സ്വൂഫികളുടെ മാർഗ്ഗം അജ്ഞതയും വഴികേടു മാണെന്ന് ഇമാം ത്വുർത്വൂശീ (റ ) ഫത്‌വ നൽകിയതായി ഖുർത്വുബീ (റ)
(അവലംബം :
തഫ്സീർ അൽ ഖുർത്വുബീ)
https://share.google/j2bThTni4PUDMBBwI
Video:
https://youtu.be/AwFOwbPWDdA?si=kq43aOOkSaDux91M
وَسُئِلَ الْإِمَامُ أَبُو بَكْرٍ الطُّرْطُوشِيُّ رَحِمَهُ اللَّهُ: مَا يَقُولُ سَيِّدُنَا الْفَقِيهُ فِي مَذْهَبِ الصُّوفِيَّةِ؟
ഇമാം അബൂബക്കർ അത്വുർത്വൂ ശീ (റ)യോട് - ഹിജ്റ 451-521_ ചോദിക്കപ്പെട്ടു: സൂഫികളുടെ മാർഗ്ഗത്തെക്കുറിച്ച് നമ്മുടെ സയ്യിദായ ഫഖീഹ് എന്താണ് പറയുന്നത്❓
وَأُعْلِمَ - حَرَسَ اللَّهُ مُدَّتَهُ - أَنَّهُ اجْتَمَعَ جَمَاعَةٌ مِنْ رِجَالٍ، فَيُكْثِرُونَ مِنْ ذِكْرِ اللَّهِ تَعَالَى، وَذِكْرِ مُحَمَّدٍ ﷺ،
അദ്ദേഹം അറിയിക്കപ്പെട്ടു ( അല്ലാഹു അദ്ദേഹത്തിൻ്റെ ആയുസ്സിനെ സംരക്ഷിക്കട്ടേ ) - അക്കാലത്ത് അദ്ദേഹത്തോട് താഴെ ചേർത്ത വിവരങ്ങൾ സഹിതം ചിലർ ഒരു ഫത്‌വ ചോദിച്ചു എന്നർഥം.
ചോദ്യം :
കുറച്ച് ആളുകൾ ഒത്തുചേരുകയും, അല്ലാഹു തആലായെയും മുഹമ്മദ് ﷺ നെയും കുറിച്ച് ധാരാളമായി ദിക്ർ ചൊല്ലുകയും ചെയ്യുന്നു,
ثُمَّ إِنَّهُمْ يُوَقِّعُونَ بِالْقَضِيبِ عَلَى شَيْءٍ مِنَ الْأَدِيمِ، وَيَقُومُ بَعْضُهُمْ يَرْقُصُ وَيَتَوَاجَدُ حَتَّى يَقَعَ مَغْشِيًّا عَلَيْهِ، وَيُحْضِرُونَ شَيْئًا يَأْكُلُونَهُ.
പിന്നീട് അവർ ഒരു തടിയുടെ വടികൊണ്ട് ഒരു തോൽ കഷണത്തിൽ തട്ടുകയും, അവരിൽ ചിലർ എഴുന്നേറ്റ് നൃത്തം ചെയ്യുകയും ബോധരഹിതരായി വീഴുന്നത് വരെ അത് തുടരുകയും ചെയ്യുന്നു. കൂടാതെ എന്തെങ്കിലും ഭക്ഷണം വരുത്തി ഭക്ഷിക്കുകയും ചെയ്യുന്നു.
هَلِ الْحُضُورُ مَعَهُمْ جَائِزٌ أَمْ لَا؟ أَفْتُونَا مَأْجُورِينَ، [يَرْحَمُكُمُ اللَّهُ]
അവരോടൊപ്പം പ്രസ്തുത മജ്ലിസിൽ പങ്കെടുക്കുന്നത് അനുവദനീയമാണോ അതോ അല്ലയോ❓ (അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടേ ) പ്രതിഫലാർഹമായ വിധത്തിൽ ഞങ്ങൾക്ക് ഫത്‌വ നൽകിയാലും.
(ചോദ്യകർത്താക്കൾ ഇത് കൂടി ചേർത്തു പറഞ്ഞു ) :
وَهَذَا الْقَوْلُ الَّذِي يَذْكُرُونَهُ:
അവർ ചെല്ലുന്ന കവിത ഇപ്രകാരമാണ്:
يَا شَيْخُ كُفَّ عَنِ الذُّنُوبِ ... قَبْلَ التَّفَرُّقِ وَالزَّلَلْ
ഓ പ്രായം ചെന്നവനേ, വേർപിരിയലിനും വീഴ്ചകൾക്കും മുൻപായി പാപങ്ങളിൽ നിന്ന് പിന്തിരിഞ്ഞാലും,
وَاعْمَلْ لِنَفْسِكِ صَالِحًا ... مَا دَامَ يَنْفَعُكِ الْعَمَلْ
കർമ്മം ഉപകരിക്കുന്ന കാലത്തോളം നിനക്കായി സൽക്കർമ്മങ്ങൾ ചെയ്തുകൊള്ളുക,
أَمَّا الشَّبَابُ فَقَدْ مَضَى ... وَمَشِيبُ رَأْسِكَ قَدْ نَزَلْ
യൗവനം കഴിഞ്ഞുപോയിരിക്കുന്നു, നിൻ്റെ തലയിലെ നരച്ച മുടികൾ ഇതാ ഇറങ്ങിവന്നിരിക്കുന്നു- അതായത് അവർ ചൊല്ലുന്നത് സാരോപദേശ കവിതകളാണ്.
وَفِي مِثْلِ هَذَا وَنَحْوِهِ؟
ഇത്തരം കാര്യങ്ങളിലും ഇതു പോലുള്ള മറ്റ് കാര്യങ്ങളിലും വിധി എന്താണ്❓
🌳🌳🌳
فَأَجَابَ رَحِمَهُ اللَّهُ:
يَرْحَمُكَ اللَّهُ، مَذْهَبُ الصُّوفِيَّةِ أَنَّهُ جَهَالَةٌ وَضَلَالَةٌ وَأَحْمَقِيَّةٌ، وَمَا الْإِسْلَامُ إِلَّا كِتَابُ اللَّهِ وَسُنَّةُ رَسُولِهِ ﷺ.
ഇമാം ത്വുർത്വൂശീ(റ) മറുപടി പറഞ്ഞു: അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ, സൂഫികളുടെ (ഈ പറയപ്പെട്ട) മാർഗ്ഗം അജ്ഞതയും വഴികേടും ഭോഷത്തവുമാണ്. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ റസൂൽ ﷺ യൂടെ ചര്യയുമല്ലാതെ മറ്റൊന്നുമല്ല ഇസ്ലാം.
وَأَمَّا الرَّقْصُ وَالتَّوَاجُدُ، فَأَوَّلُ مَنْ أَحْدَثَهُ أَصْحَابُ السَّامِرِيِّ،
എന്നാൽ നൃത്തം ചെയ്യുന്നതും ആനന്ദനൃത്തം ചവിട്ടുന്നതും (തവാജുദ്) ആദ്യമായി ഉണ്ടാക്കിയത് സാമിരിയുടെ ആളുകളാണ്;
لَمَّا عَمِلَ لَهُمُ الْعِجْلَ جَسَدًا لَهُ خُوَارٌ، قَامُوا يَرْقُصُونَ حَوْلَهُ وَيَتَوَاجَدُونَ،
അവൻ ശബ്ദമുണ്ടാക്കുന്ന ഒരു കാളക്കുട്ടിയുടെ രൂപം അവർക്കായി ഉണ്ടാക്കിക്കൊടുത്തപ്പോൾ, അവർ അതിനുചുറ്റും എഴുന്നേറ്റ് നൃത്തം ചെയ്യുകയും ആനന്ദനൃത്തം ചവിട്ടുകയും ചെയ്തു.
فَهُوَ دِينُ الْكُفَّارِ وَعَبَدَةِ الْعِجْلِ.
അതിനാൽ അത് അവിശ്വാസികളുടെയും കാളക്കുട്ടിയെ ആരാധിച്ചവരുടെയും ദീനാണ്.
🌳
وَأَمَّا الْقَضِيبُ فَأَوَّلُ مَنْ اتَّخَذَهُ الزَّنَادِقَةُ، لِيَشْغَلُوا بِهِ الْمُسْلِمِينَ عَنْ كِتَابِ اللَّهِ تَعَالَى.
എന്നാൽ തടിയുടെ വടി (കോൽ കൊട്ടിപ്പാടുന്നത്) ആദ്യമായി സ്വീകരിച്ചത് സിന്ദീഖുകളാണ് (നിരീശ്വരവാദികൾ); അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് മുസ്ലിങ്ങളെ തിരിച്ചുവിടാനും വ്യതിചലിപ്പിക്കാനും വേണ്ടിയാണ് അവരത് ചെയ്തത്.
وَإِنَّمَا كَانَ يَجْلِسُ النَّبِيُّ ﷺ مَعَ أَصْحَابِهِ كَأَنَّمَا عَلَى رُؤُوسِهِمُ الطَّيْرُ مِنَ السَّكِينَةِ.
എന്നാൽ നബി ﷺ തങ്ങളുടെ സ്വഹാബികളുമൊത്ത് ഇരുന്നിരുന്നത് അവരുടെ തലയിൽ പക്ഷികൾ ഇരിക്കുന്നത് പോലെ അടക്കത്തോടും ഒതുക്കത്തോടും (സകീനത്തോടെ) കൂടിയായിരുന്നു.
فَيَنَبَغِي لِلسُّلْطَانِ وَنُوَّابِهِ أَنْ يَمْنَعَهُمْ مِنَ الْحُضُورِ فِي الْمَسَاجِدِ وَغَيْرِهَا، وَلَا يَحِلُّ لِأَحَدٍ يُؤْمِنُ بِاللَّهِ وَالْيَوْمِ الْآخِرِ أَنْ يَحْضُرَ مَعَهُمْ، وَلَا أَنْ يُعِينَهُمْ عَلَى بَاطِلِهِمْ.
അതിനാൽ ഭരണാധികാരിയും അദ്ദേഹത്തിന്റെ പ്രതിനിധികളും മസ്ജിദുകളിലും മറ്റും ഇവർ (സൂഫികൾ ഇത്തരം മജ്ലിസുമായി )ഹാജരാകുന്നത് തടയേണ്ടതുണ്ട്. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാൾക്കും അവരോടൊപ്പം പങ്കെടുക്കാനോ അവരുടെ അസത്യത്തിന്മേൽ അവരെ സഹായിക്കാനോ പാടുള്ളതല്ല.
هَذَا مَذْهَبُ الشَّافِعِيِّ، وَأَبِي حَنِيفَةَ، وَمَالِكٍ، وَأَحْمَدَ بْنِ حَنْبَلٍ، وَغَيْرِهِمْ مِنْ أَئِمَّةِ الْمُسْلِمِينَ، وَبِاللَّهِ التَّوْفِيقُ.
ഇതാണ് ശാഫിഈ, അബൂഹനീഫ, മാലിക്, അഹ്മദ് ബ്നു ഹൻബൽ (റ) തുടങ്ങിയ മുസ്ലിം ഇമാമീങ്ങളുടെയെല്ലാം മദ്ഹബ് (നിലപാട്). അല്ലാഹുവാണ് തൗഫീഖ് നൽകുന്നവൻ
Comments
Post a Comment