ابْنُ عُمَرَ يَلْبَسُ النِّعَالَ السَّبْتِيَّةَ وَيَصْبُغُ بِالصُّفْرَةِ إِذْ رَأَى النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَفْعَلُ نَحْوَ ذَلِك (رواه الشيخان).
ഇബ്നു ഉമർ (റ) രോമം നീക്കം ചെയ്ത തോലുകൊണ്ടുള്ള ചെരുപ്പുകൾ ധരിക്കുകയും മഞ്ഞനിറം കൊണ്ട് ചായം പൂശുകയും ചെയ്യുമായിരുന്നു, കാരണം നബി ﷺ അപ്രകാരം ചെയ്യുന്നത് അവിടുന്ന് കണ്ടിട്ടുണ്ടായിരുന്നു. (ബുഖാരി, മുസ്ലിം).
Comments
Post a Comment